Wednesday, December 29, 2010

നാല് കാലുള്ള മലയാളി

ഇതാ വീണ്ടും ഒരു പുതുവര്‍ഷം വന്നണഞ്ഞിരിക്കുന്നു,
പുതുവത്സരം അല്ലെങ്കില്‍ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് എന്നും മാറ്റ് കൂട്ടുന്നത്‌ മറ്റവന്‍ തന്നെ .
നാല് കാലിലാവാതെ മലയാളിക്കെന്തു ആഘോഷം ?
കഴിഞ്ഞ   ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മലയാളി കുടിച്ചുതീര്‍ത്തത് 90.82 കോടി രൂപയുടെ മദ്യമെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.3 ശതമാനം കൂടുതലാണിത്. മദ്യപാനം മധ്യവയസ്കാരില്‍ നിന്നും യുവാക്കളിലെക്കും, സ്ത്രീകളിലെക്കും , കുട്ടികളിലേക്കും വ്യാപിക്കുന്നത് ആശങ്കാജനകമാണ്.
അവനവന്റെ വ്യക്തിത്വത്തില്‍ നിന്നും ഉള്ള ഒളിച്ചോട്ടമാണ് യഥാര്‍ത്തത്തില്‍ എല്ലാത്തരം ലഹരിയുടെയും ലക്‌ഷ്യം .
                       സാക്ഷരതയുടെയും , സാംസ്കാരിക ഓനിത്യത്തിന്റെയും പേരില്‍ ഞെളിഞ്ഞു നില്‍ക്കുന്ന കേരളം മദ്യത്തെ പൌരുഷത്തിന്റെയും, പരിഷ്കാരത്തിന്റെയും മുഖമുദ്രയായി കരുതുമ്പോള്‍ , അല്പായുസ്സുക്കളും ,ദുര്‍ബലന്മാരും ,ചിന്താശേഷി നശിച്ചവരുമായ ഒരു തലമുറയ്ക്ക് രൂപം നല്‍കുകയാണ് ചെയ്യുന്നത് . അങ്ങിനെ ബൌധിക നപുംസകങ്ങളെ സൃഷ്ടിച്ചു സമൂഹത്തെയും അതുവഴി രാഷ്ട്രത്തെയും നശിപ്പിക്കുന്ന ഈ മദ്യപാന ത്വര നമുക്ക് നിര്‍ത്താന്‍ സാധിക്കുമോ ?
            ക്രിസ്മസ്നു മലയാളി മദ്യപിച്ചു കളഞ്ഞ പണം ഉണ്ടായിരുന്നെങ്കില്‍  100000 ജനങ്ങള്‍ക്ക്‌ ഒരു ദിവസം വയറു നിറയെ ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാനേ !

തുമ്പ് : കേരളത്തിന് അപമാനമുണ്ടാക്കിക്കൊണ്ട് ചില സാമാജികര്‍ മദ്യപിച്ച് നിയമസഭയിലെത്തുന്നുണ്ട് - മന്ത്രി പി.കെ. ശ്രീമതി.


                 

Thursday, December 23, 2010

ലീഡര്‍ ഓര്‍മയായി

                                      
കോണ്‍ഗ്രസ് എന്നാല്‍ കരുണാകരന്‍ എന്നും, കരുണാകരന്‍ എന്നാല്‍ കോണ്‍ഗ്രസ്‌ എന്നും കേരളീയര്‍ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ലീഡര്‍ ഇന്നത്തെ പല കോണ്‍ഗ്രസ്‌ നേതാക്കളുടെയും രാഷ്ട്രീയ ഗുരു ആണ് . ഇന്ദിര ഗാന്ധിയെ രാഷ്ട്രീയ മാതൃകയായ് കണ്ട ഇദ്ദേഹം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്‍തുണ നല്‍കിയിരുന്നു.
മക്കള്‍ രാഷ്ട്രീയത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസില്‍ നിന്നും മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പേരു വഴിയില്‍ ഇറങ്ങേണ്ടി വന്നതും ,പിന്നീട് തിരിച്ചെത്തിയതും . അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സാരമായി ബാധിച്ചു .
   മുന്‍ കേരള മുഖ്യമന്ത്രിക്ക് മുന്‍പില്‍ അരുപി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .


Add caption
ഇന്ദിര ഗാന്ധിയോടൊപ്പം 
കരുണാകരന്റെ മെഴുകു പ്രതിമ

(Baywatch Wax Museum in കന്യാകുമാരി)


മുഖ്യമന്ത്രി

മകന്‍ മുരളിധരനും, AK ആന്റണിക്കും ഒപ്പം

വിജയ്‌ യേശുദാസ്‌ വിവാഹ വേളയില്‍ 

കാര്‍ടൂണിസ്റ്റുകളുടെ പ്രിയ തോഴന്‍ 

ഗുരുവായുരപ്പന്റെ മുന്‍പില്‍ 

മാതാ അമൃതാനന്ദമയി യുടെ കൂടെ 
കരുണാകരന്റെ ആത്മകഥ 'പതറാതെ മുന്നോട്ടു
രാഷ്ട്രപതി പ്രകാശനം ചെയ്യുന്നു




Wednesday, December 22, 2010

സ്വാമിയുടെ ദുഃഖം


ഇപ്രാവശ്യവും  വൃശ്ചിക പുലരി കടന്നു  വന്നത് കോടി കളുടെ കണ്‌ഠത്തില്‍ നിന്നും വന്ന ശരണമന്ത്രങ്ങള്‍ കേട്ടുകൊണ്ടാണ് .സത്യസ്വരൂപനായ അയ്യപ്പനെ വന്ദിക്കാന്‍  ലോകത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ വരുന്നു .ഓരോ വര്‍ഷവും ശബരിമലയില്‍ വരുന്ന ഭക്ത ജനങളുടെ എണ്ണത്തില്‍ വന്പിച്ച വര്‍ധനയാണ്  ഉണ്ടാവുന്നത് .
ലോകത്തില്‍ തന്നെ നട വരവിന്റെ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ക്ഷേത്രം .
ഇന്ന് കേരള സര്‍ക്കാരിന്റെ കറവ പശു ആയി മാറിയിരിക്കുന്നു എന്ന് മാത്രമല്ല
അയ്യപ്പ ഭക്തന്മാര്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപെടുന്നു


 പലപ്പോഴും അയ്യപ്പദര്‍ശനത്തിനായി  മണിക്കൂറുകളാണ് ക്യു നില്‍കേണ്ടി വരാറ്.ക്യുവിനുള്ളില്‍ തിങ്ങി ഞെരങ്ങി പത്തും പതിനാറും മണിക്കൂര്‍ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും ആവാതെ നില്‍ക്കുന്ന സ്വാമി ഭക്തരില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും എരുമേലി വഴിയുള്ള കാനന പാതയിലുടെ 43 കിലോമീറ്റര്‍ നടന്നു തളര്‍ന്നു വരുന്നവരാണ് .അവരില്‍ വൃദ്ധരും രോഗികളും പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട് .
ഇസ്ലാം മത വിശ്വാസികള്‍ക്ക് ഹജ്ജിനു പോകാന്‍ ധനസഹായം പൊതു ഘജനാവില്‍ നിന്നും നല്‍കുന്ന ഈ നാട്ടില്‍ ,ശബരിമലയില്‍ പോകുന്നവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും കിട്ടുന്നില്ല  . വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇടതന്മാരും വലതന്മാരും പലവട്ടം മാറിമാറി ഭരിച്ചിട്ടും ഈ തിരക്ക് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല .
സാധാരണ ടിക്കറ്റ്‌ ചാര്‍ജിനേക്കാള്‍ കൂടുതല്‍ പണം വാങ്ങി KSRTC യും
ഭക്ഷണശാലകളും അയ്യപ്പഭക്തരെ ഉപദ്രവിക്കുന്നു, ഇത്രയും അധികം വില ഈടാക്കുന്ന ഭക്ഷണ ശാലകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പോലും സര്‍ക്കാര്‍ മുതിരുന്നില്ല .
ഓരോ വര്‍ഷവും ശബരിമല സീസന്‍ കഴിഞ്ഞാല്‍ പമ്പാ നദിയുടെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പല പകര്‍ച്ചവ്യാധികളും പിടിപെടാറുള്ളത്   പതിവാണ് .
പമ്പാ നദിയെ ശുദ്ധിയായി സംരക്ഷിക്കാനോ രോഗങ്ങള്‍ തടയാനോ നമ്മുടെ സര്‍ക്കാരിനു കഴിയുന്നില്ല
16 രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന അരവണപ്പായസം 50 രൂപയ്ക്കു വില്‍ക്കുന്ന (ഇടനിലക്കാരില്ലാതെ നേരിട്ടാണ് വില്‍ക്കുന്നത് എന്നോര്‍ക്കുക ) ദേവസ്വം ബോഡ് അരവണയുടെ ഗുണനിലവാരം ഓരോ വര്‍ഷവും കുറച്ചു കുറച്ചു കൊണ്ടുവരുന്നു  
പറഞ്ഞാല്‍ തീരാത്ത ഒരുപാട് കാര്യങ്ങള്‍ ഇനിയും ഉണ്ട്, എങ്കിലും നിര്‍ത്തുന്നു ഒന്ന് മാത്രം പറയട്ടെ
ഇങ്ങനെ എല്ലാം ശബരിമലയെ  ഒരു സാമ്പത്തിക സ്രോതസ്സായി കണ്ടുകൊണ്ടു പെരുമാറുമ്പോള്‍ . അവിടെ വരുന്ന തീര്‍ത്ഥാടകരും  മനുഷ്യരാണെന്ന്  ഓര്‍മിക്കുക .

സീസറിന്റെ ഭാര്യ

ഒന്നും മറയ്ക്കാനില്ലാത്ത  ഒരു  പ്രധാന മന്ത്രി '. ഇതിലധികം സന്തോഷിക്കാന്‍ എന്ത്  വേണം ?
ഒന്നും മറയ്ക്കാനില്ലാത്തതിനാല്‍ അവനവന്‍ തീരുമാനിക്കുന്ന അന്വേഷണ സമിതിക്ക് മുന്‍പാകെ ഹാജരായാല്‍ പോരെ ? ശരിക്കും അതിന്റെയും ആവശ്യം ഇല്ല പക്ഷെ  സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണം എന്നാണ് മന്മോഹന്ജിയുടെ അഭിപ്രായം .(ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്ന സീസര്‍ സോണിയ മേഡം ആണോ ,സീസറിന്റെ ഭാര്യയുടെ സ്ഥാനം ആണോ മന്‍മോഹന്‍ ജിക്ക് ? എന്നൊന്നും ചോദിച്ചു കളയരുത് )

എന്നാല്‍ ഇപ്പോളും കാരാട്ട് സഖാവും അരുണ്‍ജെറ്റ്ലി യും ചോദിക്കുന്നത് "ഒന്നും മറയ്ക്കാനില്ലെങ്കില്‍ പിന്നെ JPC അന്വേഷണത്തിന് ഉത്തരവിടാത്തതെന്തേ? "  എന്നാണ് .
അവരോടു മന്മോഹന്ജി ക്ക് ഒന്നേ പറയാനുള്ളൂ "കുട്ടികള്‍ ഇതിലൊന്നും ഇടപെടേണ്ട , ഇതു കമ്മറ്റി വേണം എന്നും എങ്ങിനെ അന്വേഷിക്കണം എന്നും ആരെ പ്രതിയാക്കണം എന്നും ഞാനും എന്റെ സീസറും കൂടി  തീരുമാനിചോളാം."



Monday, December 20, 2010

ഇനിയും കീറിമുറിക്കണോ ?

സാധാരണ കുട്ടികള്‍ തെറ്റ് ചെയ്താല്‍ അമ്മമാര്‍ തിരുത്തി കൊടുക്കാറാണ് പതിവ് ,
എന്നാല്‍ അങ്ങ് ഇറ്റലിയിലൊക്കെ മക്കളുടെ തെറ്റ് മറ്റൊരു രീതിയിലാണത്രേ പരിഹരിക്കുന്നത് .ഉദാഹരണത്തിന് കുട്ടി ഒരു കുട്ടി പ്രാവിനെ കണ്ടു കഴുകന്‍ എന്നോ മറ്റോ പറഞ്ഞാല്‍ ഉടനെ അമ്മയും കൂട്ടരും പ്രാവിനെ കഴുനക്കാന്‍ വേണ്ടി ശ്രമിക്കും .!കേട്ടറിഞ്ഞ വസ്തുതയാണ് 'അരൂപി' ഇറ്റലിയില്‍ പോയിട്ടില്ല. ഇറ്റലിക്കാരെ കണ്ടിട്ടും ഇല്ല
ഇത് സത്യമാണോ എന്ന് സംശയം തുടങ്ങിയിട്ട് കുറെ നാളായി ഇപ്പോളാണ്  ഒരമ്മയെയും മോനെയും ഒത്തുകിട്ടിയത്.
ഷെര്‍ലക് ഹോംസ് മുതല്‍ സേതുരാമന്‍ സിബിഐ വരെ നടുങ്ങിപ്പോയ ഒരു കണ്ടു പിടുത്തമാണ് കഥയിലെ സുന്ദരനായ നായകന്‍ നടത്തിയത് .പണ്ട് രാമര്‍  പചിലയില്‍ നിന്നുംപെട്രോളിയം ഉത്പാദിപ്പിക്കാം എന്ന് കണ്ടുപിടിച്ചതുപോലെ . ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം ഹിന്ദു ഭീകരവാദം ആണെന്ന് കണ്ടുപിടിച്ചു . കണ്ടു പിടിച്ചത് അപ്പോള്‍ തന്നെ അമേരിക്ക ക്കാരെ അറീക്കാനും മറന്നില്ല (അവരാണല്ലോ ഈ കണ്ടുപിടുത്തങ്ങല്‍ക്കൊക്കെ നല്ല പ്രോത്സാഹനം നല്‍കുന്നത് ).ഒരു കൊച്ചുപയ്യന്റെ നിഷ്കളങ്ക ബുദ്ധിയില്‍ നിന്നും ഇത്രയും ഒക്കെ അല്ലെ പ്രതീക്ഷിക്കാന്‍ പറ്റു.സാരമില്ല പോട്ടെ എന്ന് എല്ലാരും വിചാരിച്ചപ്പോളാണ് എന്റെ മോന്‍ മണ്ടതരമോന്നും പറയില്ലേ അവനും എന്നെപ്പോലെ വയങ്കര ബുദ്ദിയാ എന്ന് പറഞ്ഞുകൊണ്ട് അമ്മയും കൂടെയുള്ള ഒരായിരം ഏറാന്മുളികളും  രംഗത്തുവന്നത് .
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ തീവ്രവാദം ആണെന്നും ,RSS പോലുള്ള സംഘടനകള്‍ ആണ് ഈ സാധനം വളര്ത്തുന്നതെന്നുമാണ് 'മോന്റെ അമ്മ '
പറയുന്നത് ദിഗ്വിജയനും   'മോന്റെ അമ്മ 'യും  ഒന്നും കാക്കതൊള്ളായിരം ഇസ്ലാം ഭീകര സംഘടനകളുടെ പ്രവര്‍ത്തനം കാണുന്നില്ലേ  ?
ഈ മോന്റെയും അമ്മയുടെയും കുടുംബത്തിലെ മുതുമുത്തശ്ശനായ ജവഹര്‍ലാല്‍ നെഹ്‌റു  ആണല്ലോ പണ്ട് ഈ RSS നെ ഭാരത സൈന്യത്തിനൊപ്പം റിപബ്ലിക് ദിനത്തില്‍ മാര്ച് ചെയ്യാന്‍ ക്ഷണിച്ചതും അവര്‍ പോയതും , അന്നും ഈ RSS ഭീകരവാദ സംഘടന ആയിരുന്നോ ?

അതോ ഇപ്പോള്‍ ഭരിക്കാന്‍ മതേതര പാര്‍ട്ടിയായ 'മുസ്ലിം'ലീഗിന്റെ സഹായം കിട്ടിയപ്പോള്‍ ആണോ ഇത്യാദി ആശയങ്ങളൊക്കെ തികട്ടി വന്നത്?
അതോ ഇന്ത്യയെ തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളിലേക്ക് 'ഇര' വാദം  കുത്തിനിറക്കുന്ന
പാകിസ്ഥാന്‍- താലിബാന്‍ ശക്തികളുടെ ഇന്ത്യന്‍ ശബ്ദമായി കോണ്‍ഗ്രസ് മാറിയൊ ?
അല്ലെങ്കില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ചു തങ്ങളുടെ സാമ്രാജ്യമായി ഭാരതത്തെ മാറ്റാനുള്ള റോമിന്റെ തന്ത്രമോ ?
ഇവര്‍ ചെയ്യുന്നത് രാജ്യദ്രോഹം അല്ലെ ? 
വീണ്ടുമൊരു വിഭജനത്തിലേക്ക് പോലും നയിക്കാന്‍ കെല്‍പ്പുള്ള വാദപ്രതിവാദങ്ങളിലേക്ക് ഭാരതത്തെ തള്ളിയിടുന്നവര്‍ക്ക് വേണ്ടി ജയ്‌ വിളിക്കുന്നവര്‍  ഒന്നോര്‍ക്കുക
ഈ നൂറ്റിപ്പത്ത് കോടി ജനങ്ങള്‍ക്ക്‌ ഒരേ ഒരു മാതൃ ഭുമിയെ ഉള്ളു
അതിനെ വീണ്ടും  കീറി മുറിക്കാന്‍ നിങ്ങള്‍ കൂട്ട് നില്‍ക്കരുത്.

Saturday, December 18, 2010

മതേതരത്വവും 'തരം'ആക്കലും

വിക്കി ലീക്സിന്റെ  പുതിയ വെളിപ്പെടുത്തലുകള്‍   ഞെട്ടിക്കുന്നതായിരുന്നു .ലഷ്‌കറെ തോയ്ബയേക്കാള്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തുന്നതു ഹിന്ദു സംഘടനകളാണെന്ന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെക്കുറിച്ചാണ് ലീക്ക് കാരന്‍ വെളിപ്പെടുത്തിയത് .
രാജ്യദ്രോഹികള്‍ ഏതു മതത്തില്‍ പെട്ടവനായാലും ശിക്ഷിക്ക പെടണം ,പക്ഷെ 'യുവ ഗാന്ധി' പറഞ്ഞതില്‍ ചില ഗൂഡ ലക്ഷ്യങ്ങള്‍ ഇല്ലേ ?

ലഷ്‌കറെ തോയ്ബയേക്കാള്‍ ഇന്ത്യക്കു ഭീഷണിയുയര്‍ത്തുന്നതു ഹിന്ദു സംഘടനകളാണെന്ന്‍ രാഹുല്‍ ഗാന്ധിയുടെ വാദം ഇസ്ലാം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരുന്നതാണ് .
എന്തടിസ്ഥാനത്തില്‍ ആണ് പയ്യന്‍സ് ഇങ്ങനെ ഒരു നിലപാടില്‍ എത്തിയത്?
കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള മഹാ ക്ഷേത്രങ്ങള്‍ക്ക് മുന്‍പില്‍ മെറ്റല്‍ ഡിറ്റക്ടറും പോലീസ് ഏമാന്മാരും കാവല്‍ നില്‍ക്കുന്നതും , സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും , ഗാന്ധി ജയന്ദിയും   ആഘോഷിക്കുമ്പോള്‍ രാജ്യം  മുഴുവന്‍ ആയുധ ധാരികളായ പോലീസുകാരും കാവ്ല്‍നില്കെണ്ടിവരുന്നതും ഈ പറഞ്ഞ ഹൈന്ദവ ഭീകരതകൊണ്ടാണോ ?
പ്രവാചകനെതിരെ പരാമര്‍ശിച്ചു എന്ന ഒറ്റക്കാരണത്താല്‍ അധ്യാപകന്റെ കൈപ്പത്തി അറുത്തുമാറ്റിയതോര്‍മയില്ലേ? ഹിന്ദുക്കള്‍ അത് പോലെയായിരുന്നു എങ്കില്‍ അവര്‍
ആരാധിക്കുന്ന ദേവി, ദേവന്മാരുടെ നഗ്നചിത്രം വരച്ച M F  ഹുസൈന്‍ ഇപ്പോളും വര തുടരുമായിരുന്നോ ?
ഒരു പള്ളി തകര്‍ത്തതിന്റെ പേരില്‍ വര്‍ഷാ വര്‍ഷം   ആ ദിനത്തില്‍ രാജ്യത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കരിദിനം ആചരിക്കുമ്പോള്‍  , എ.ഡി 997 997 മുഹമ്മദ്‌ ഘസ്നി മുതലിങ്ങോട്ട്‌ തകര്‍ത്ത ക്ഷേത്രങ്ങളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ വര്‍ഷം 365 ദിവസവും 10 കരിദിനം വച്ച് എങ്കിലും നടത്തണ്ടേ ? അങ്ങനെ രാഹുല്‍ മോന്‍ ഉണ്ടെന്നുപറയുന്ന ഹൈന്ദവഭീകരര്‍ കരിദിനം നടത്തിയാല്‍ ബാക്കിയുള്ളവരുടെ  ചാരമെങ്കിലും കിട്ടുമായിരുന്നോ ?
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅദനിഎന്ന രാജ്യദ്രോഹിയെ അറസ്റ്റു ചെയ്തപ്പോള്‍  നാട് നീളെ പ്രതിഷേധത്തിന്റെ  പേരില്‍  അരങ്ങേറിയ നശീകരണ  പ്രവര്‍ത്തനങ്ങള്‍ പോലെ എന്തെങ്കിലും പ്രജ്ഞ സിംഗ് നെയോ മറ്റോ അറസ്റ്റു ചെയ്തപ്പോള്‍  ഉണ്ടായോ?
മുസ്ലിം ഭുരിപക്ഷം ആയി എന്ന ഒറ്റ കാരണത്താല്‍ ഇന്ത്യയില്‍ നിന്നും മുറിച്ചു മാറ്റണം എന്ന് പറഞ്ഞുകൊണ്ട് ദേശിയപതാക കത്തിച്ചപ്പോള്‍ , ഹിന്ദു ഭൂരിപക്ഷം ഉണ്ട്  എന്ന കാരണത്താല്‍ ഹിന്ദുക്കള്‍ ഒരു  സ്ഥലത്തെങ്കിലും വിഘടനവാദം ഉയര്‍ത്തിയോ ?
മാറാട്ട് കലാപം നടന്നപ്പോള്‍ പള്ളിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയത് പോലെ എവിടെയെങ്കിലും ക്ഷേത്രത്തില്‍ നിന്നും മാരകായുധങ്ങള്‍ കണ്ട ചരിത്രം രാഹുലും മമ്മിയുo പഠിച്ചിട്ടുണ്ടോ?
2001   ഡിസംബര്‍ 13 ന്  പലമെന്റിലേക്ക് നിരതോക്കുമായ് ഓടിക്കയറിയത്  ഹിന്ദു ഭീകരവാദികളായിരുന്നോ  ? അന്ന് പട്ടാളക്കാര്‍  ധീരമായി  പോരടിയിരുന്നില്ലെങ്കില്‍ ഇന്ന് ഇടതനും  വലതനും നടുക്കുള്ളവനും ഒന്നും കൂക്കി വിളിക്കാനും കലപിലപറയാനും ബാക്കി ഒന്നും കിട്ടില്ലായിരുന്നു .
2008  നവംബര്‍ 26 ന് ഭാരതത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയ മുംബായ് സംഭവം നടന്നത്തിയതും ഹിന്ടുത്വഭീകരര്‍ ആണോ .
അതോ ഇതൊക്കെ നടക്കുമ്പോള്‍ രാഹുല്‍ മോന്‍ കൂട്ടുകാരുടെ കൂടെ  കള്ളനും പോലീസും കളിക്കുകയായിരുന്നോ ?
അതോ മമ്മി ഇതൊന്നും മോനോട് പറഞ്ഞു തന്നില്ലേ ?
മതേതരത്വത്തിന്റെ പേരില്‍ മതത്തെ കൊണ്ട് വല്ലതും തരമാക്കുന്ന ഇത്തരത്തിലുള്ള കോമാളി രാഷ്ട്രീയക്കാരെ  ഇനിയും അധികാര സ്ഥാനങ്ങളില്‍ വച്ച് പോറു പ്പിക്കണോ ? 

Friday, December 17, 2010

ലജ്ജിക്കു ഭാരതമേ !!!

               സമകാലീനമായ രാഷ്ട്രീയ പശ്ചാത്തലം  ജനാധിപത്യത്തെ കുറിച്ചു ഭാരതീയരെ പുനര്‍ വിചിന്തനം  ചെയ്യിപ്പിക്കുന്നതാണ്.ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്ന നേതാക്കളുടെ ചട്ടുകങ്ങള്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്ന (മാറിയ), രാഷ്ട്ര ബോധമോ നീതി ബോധമോ ഇല്ലാത്ത  ഒരു കൂട്ടം രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നാടിനെ എങ്ങോട്ടാണ് നയിക്കുന്നത് ?
ഒരു പ്രത്യേക കുടുംബത്തിനു പൂര്‍ണ വിധേയത്വം പാലിച്ചു അവരുടെ ആഞ്ഞക്കനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി നില്‍ക്ക്കുമ്പോള്‍ ഇന്ത്യക്കാര്‍ പഴയ രാജ ഭരണത്തിലെക്കണോ പോകുന്നത് എന്ന് ചിന്തിച്ചാല്‍ തെറ്റുപറയാന്‍ കഴിയുമോ ?
ഭാരതത്തിലെ നൂറ്റിപ്പത്ത് കോടി ജനങ്ങളെ ഭരിക്കാന്‍ ഒരു വിദേശി വേണ്ടി വന്നത്(പ്രതാനമന്ത്രി സ്ഥാനം വഹിക്കുന്നില്ലെങ്കിലും ഫലത്തില്‍ മേഡം തന്നെ ഭരിക്കുന്നത്‌ ! ) ഈ നൂട്ടിപ്പത്ത്തില്‍ ഒന്നിന് പോലും അതിനു കഴിവില്ലാത്തത് കൊണ്ടാണോ ?

     ഇന്നിതാ ജനങ്ങള്‍ക്കായി ഒരു പുതിയ യുവ നായകന്‍ വന്നിരിക്കുന്നു, ലാളിത്യത്തിനായി കോടികള്‍ പൊതു ഖജനാവില്‍ നിന്നും പൊടിച്ചു കൊണ്ട് യാത്രകള്‍ നടത്തുന്നു.കോടി ക്കണക്കിന് ഭാരത പൌരന്മാര്‍ ഭിക്ഷയെടുക്കുന്ന  ഈ രാജ്യത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു വിശപ്പിന്റെ വിളിയും,ഗ്രാമീണന്റെ അരവയറും എന്തെന്നറിയാന്‍ ഇന്ത്യയുടെ പണം ധൂര്ത്തടിക്കുന്നു.ഒത്തിരി വെയിലുകൊണ്ടും, കൊടിപിടിച്ചും,  പോലിസ് മര്‍ദ്ദനമേറ്റും നടന്ന ലക്ഷക്കണക്കിന്‌ പാര്‍ട്ടി യുവ പ്രവര്ത്തകരെക്കാള്‍ എന്ത് യോഗ്യതയാണ് രാഹുല്‍ ഗാന്ധി എന്ന വ്യക്തിക്കുള്ളത് ? പ്രഥമ പ്രധാന മന്ത്രിയുടെ  പരമ്പരയില്‍ പെട്ടയാള്‍ എന്നുള്ളതൊ? , പ്രഥമ വനിതാ  പ്രധാന മന്ത്രിയുടെ പൌത്രന്‍  എന്നുള്ളതൊ?
ഒരു മുന്‍ പ്രധാന മന്ത്രിയുടെ പുത്രന്‍ എന്നുള്ളതൊ?
അതോ വിശ്രുതയായ മേഡതിന്റെ മകന്‍ എന്നുള്ളതൊ? 
ഗാന്ധി എന്നുള്ള പേരിനോടുള്ള ഭാരതീയന്റെ ആദരം ചൂഷണം ചെയ്തു അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ നനഞ്ഞ നുണയുന്ന ഒരു കുടുംബത്തിലെ അംഗം എന്നുള്ളതൊ ?
ഇതൊക്കെയാണോ ആ പയ്യനെ നൂറുകോടിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമങ്ങളുടെ അടിസ്ഥാനം ?
കഷ്ടം ലജ്ജിക്കു ഭാരതമേ !!!