Thursday, January 12, 2012

തമസ്കരിക്കപ്പെടേണ്ടവന്‍


നെഹ്‌റു  മുതല്‍ ഇങ്ങോട്ട് ആരുടെ ജന്മ/മരണ ദിനത്തിലും മലയാള പത്രങ്ങളില്‍ ഒരു മുഴുപെജില്‍ ക്ലോസപ്പ് പുഞ്ഞിരിയുമായി നില്‍ക്കുന്ന ചിത്രവും  രാജ്യം പ്രണാമം അര്‍പ്പിക്കുന്നു എന്ന തലക്കെട്ടോടും കൂടി സര്‍ക്കാര്‍ തന്നെ പരസ്യങ്ങള്‍ ഇറക്കാറുണ്ട്, വര്‍ഷങ്ങളായ് ആ പതിവ് നിര്‍ത്താതെ തുടര്‍ന്ന് പോരുന്നു ഈ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് അഭിനവ വിക്ടോറിയാ രാജ്ഞിയുടെ ചിത്രവും പുട്ടിനു പീര എന്നപോലെ ചേര്‍ക്കും എന്നു മാത്രം, ഓരോ നേതാവിനെക്കുരിച്ചും നമ്മെ നാമാക്കി മാറ്റിയ ഓരോ മഹാനെക്കുറിച്ചും നമ്മെ ബോധവത്കരിക്കുക എന്ന ഭാരിച്ച ഉത്തര വാദിത്വം ആണ് സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്.

2012  ജനുവരി  പന്ത്രണ്ടാം  തീയതി  മലയാളത്തില്‍ പ്രമുഖ പത്രങ്ങളില്‍ വന്ന ദേശീയ യുവ ജന ദിനത്തിന്റെ പരസ്യം ആണ് താഴെക്കാണുന്നത്.


ജനുവരി പന്ത്രണ്ട് എന്ത് കൊണ്ട് യുവജനമായ് പ്രഖ്യാപിച്ചു എന്നത് ഈ പോസ്റര്‍ നോക്കിയാല്‍ വ്യക്തമാവില്ല , 
സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമാണ് ജനുവരി പന്ത്രണ്ട്, നൂറ്റാണ്ടുകളുടെ അടിമത്തം അടിമ മനോഭാവത്തിന്റെ കൂരിരുട്ടില്‍ ഭാരതത്തിന്റെ മക്കളെ ആഴ്ത്തിയപ്പോള്‍ ആത്മാഭിമാനത്തിന്റെ, ത്യാഗത്തിന്റെ ഉജ്ജ്വല സൂര്യനായ് ഉദിച്ചുയര്‍ന്ന ധീരനായ യുവാവിന്റെ ജന്മദിനം, ആ നാമം പോലും ഓരോ വ്യക്തിയിലും അചഞ്ചലമായ ഊര്‍ജസ്വലതയും വീര്യവും ഉയര്‍ത്താന്‍ പര്യാപ്തമാണ്‌, എന്നാല്‍ ഈ പരസ്യത്തില്‍ എവിടെയും  വിവേകാനന്ദനെക്കുറിച്ച് ഒരു പരാമര്‍ശം പോലും കാണാന്‍ സാധിക്കില്ല..
എന്നും കാര്യങ്ങള്‍ അങ്ങിനെ ഒക്കെതന്നെയായിരുന്നു,ശ്രീ രാമനെയും ശ്രീകൃഷ്ണനെയും   ശ്രീ ബുദ്ധനെയും  ഭാരതീയന്റെ മനസ്സില്‍ നിന്നും അടര്‍ത്തി മാറ്റാന്‍  ശ്രമിച്ച മുഗള്‍ ഭരണ കാലവും, ചത്രപതിയെയും, റാണാ പ്രതാപസിംഹനെയും മറക്കാന്‍ പ്രേരിപ്പിച്ച ബ്രിട്ടീഷ് ഭരണ കാലവും, വിവേകാനന്ദനെ തമസ്കരിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ കാലഘട്ടവും അതാണ്‌ നമ്മോടു പറയുന്നത്. ഭാരതീയനെ തന്റെ സ്വത്വത്തില്‍ അഭിമാനം കൊള്ളാന്‍ പഠിപ്പിച്ച വിവേകാനന്ദനെ വിസ്മരിക്കാന്‍ ശ്രമിക്കുന്നതിലൂടെ നാം നമ്മുടെ പൂര്‍വികരെ, നമ്മുടെ സംസ്കാരത്തെ ഒക്കെ വിസ്മരിക്കുകയാണ്,
കല്‍ക്കട്ടയിലെ മഹാവ്യാധി നിറഞ്ഞ തെരുവിലേക്ക് ആശ്വാസവുമായ് ഇറങ്ങിചെന്നപ്പോള്‍, പരിവ്രാജകനായ് ഭാരതം മുഴുവന്‍ അലഞ്ഞപ്പോള്‍ ആ യോഗിവര്യന്‍ ചിന്തിച്ചത് സമാധാനത്തിനുള്ള നോബല്‍ സമ്മാന സമ്മാനം നേടേണ്ട വഴികളെക്കുറിച്ചോ, മതപരിവര്‍ത്തനം നടത്തി ആളെക്കൂട്ടുന്നതിനെക്കുരിച്ച്ചോ ആയിരുന്നില്ല, മൃതപ്രായമായ നൂറുകോടി ഭാരത മക്കളുടെ അമ്മയുടെ പുനരുദ്ധാരനത്തെക്കുറിച്ചായിരുന്നു, സ്വാതന്ത്ര്യത്തിന്റെ വൈഖരി ഭാരത മണ്ണില്‍ മുഴക്കും എന്നു പ്രതിഞ്ഞ ചെയ്യാന്‍ ഒരു പറ്റം യുവാക്കളെ മുന്നോട്ട് നയിച്ചത്, അവരില്‍ ആത്മ വിശ്വാസം നയിച്ചത്  സ്വാമിയുടെ ജീവിതദര്‍ശനം തന്നെയാണ്. എന്നാല്‍ വിവേകാനന്ദ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ഉള്ള അപകടങ്ങളെക്കുറിച്ച് അതി ബുദ്ധിമാന്മാര്‍ ആയ നേതാക്കള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു, മധ്യാഹ്നാര്‍ക്ക പ്രഭയില്‍ നിഷ്പ്രഭാമാകുന്ന മിന്നാമിനുങ്ങിനെപ്പോലെ തങ്ങളുടെ യുവരാജാവെന്ന ബിംബം വിവേകാനന്ദ ദര്‍ശനങ്ങളെ പരിചയപ്പെടുന്ന യുവഭാരതത്ത്തിനു മുന്‍പില്‍ ഇടിഞ്ഞു വീഴും, സ്വരാഷ്ട്രത്തെയും അതിന്റെ സംസ്കാര മഹിമയും ആദരിക്കാന്‍ പഠിച്ചാല്‍ ഭാരതീയനില്‍ നൂറ്റാണ്ടുകളായി കെട്ടിയിടപ്പെട്ട അജയ്യ ശക്തി ഉണര്‍ന്നാല്‍ കുടുംബ രാഷ്ട്രീയത്തിന്റെയും വിദേശീ ഭരണത്തിന്റെയും നാണക്കേടുകള്‍  പേറാന്‍ ഇനിയും അവര്‍ സമ്മതിക്കില്ല.
വിവേകാനന്ദ വൈഖരി സ്പര്‍ശിക്കാന്‍ അനുവദിച്ചാല്‍ പ്രതികരിക്കുന്ന ഒരു യുവ സമൂഹം ഉണര്‍ന്നാല്‍ അഴിമതിയുടെ മണിമാളികകളില്‍ വിരാജിക്കുന്ന 'രാജാ'ക്കന്‍ മാര്‍ക്കും അവരെ താങ്ങുന്ന രാജ്ഞിമാര്‍ക്കും ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങള്‍ മാത്രമേ ഒതുങ്ങേണ്ടിവരും, സര്‍വോപരി വിവേകാനണ്ടാനെന്ന സംന്യാസിയെ അറിഞ്ഞാല്‍ രാമകൃഷ്ണന്‍ എന്ന ഗുരു നാഥനെ അറിഞ്ഞാല്‍ ഭാരതം അതിന്റെ ആധ്യാത്മിക സത്തയെ തിരിച്ചറിഞ്ഞാല്‍ പോപ്പിന്റെ മാനസ പുത്രിയുടെ മാസ്റര്‍ പ്ലാനുകള്‍ തകര്ത്തെരിയപ്പെടും.. 
അതെ വിവേകാനന്ദന്‍ താമസ്കരിക്കപ്പെടേണ്ടവന്‍ തന്നെ.. 
എങ്കിലും ഒന്നോര്‍ക്കുക.. 
ഭാരതയുവത്വം  ഒരായിരം ആണ്ടുകള്‍ കഴിഞ്ഞാലും സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ഉണ്ടാകുക  പരിവ്രാചകനായ, കാവി വസ്ത്ര ധാരിയായ, ഉത്തിഷ്ടതാ ജാഗ്രതാ എന്ന ഉപനിഷത്ത് വാക്യം ആധുനിക ലോകത്തിന്റെ  കര്‍ണപുടങ്ങളില്‍ മുഴക്കിയ മഹാനായ സംന്യാസിയുടെ പേരിലായിരിക്കും അല്ലാതെ തേച്ചു നിവര്‍ത്തിയ വെളുത്ത കുപ്പായത്തിനുള്ളിലെ വൈക്കോല്‍ യുവരാജാക്കന്‍മാരുടെ പേരിലായിരിക്കില്ല..

Saturday, January 7, 2012

ഒരക്ഷരം മിണ്ടിപ്പോകരുത്


ഏതാണ്ട് കുറച്ചു ആഴ്ചകള്‍ മുന്‍പായിരുന്നു കേരളത്തിലെ കണ്ണീര്‍ കടലില്‍ ആഴ്ത്തിയ ആ സംഭവം..
'അമൃതയിലെ നേഴ്സുമാര്‍ സമരം ചെയ്യുന്നു',
ബഹുജന രോഷം ഇരമ്പി അമൃതയില്‍ ആരെങ്കിലും കഷ്ടപ്പെട്ടാല്‍ വേരുതെയിരിക്കാനാവുമോ ? ദ്രിശ്യ- പത്ര മാധ്യമങ്ങള്‍ മുതല്‍ ചായക്കടകളും, യാത്രാ വാഹനങ്ങളും, ചന്തയും പബ്ലിക് ഈ സ്പേസുകളും ചര്‍ച്ചയ്ക്ക വേദിയായി..
അമൃതാനന്ദമയി യുടെ പേരില്‍ നയന മനോഹരമായ കാര്‍ട്ടൂണുകള്‍ ഇറക്കാതിരിക്കാന്‍ സാമ്ഹൂക പ്രതിബദ്ധത ഉള്ള കാര്‍ട്ടൂണിസ്റ്കള്‍ക്കോ നാല് തെറിയെങ്കിലും വിളിക്കാതിരിക്കാന്‍ പുരോഗമന ചിന്താ ശിരോമണികള്‍ക്കോ കഴിഞ്ഞില്ല..
"ഹല്ലാ നമ്മുടെ നേഴ്സ് കൊച്ചുങ്ങള്‍ ഇങ്ങനെ നരകിക്കുമ്പോള്‍ നമ്മള് മിണ്ടാതിരുന്നാ ഒക്കുമോ ?"
അതെ, അങ്ങിനെ നമ്മുടെ അഭിനവ കേരളം അമൃതയിലെ നേഴ്സുമാര്‍ അനുഭവിക്കുന്ന 'നരക യാതന' കളെക്കുറിച്ച് ചര്‍ച്ച ചെയ്തു..
സത്യാവസ്തയെക്കുരിച്ച്ച് തിരക്കാന്‍ മിനക്കെടാതെ തോന്നിയതൊക്കെ പ്രചരിപ്പിച്ചു, ഇന്ടെന്ഷിപ്പ് ചെയ്യുന്ന കുട്ടികള്‍ പോലും അമൃതയില്‍ 3500 നു മുകളില്‍ സ്ടയിപെന്റ്റ് ആയി വാങ്ങുമ്പോള്‍, അവിടെ വളരെകുറച്ചേ ശമ്പളം ഉള്ളൂ എന്ന് പ്രചരിപ്പിച്ചു, ഇന്റെന്ഷിപ് കഴിഞ്ഞു  കുട്ടികള്‍ പോയപ്പോള്‍ സമരം ചെയ്തതിനു പിരിച്ചു വിട്ടതാണ് എന്നാ കള്ളക്കഥ മെനഞ്ഞെടുത്തു അങ്ങിനെ ധീര ധീരം കേരളക്കര നേഴ്സ് സമരത്തിനു തങ്ങളാല്‍ ആവുന്ന വിധത്തിലൊക്കെ സൗകര്യം ചെയ്തു കൊടുത്തു..
എന്നാല്‍ അതിനു മുന്‍പും പിന്‍പും ഇതേ തൂവെള്ള വസ്ത്രം അണിയുന്ന നേഴ്സുമാര്‍ തെന്നെ മറ്റു പല ആശുപത്രികളിലും സമരം നടത്തി..
അമൃതയിലെ സമരം മുന്‍‌കൂര്‍ അറിയിപ്പുകളില്ലാതെ രോഗികളുടെ ജീവന് പുല്ലുവില കല്‍പ്പിച്ചിട്ടുള്ള ഇറങ്ങിപ്പോക്ക് ആഭാസമായിരുന്നെങ്കില്‍, അസീസിയയിലും മറ്റും നേഴ്സുമാര്‍ സമരം നടത്തിയത് നിയമാനുസ്രിതമായ് മാനേജ്മെന്റിനെ മുന്‍കൂട്ടി അറിയിചിട്ടായിരുന്നു, മുത്തൂറ്റും.ചെറുപുഷ്പവും, അങ്ങിനെ എത്ര എത്ര ആശുപത്രികളില്‍ സമരങ്ങള്‍ അരങ്ങേറീ ?
അവിടയൊക്കെ നേഴ്സുമാരുടെ ഒരു പ്രധാന ആവശ്യം രണ്ടു ഷിഫ്റ്റ്‌ എന്നുള്ളത് മൂന്നു ഷിഫ്റ്റ്‌ ആക്കി ഉയര്‍ത്തുക എന്നതായിരുന്നു,എന്നാല്‍ അമൃതയില്‍ സമരത്തിനു മുന്‍പേ തന്നെ മൂന്നു ഷിഫ്റ്റില്‍ ആയിരുന്നു ജോലി.
എങ്കിലും ആ ആവശ്യങ്ങളൊന്നും നമ്മുടെ അഭിനവ ബുദ്ധിജീവി പുരോഗമന ചാനലുകാരുടെ കണ്ണില്‍ കണ്ടില്ല അഥവാ അവ കാണാന്‍ പാടില്ലത്തതായിരുന്നു..
അമൃതാ ഹോസ്പിറ്റലിലെ സംഭവങ്ങള്‍ക്ക് പിന്നാലെ അമൃതാനന്ദമയിയെ വ്യക്തിപരമായ് അപമാനിച്ചുകൊണ്ട്,അവര്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട, ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ ആഭാസകരമായ് ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ നെറ്റ്വര്‍ക്ക് നിറച്ചവര്‍ ..
ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിനെക്കുറിച്ചോ, അമല ഹോസ്പിറ്റലിനെക്കുറിച്ചോ,മുത്തൂറ്റ് MESനെക്കുറിച്ചോ, അസീസിയെക്കുറിച്ചോ, മുത്തൂറ്റ് ഹോസ്പിറ്റലിനെക്കുറിച്ചോ കേട്ടിട്ടേ ഇല്ല..
മന്ത്രി പുങ്കവന്‍മാരും, അഴകിയരാവണ യൂത്ത്നേതാക്കളും അറിഞ്ഞതെ ഇല്ല ,
നേഴ്സുമാരുടെ ദുഃഖം തന്റെ തൂവാലത്തുമ്പ്‌ കൊണ്ട് ഒപ്പിയെടുക്കുവാന്‍ കൃഷ്ണയ്യന്‍മാരെയും ആ വഴിക്കെങ്ങും കണ്ടത് പോലുമില്ല.
കാര്ട്ടൂണിസ്റ്റ് ബുദ്ധിജീവി മാളത്തില്‍ നിന്നും തലപോലും പുറത്ത്തിടുന്നില്ല

അമൃതാനന്ദ മയിയെ പറഞ്ഞത് പോലെ പാതിരിയെയോ,മോയലിയാരെയോ തൊട്ടു കളിച്ചാല്‍ എന്താകും അനുഭവം എന്നുള്ളതിന് അഭയയും,ചേകന്നൂര്‍ മൌലവിയും രക്ത സാക്ഷികളായും, ടി ജെ ജോസഫിനെപ്പോലുളവര്‍ ജീവിക്കുന്ന രക്തസാക്ഷികലായും ഉള്ളപ്പോള്‍ അതൊന്നും കാണാതിരിക്കുന്നതാ നല്ലത്എന്നത് കൊണ്ടാണോ ?
അതോ വോട്ടും,കാശും പിന്നെ പലതും കയ്യില്‍ തടയണമെങ്കില്‍ ഇങ്ങനെ പലതും കാനാതിരുന്നെ പറ്റൂ എന്നത് കൊണ്ടോ
അറിയില്ല
എന്തായാലും അമൃതയെ ക്കുറിച്ചു നമുക്കിനിയും ചര്‍ച്ചകളും വിശകലനങ്ങളും പ്രതിഷേധങ്ങളും നടത്താം, അമൃതാനന്ദമയിയെ നാല് തെറി വിളിക്കാം, എന്നാല്‍ അമലയെയും ലിറ്റില്‍ ഫ്ലവറിനെയും അസീസിയായെയും കുറിച്ച് ഒരുത്തനും ഒരക്ഷരം  മിണ്ടിപ്പോകരുത്

Monday, June 13, 2011

കോമാളികള്‍

  ഏകാധിപത്യവും സ്വാര്‍ഥതയും കൈമുതലായവര്‍ക്കെതിരെ സമാധാനത്തിന്റെയും അഹിംസയുടെയും ഭാഷ മനസ്സിലാകാന്‍ ബുദ്ധിമുട്ടാണെന്ന് ബാബാ രാംദേവിന്റെ പാളം തെറ്റിയ സത്യാഗ്രഹം വീണ്ടും നമ്മെ പഠിപ്പിച്ചു. 7 ദിവസങ്ങള്‍ അല്ല 70 ദിവസങ്ങള്‍ കഴിഞ്ഞാലും ഒരുപക്ഷെ  ബാബയും കൂടരും മരണം വരിച്ച്ചിരുന്നെങ്കില്‍ പോലും സര്‍ക്കാരിന് പറയാന്‍ ഒട്ടനവധി കാരണങ്ങള്‍ ഉണ്ടാകുമായിരുന്നു.
ആടിനെ പട്ടിയാക്കാന്‍ വിരുതുള്ള പത്ര മാധ്യമങ്ങള്‍ നിയമ വിരുദ്ധമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന 400 ലക്ഷം കൊടിയെ തമസ്കരിച്ചതും നിയമവിധേയമായ രാംദേവിന്റെ ട്രസ്റ്റിന്റെ  സ്വത്തിനു പിറകെ പോയത് വിസ്മയകരം ആയിരുന്നു

പാതിരാത്രിയില്‍ സമരപ്പന്തലില്‍ കേറി പോലിസ് ജാലിയന്‍ വാലാബാഗ്‌ കളിച്ചതും,കോണ്‍ഗ്രസ്സുകാര്‍ അമര്ത്തി മൂളാനും, മുള്ളാനും  പോലും അനുമതി വാങ്ങേണ്ട മേഡം ഇതൊന്നും അറിഞ്ഞില്ലെന്നു പറഞ്ഞു കൈ കഴുകിയതും (?),കബില്‍ സിബലിന്റെ കിലിക്കിക്കുത്തും,ദിഗ്വിജയന്റെ തോറ്റം പാട്ടും ഒന്നും വെറുതെയായില്ല .
ജനഹൃദയങ്ങളില്‍ ബാബാ രാംദേവ് എന്ന സംന്യാസിയെ വെറും കോമാളിയാക്കി മാറ്റാന്‍ UPA സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും വെറും ഏഴു ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു .
ബാബാ രാംടെവിന്ട ആവശ്യങ്ങളില്‍ അപ്രായോഗികമായ ആവശ്യങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിതന്നെയാണ് (മഹാത്മാ ഗാന്ധിയുടെ പോലും പല അഭിപ്രായങ്ങളും അപ്രായോഗികം ആയിരുന്നു എന്നുള്ളത് വസ്തുതയാണ് )  എന്നാല്‍ പ്രധാന ആവശ്യം അത്യാവശ്യമായി ചെയ്യേണ്ടുന്ന കാര്യമാനെന്നതില്‍ ആര്‍ക്കും തന്നെ രണ്ടഭിപ്രായം ഇല്ല.
ആ ആവശ്യങ്ങള്‍ ആരുടെയൊക്കെ സ്ഥാനം ഇളക്കും എന്നുള്ളത് ഇന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു.
ഇതില്‍ നിന്നും നാം പഠിക്കേണ്ട പാഠങ്ങള്‍ പലതാണ്
അഴിമതിക്കും,കള്ളപ്പണത്തിനും എതിരെ പ്രസംഗിക്കുന്നതില്‍ കുഴപ്പമൊന്നും ഇല്ല, എന്നാല്‍ അതിനെതിരെ നടപടിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ഉണ്ടായാല്‍
വാദിയെ പ്രതിയാക്കി മാറ്റാന്‍ കെല്‍പ്പുള്ള അധികാര-മാധ്യമ ശ്രിംഖല സര്‍ക്കാരിനുണ്ട് .
വിദേശ രാജ്യത്തിന്റെ അധിപനായ പോപ്പിനാല്‍ നിയന്ത്രിക്കപ്പെടുന്ന കത്തോലിക്കാ സഭക്കും,മത പരിവര്‍ത്തനം മുതല്‍ നാഗാലാന്റ് അടക്കമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടന പ്രവര്‍ത്തനങ്ങള്‍ വരെ ആസൂത്രണം ചെയ്യാന്‍ കോടികള്‍ ചിലവഴിക്കുന്ന  മറ്റു പല  ക്രൈസ്തവ സഭകള്‍ക്കും, വിഘടനവാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന മതപാഠശാലകള്‍  കെട്ടിപ്പൊക്കാനും, നാനാ തരത്തിലുള്ള ജിഹാടുകള്‍ നടത്താനും പണം ഒഴുക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകള്‍ക്കും  എത്ര കോടിയുടെ ആസ്തിയായാലും ചോദിക്കാനോ അലക്കണോ ആരും വരില്ല .
എന്നാല്‍ ഭാരതീയ  സംസ്കാരം പ്രചരിപ്പിക്കാനോ സേവനം ചെയ്യാനോ ഏതെങ്കിലും സംന്യാസിയോ സംഘടനയോ പണം നിയമാനുസൃതമായിത്തന്നെ സമ്പാദിച്ച്ചാലും,ചിലവഴിച്ചാലും  അത് തെറ്റ്.
അഴിമതിക്കും എതിരെ സംസാരിക്കുമ്പോള്‍ നിങ്ങള്‍ സമരം ചെയ്യുന്നത് കേവലം കോണ്‍ഗ്രസ് എന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ല ഈ രാഷ്ട്രത്തിലെ രാഷ്ട്രീയ മാധ്യമ ശ്രിംഖല യോട് മുഴുവന്‍  ആണ്.
"ഞങ്ങള്‍ക്കൊപ്പം നില്‍ക്കും എന്നൊരു നേരിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ നിങ്ങള്‍ വിമാനം ഇറങ്ങുമ്പോള്‍ കാലുകഴുകിച്ച്ച് ആനയിക്കാന്‍ ഞങ്ങളുടെ മന്ത്രിമാര്‍ വരും നക്ഷത്ര ഹോട്ടലില്‍ ചര്‍ച്ചക്ക് ക്ഷണിക്കും വഴങ്ങിയില്ലെങ്കില്‍ ഭീഷണി,അവഹേളനം,മര്‍ദ്ദനം നിങ്ങള്‍ പിന്നെ ഈ രാജ്യത്ത് വെറും ഒരു കോമാളി മാത്രം"
വാല്‍:ഹസാരെ സുക്ഷിക്കുക

Monday, June 6, 2011

കുടുംബ പാര്‍ട്ടിയുടെ വെപ്രാള ലീലകള്‍

    രാം ലീലാ മൈതാനത്ത് വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ആശ്ചര്യകരമായിരുന്നു മൈതാനിയില്‍ സമാധാന പൂര്‍വ്വം നടത്തിയ സത്യാഗ്രഹത്തിന്റെ ഇടവേളയില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തെ തല്ലിച്ചതച്ചുകൊണ്ട് കോണ്‍ഗ്രസ്‌  പാര്‍ട്ടി  ഒരിക്കല്‍ക്കൂടി തങ്ങളുടെ തനിനിറം പ്രകടിപ്പിച്ചിരിക്കുന്നു. എന്താണ് കൊണ്ഗ്രെസ്സിനെ ഇത്ര വെറിളി  പിടിപ്പിക്കാന്‍ പാകത്തിന് രാംലീലാ മൈതാനത്ത്   സംഭവിച്ചത് ?

രാജ്യത്തെ പല ഗ്രാമങ്ങളും അടിസ്ഥാന സൌകര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ അനധികൃതമായി സ്വിസ്സ് ബാങ്കില്‍ കിടക്കുന്ന നാനൂറു ലക്ഷം കോടി രൂപ തിരിച്ച് ഇന്ത്യയില്‍ എത്തിക്കണം എന്നും അതിനെ പൊതു  മുതല്‍ ആക്കി മാറ്റണം എന്നും ആവശ്യപ്പെട്ട് ബാബാ രാംദേവ് എന്ന യോഗാ ഗുരുവും അനുയായികളും നടത്തി വന്നിരുന്ന സമരപ്പന്തലില്‍ ജാലിയന്‍ വാലാബാഗിനെ തോല്‍പ്പിക്കുന്ന വിധം മനുഷ്യാവകാശ ലംഘനം നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകം എന്ത് ?

ആദ്യം ഉന്നത മന്ത്രിമാരെ അയച്ചു സത്യാഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ അഭ്യര്‍ഥിച്ചു, പിന്നീട് പല തന്ത്രങ്ങളിലൂടെയും തങ്ങളുടെ ആവശ്യം നിറവേറ്റാന്‍ പരിശ്രമിച്ചു ,ഒരേ സമയം ദിഗ്വിജയ് സിങ്ങിനെകൊണ്ട് തെറി വിളിപ്പിച്ചും , മന്ത്രിമാരെകൊണ്ട് കാലു പിടിപ്പിച്ചും ഏതുവിധേനയും ഈസമരം അട്ടിമറിക്കാന്‍ മേ
വും കൂട്ടരും ശ്രമിച്ച്ചുകൊണ്ടേ ഇരുന്നു . അതിലൊന്നും വിജയം കാണാതിരുന്ന അവര്‍ ഒടുവില്‍ രാത്രിയുടെ മറവില്‍ സമരപ്പന്തലില്‍ കയറി പൂണ്ടു വിളയാടുകയാരുന്നു.
ഇതില്‍ നിന്നും ഒരു കാര്യം സുവ്യക്തം ആണ് സ്വിസ്സ് ബാങ്ക് അകൌണ്ട് ഇന്ത്യയില്‍ എത്തിച്ചാല്‍ ഏറ്റവും നഷ്ടം കോണ്‍ഗ്രസിലെ നേതാക്കന്മാര്‍ക്ക് തന്നെയായിരിക്കാം. അല്ലെങ്കില്‍ ഈകാട്ടിക്കൂട്ടിയതിനൊക്കെ എന്തര്‍ത്ഥം ?
സ്വാതന്ത്ര്യ ഇന്ത്യയില്‍  ജനാധിപത്യത്ത്തിലെ സ്വേച്ഛാധിപത്യ രാജഭരണം എന്ന ആശയത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു കോണ്ഗ്രസ് പാര്‍ട്ടി എന്നും
അടിയന്തിരാവസ്ഥയും, സിഖ് കൂട്ടക്കൊലയും എല്ലാം അതിന്റെ ദ്രിഷ്ടാന്തങ്ങള്‍ തന്നെയാണ് .

പേരിന്റെ വാലായി ഗാന്ധിയും 
ഹൃദയത്തില്‍ മാതൃകയായി മുസ്സോളിനിയും  സ്വീകരിച്ച അഭിനവ ഗാന്ധിമാര്‍ ഇങ്ങനെ ഒക്കെ പെരുമാരിയില്ലെന്കിലെ അത്ഭുതമുള്ളൂ ,
ഈ കുടുംബ പാര്‍ട്ടിയുടെ കിരാത നടപടികള്‍ക്കെതിരെ ഇന്ന് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളും ഉണര്‍ന്നു കഴിഞ്ഞു . വായില്‍ തോന്നുന്നത് പാടി നടക്കുന്ന ദിഗ്വിജയന്മാരും വാക്കിനു വിലയില്ലാത്ത സിബലുമാരും കാണിക്കുന്ന കോപ്രായങ്ങള്‍ ഏറെക്കാലം സഹിക്കാന്‍ ജനങ്ങള്‍ തയാറല്ല എന്നുള്ളത് മനസ്സിലാക്കാന്‍ ഇനിയും തയാരാവുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്‌ എന്ന ദുസ്വപ്നം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ജനങ്ങള്‍  നിരബന്ധിതരാകും .



പറയാതെ പറയുന്നത്   : ഞങ്ങള്‍ എന്തും ചെയ്യും കോടികളുടെ അഴിമതിയല്ല ഈ രാജ്യം തന്നെ ഞങ്ങള്‍ വില്‍ക്കും,അജ്മല്‍ ഖസബിനെയും,അഫ്സല്‍ ഗുരുവിനെയും അല്ല ലോകത്തെ എല്ലാ തീവ്രവാദികള്‍ക്കും ബിരിയാണി വച്ചു കൊടുക്കും ഞാങ്ങലെകൊണ്ട് കഴിയുന്ന രീതികളിലോക്കെ ഈ രാജ്യം നശിപ്പിക്കും, ചോദിക്കാന്‍ വന്നാല്‍.......................................

Saturday, June 4, 2011

ഒരു യോഗാ ഗുരുവും കുറെ നൂലാമാലകളും



 
അഴിമതിക്കെതിരെ പ്രതികരിക്കാന്‍ ഇതാ ഒരു സന്യാസി വന്നിരിക്കുന്നു.
സ്വിസ്സ് ബാങ്കില്‍ നിന്നും ഇന്ത്യയുടെ മുതല്‍ തിരിച്ചു പിടിക്കണമെന്നും കള്ളപ്പണക്കാരെ ശിക്ഷിക്കണം എന്നതാണത്രേ ആവശ്യം.
ഇവിടെ ന്യായമായും ഉയര്‍ന്നു വരാവുന്ന/വന്ന  ചോദ്യങ്ങള്‍ ഇവയാണ് .
 
ഒരു യോഗ ആചാര്യന് രാഷ്ട്ര കാര്യത്തില്‍ എന്താണ് താത്പര്യം?
അഴിമതിക്കെതിരെ പറയുന്ന ഈ യോഗിക്ക് വലിയ തുകയുടെ ആസ്തി ഇല്ലേ ?
നിരാഹാരം കെടക്കാന്‍ പോണ പന്തലും അതിന്റെ ആര്‍ഭാടം നിറഞ്ഞതല്ലേ ?
ഇവയെക്കുരിച്ച്ചുള്ള എന്റെ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കട്ടെ
ഒരാള്‍ യോഗ ഗുരുവായാലും സന്യാസിയായാലും അയാള്‍ രാജ്യത്തെ പൌരന്‍ ആണ് ആ നിലക്ക് രാജ്യത്തെ ബാധിക്കുന്ന ഇതു പ്രശ്നത്തിലും ഇടപെടാന്‍ അയാള്‍ക്ക്‌ അവകാശം ഉണ്ട്.
കൂടാതെ ഒരു ജന വിഭാഗത്തെ മുഴുവന്‍ അഴിമതിക്കെതിരെ അണിനിരത്തി സമ്മര്‍ദത്തിലൂടെ സര്‍ക്കാരിനെ കൊണ്ട് ഈ മഹത്തായ ആവശ്യം നേടിയെടുക്കാനുള്ള കഴിവുള്ള ആള്‍ എന്ന നിലയില്‍ അത് അത്യാവശ്യവും ആണ്.
പിന്നെ അദ്ദേഹത്തിന്റെ ആസ്തി അത് നേരായ വഴിയില്‍ സമ്പാദിച്ചതാണോ, അത് തെറ്റായ രീതിയില്‍ (ഉദാ : രാജ്യദ്രോഹം) ചിലവോഴിക്കുന്നുണ്ടോ എന്നും എന്ന് മാത്രം നോക്കിയാ മതി.
പിന്നെ ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പന്തലിന്റെ നീളവും വീതിയും കൂടുതലാണെന്നും പറയുന്നതിലും, ഡല്‍ഹിയിലെ കൊടും ചൂടില്‍ (40 ഡിഗ്രീ) കൂളറുകളും ഫാനും വച്ചത് ആഡംബരം ആണ്  എന്ന് പറയുന്നതിലും എന്ത് ഓചിത്യമാണുള്ളത്     എന്നും ചിന്തിച്ചു നൊക്കു. ഇനി ഇത്തിരി പൊടിച്ചാലും 400 ലക്ഷം   കോടി എന്ന വലിയ ഒരു തുക രാജ്യത്തിലേക്ക് എത്തിക്കാനല്ലേ ?
ഞങ്ങള്‍ ഭയക്കുന്നില്ലാ ഭയക്കുന്നില്ലാ എന്ന് അലറിക്കൊണ്ട്‌ ദിഗ്വിജയ് അടക്കമുള്ള നേതാക്കന്‍മാര്‍ പരസ്പര ബന്ധമില്ലാതെ എന്തൊക്കയോ പിറുപിറുക്കുകയാണ് .

യോഗാ രാംദേവ് സൌജന്യമായി യോഗ പഠിപ്പിക്കുന്നു എന്നുള്ളത് മറച്ചു വക്കുകയും പതഞ്‌ജലി യോഗ ട്രസ്റ്റിന്റെ 
അഗത്വം എടുക്കുമ്പോള്‍ നല്‍കേണ്ട  സംഭാവനകളെ ഉയര്‍ത്തിക്കാട്ടി പണം വാങ്ങി മാത്രം യോഗ പഠിപ്പിക്കുന്നു എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു .തങ്ങളുടെ അഴിമതിയും  കഴിവ് കേടിനെയും മറക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യുകയാണ് കോണ്ഗ്രസ് .
വാല്‍ക്കഷ്ണം: ഇവിടെ ഞങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്യും ഭീകര വാദിയായ ബിന്‍ ലാദനെ ഞങ്ങള്‍ ലാദന്‍ ജി എന്ന് വിളിക്കും, അഫ്സല്‍ ഗുരുവിനും അജ്മല്‍ കസബിനും നല്ല കോയി ബിരിയാണി വച്ചു കൊടുക്കും, പാക്കിസ്തനീന്നും ബംഗ്ലാടെശീന്നും ഉള്ള നുഴഞ്ഞു കേറ്റക്കാര്‍ക്ക് ഞങ്ങള്‍ Id കാര്‍ഡും പാന്‍ കാര്‍ഡും കൊടുക്കും ,കൊടികളും ,ശതകോടികളും അഴിമതി നടത്തും , അതൊക്കെ ധൈര്യത്തില്‍  ചോദിക്കാന്‍ പ്രതിപക്ഷം പോലും മടിക്കുമ്പോള്‍. ഞങ്ങളെ വെല്ലു വിളിക്കാന്‍ ഒരു ബാബാ രാംദേവോ

Friday, March 18, 2011

ധീരമായ പുഞ്ചിരികള്‍


എട്ടു പതിറ്റാണ്ടുകള്‍ കഴിഞ്ഞു പോയിരിക്കുന്നു അതിനുള്ളില്‍ എത്രയോ വസന്തങ്ങളും ശിശിര ഹേമന്തങ്ങളും കൊഴിഞ്ഞു പോയിരിക്കുന്നു എങ്കിലും ഓരോ ഭാരതീയന്റെയും ഉള്ളില്‍ ഭഗത് ഒരു ഉണര്‍വുള്ള ഓര്‍മയായി അവശേഷിക്കുന്നു .
തൂക്കുകയറിനുമുന്പില്‍ ചെറു പുഞ്ചിരിയോടെ നിന്ന ആ മൂന്നു ധീരന്മാര്‍ ഭാരതയുവത്വത്ത്തിന്റെ മഹത്വം ലോക ചരിത്രത്തില്‍ തുന്നിപിടിപ്പിക്കുകയായിരുന്നു .
        പടക്കളത്തില്‍ തളര്‍ന്നുവീണ അര്‍ജുനനോടു " ഉത്തിഷ്ഠ കൌന്തയാ  യുദ്ധായ കൃത നിശ്ചയാ " എന്ന് പറഞ്ഞ കേശവ വാണി ഭാരതതീയന്റെ മനസ്സില്‍ നിന്നും താമസ്കരിക്കപ്പെട്ടപ്പോള്‍ , ഭാരതം മുഴുവന്‍ ഘോര തമസ്സില്‍ ആഴ്ന്നുറങ്ങിയപ്പോള്‍. വിശാല വീക്ഷണത്തിന്റെയും സര്‍വ ധര്‍മ സമഭാവനയുടെയും മണ്ണ് നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ വീണു.
 എന്നാല്‍ വീരമാതാ എന്നു പുകള്‍പെറ്റ ഭാരതാംബ അവിടയും ഒരു പിടി വീര പുത്രര്‍ക്ക് ജന്മം നല്‍കി. ശിവാജിയുടെയും, റാണാ പ്രതാപന്റെയും ഒക്കെ വീര ചരിതങ്ങള്‍ അവര്‍ക്ക് പ്രചോതനം ആയി ,
പ്രതികരിക്കാന്‍ അറിയാത്ത ഒരു സമൂഹമായി  ഭാരതത്തെ അധപ്പതിപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല.

സിംഹാരൂഡയായ ശ്രീ ദുര്‍ഗയെപ്പോലെ ബ്രിട്ടീഷ്  സാമ്രാജ്യത്തിനു നേരെ കുതിച്ചു ചാടിയ റാണി ലക്ഷ്മീ ബായിയും , "നിങ്ങളിനിക്ക് രക്തം തരൂ ഞാന്‍ നിങ്ങള്ക്ക് സ്വാതന്ത്ര്യം തരാം" എന്നു പറഞ്ഞ നേതാജിയും , "ഞാന്‍ സ്വതന്ത്രന്‍"  എന്നു ഉറക്കെ വിളിച്ചു പറഞ്ഞ ചന്ദ്രശേഖര്‍ ആസാദും ,കേരള സിംഹമായ വീര പഴശ്ശി തമ്പുരാനും,വീര സവര്‍ക്കറും,ഭഗത് സിങ്ങും,  ഓരോ ഭാരതീയന്റെ മനസ്സിലും പ്രോജ്വലിക്കുന്നു .ഇവരുടെ നാമങ്ങള്‍ പോലും ഭാരതീയന്റെ ഹൃദയങ്ങളെ പുളകം കൊള്ളിക്കുന്നു ,
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്താന്‍ ഓരോ സായുധ ഭടന്മാരും നയിച്ച യുദ്ധങ്ങള്‍ക്ക് കഴിഞ്ഞു .
യുവത്വം എല്ലാ അര്‍ത്ഥത്തിലും മനുഷ്യ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ് അവിടെ ബാല ചാപല്യങ്ങലോ വൃദ്ധന്റെ ജഡഭാവമോ  ശോഭിക്കുകയില്ല . ആ യുവത്വം സ്വാതന്ത്ര്യ ഭാരതം എന്ന മഹാസങ്കല്പത്തിനായി സസന്തോഷം ബലി അര്‍പ്പിച്ച ഭഗത് സിംഹന്മാര്‍ ,അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ പൂര്‍ണമായും മറന്നു കളഞ്ഞു .കൊലക്കയറിനു മുന്‍പില്‍  നില്‍ക്കുമ്പോള്‍ ആ മുഖങ്ങളില്‍ ഭയമോ ,വിഷമമോ എന്തിനു അവ്യക്തമായ നിര്‍വികാരതയോ അല്ല ഉണ്ടായിരുന്നത് ചുറ്റും നിന്ന ബ്രിട്ടീഷ് പോലീസ്കാരെക്കൂടി അല്‍പ നേരത്തേക്കെങ്കിലും ഭാരത ഭക്തരാക്കി മാറ്റിയ ധീരമായ പുഞ്ചിരിയായിരുന്നു .ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് ആ നാമങ്ങള്‍ ഭാരതീയന്റെ നെഞ്ചില്‍ ചിരപ്രതിഷ്ഠ നേടി. ഒരിക്കല്‍ കൂടി ഭാരതാംബ തന്റെ പുത്രരെ ഓര്‍ത്ത് ആനന്ദ ബാഷ്പം അണിയുകയായിരുന്നു.

                  ഈ വീര സിംഹങ്ങള്‍ നമുക്ക് പ്രചോതനം ആകട്ടെ എന്ത് കണ്ടാലും പ്രതികരിക്കാത്ത ജഡസത്വങ്ങളായി  നമുക്ക് മാറാതിരിക്കാം. ഭഗത് സിംഹന്റെ 80 ആം ബലിദാന ദിനത്തില്‍ . നമ്മുടെ ശിരസ്സുകള്‍ ഒരിക്കലുംപരടെഷികളുടെ മുന്‍പില്‍ താഴരുതെന്നാഗ്രഹിച്ച്ച്ച ആ മഹാ ജ്യോതിസ്സുകല്‍ക്കുമുന്പില്‍ നമ്മുടെ ശിരസ്സുകള്‍ കുനിക്കാം .
വന്ദേ മാതരം

Saturday, February 12, 2011

പ്രണയദിനം






 അങ്ങിനെ മറ്റൊരു ഫെബ്രുവരി 14 ഉം കൂടി കടന്നു വന്നു ,പൂവാലന്‍മാര്‍ക്കും പൂവാലി(?) മാര്‍ക്കും ഒരുദിനം ,പ്രണയത്തിനായ് പ്രാണന്‍ നല്‍കിയ അനശ്വര പ്രണയിതാക്കളുടെ പേരില്‍ നാം വീണ്ടും പ്രണയദിനം ആഘോഷിക്കുന്നു .നഷ്ടസ്വപ്നങ്ങള്‍ സമ്മാനിച്ച കാളരാത്രികളില്‍ വിധിയെ  പഴിച്ചുകൊണ്ട് നഷ്ടപ്രണയത്തിന്റെ ദുഃഖം പേറി കഴിഞ്ഞവര്‍ക്ക് വീണ്ടും ഒരവസരം .പ്രണയമെന്തെന്നു  അറിയാത്തവര്‍ക്കായി   ഹൃദയ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന ദിനം പ്രണയത്തില്‍ ജീവിക്കുന്ന്നവര്‍ക്ക് അതിന്റെ 'ചൂടും ചൂരും ' ആസ്വദിക്കാന്‍ ഒരു ദിനം .ഹോട്ടലുകളിലും , പാര്‍ക്കുകളിലെ കുറ്റിക്കാടുകളിലും ഇന്റര്‍നെറ്റ്‌ കഫെകളിലും ,നഗരത്തിലെ  ഏകാന്തമായ കോണുകളിലും, വിദ്യാലയങ്ങളിലെ ഒഴിഞ്ഞ മുറികളിലും അങ്ങിനെ  എവിടയോക്കയോ ഒളിച്ചു വച്ച  ക്യാമറകള്‍ ഒപ്പിയെടുക്കുന്ന ദ്രിശ്യങ്ങള്‍ക്കായി ,അതില്‍ മെനഞ്ഞെടുക്കുന്ന കഥകള്‍ക്കായി, കാത്തിരിക്കുന്ന ചില - 'വാലന്‍'മാരുടെ ദിനം
         ഓരോ പ്രണയ ദിനവും കയ്യില്‍ 'ചിക്കിളി' കുറവുള്ള ദരിദ്രവാസി കാമുകന്മാര്‍ക്ക്  ഒരു ഭയപ്പെടുത്തുന്ന ഓര്‍മയാണ് . പഴയകാല  പ്രണയത്തിന്റെ ഓര്‍മകള്‍ക്ക്  നിറം പകര്‍ന്നിരുന്നത് ആകാശം കാണാതെ പുസ്തകത്താളിനിടയില്‍ ഒളിച്ചിരുന്ന മയില്‍പീലിത്തുണ്ടുകളും  ,ചിരിച്ചുടഞ്ഞ വളപ്പൊട്ടുകളും ,പളുങ്കുപാത്രത്തില്‍ ആരുംകാണാതെ കരുതിവച്ച്ച മഞ്ചാടികുരുക്കളും ആയിരുന്നെങ്കില്‍ ഇന്നാസ്ഥാനം കയ്യടക്കിയിരിക്കുന്നത് പ്രണയദിന സമ്മാനമെന്ന ബ്രാന്റില്‍  കമ്പോളങ്ങളില്‍ നിറഞ്ഞാടുന്ന മറ്റു പലതുമാണ് .അതില്‍ ആശംസാ കാര്‍ഡുകളും ചോക്ലേറ്റുകളും മുതല്‍ അങ്ങോട്ട്‌ എന്തുമാകാം
  എന്നാല്‍ പ്രണയദിനത്ത്തിനു ഒരു ശാസ്ത്രമുണ്ട് .ഓരോ കമ്പനികളും തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രണയദിനവുമായി ബന്ധിപ്പിക്കുന്ന ശാസ്ത്രം.അടിവസ്ത്രങ്ങള്‍ മുതല്‍ അംബരചുമ്പികളായ ഫ്ലാറ്റുകള്‍ വരെ പ്രണയദിനത്തില്‍ വിറ്റഴിക്ക പെടുന്നതും ,ഇന്റര്‍നെറ്റ്‌ കഫെകളും, ഹോട്ടലുകളും വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സൌകര്യങ്ങള്‍ നല്‍കുന്നതും,മൊബൈല്‍ കമ്പനികള്‍ SMS ലൂടെയും MMS ലൂടെയും കോടികള്‍ കൊയ്യുന്നതും
മെഡിക്കല്‍ സ്റോറുകള്‍ 'കരുതല്‍' നടപടിക്കുള്ള വസ്തുവഹകള്‍  വന്‍തോതില്‍ വിറ്റുകൂട്ടുന്നതും ഈ ശാസ്ത്ര ത്തിന്റെ വിജയമാണ്
   അമ്മദിനം ,അച്ചന്‍ദിനം,വനിതാ ദിനം തുടങ്ങി എന്ത്തിനും ഏതിനും ദിനമുള്ള ഈ നാട്ടില്‍ ഇതൊക്കെ ഏറ്റവുമധികം ആഘോഷിക്കുന്നത് നമ്മുടെ ചാനലുകള്‍ തന്നെ അവര്‍ ഈ വാലന്റൈന്‍സ് ഡേയും പൂര്‍വാധികം ഭംഗിയായ്‌ ആഘോഷിക്കും ,കരിഞ്ഞ ഉള്ളിവടപോലെ തലമുടിയും കാണേണ്ടത്  കാണേണ്ടതുപോലെ  കാണിക്കുന്ന വത്രധാരണവും ഒറ്റനോട്ടത്തില്‍ അറപ്പുതോന്നുന്ന ആംഗ്യങ്ങളും, കേട്ടാല്‍ മനസ്സിലാവാത്ത മലയാളവും, ഇത്തിരിതോലിക്കട്ടിയും ഉള്ള ഒരു പെണ്ണും ,അവിടെയും ഇവിടെയും അല്പാല്പം രോമം തിങ്ങിയ ബോറന്‍ മോന്തയും(ബോബനും മോളിയിലെ ഹിപ്പിയെപ്പോലെ ) അടിവസ്ത്രത്ത്തിന്റെ ബ്രാന്റ് കാണിക്കുന്ന മേല്‍വസ്ത്രങ്ങളും കുത്താന്‍ പറ്റിയ ഇടമോക്കെ കുത്തി തൂക്കിയ കമ്മലും  ,ഇക്കിളിയാക്കിയാല്‍ പോലും ചിരി വരാത്ത കൊറേ ചളി തമാശകളും കയ്യിലുള്ള ഒരു പയ്യനും ഉണ്ടെങ്കില്‍ പ്രണയദിനത്തില്‍  ചാനലുകള്‍ക്ക് കുശാല്‍. ,പിന്നെ കാമുകീ കാമുകന്മാര്‍ക്കു പാട്ടുകള്‍ ഡഡിക്കേററ് ചെയ്യാം ,പക്ഷെ ചില ചോദ്യങ്ങള്‍ ചോദിക്കുമെന്ന് മാത്രം (അയ്യോ ..............)
     
ആദ്യമായി കണ്ടത് എന്നാണു?,എവിടെ വച്ചാണ് ?,
      ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌ എന്താണ് ? ഇഷ്ടപ്പെടാത്തത് എന്താണ് ?
      ആദ്യമായ് സമ്മാനിച്ചത്‌ എന്ത്  ?
       ആദ്യമായ് തൊട്ടതു എപ്പോള്‍  ?
       *
       *
ചോദ്യങ്ങള്‍ ഇങ്ങനെ നീളുമ്പോള്‍ യുഗ്മഗാനം ഡഡിക്കേററ് ചെയ്യാന്‍ വിളിച്ചവര്‍ വിരഹഗാനം  ഡഡിക്കേററ് ചെയ്യ്തു വിടപറയും ,എന്നാലും ചാനലുകള്‍ ക്ക് കുശാല്‍ തന്നെ .

            പീഡനവും വാണിഭവും തൊഴിലാക്കിയവര്‍ക്കും ,പ്രണയത്തോലണിഞ്ഞ    ലവ് ജിഹാദികള്‍ക്കും,ഇതൊരു സുവര്‍ണ ദിനം തന്നെയാണ് പ്രണയത്തിന്റെ തഴുകലില്‍ ജീവിതം തന്നെ നഷ്ടപ്പെട്ടവര്‍ ഒട്ടും കുറവല്ലാത്ത ഈ  നാട്ടില്‍ അവര്‍ക്കായി ഒരു ദിനം തന്നെ വേണമെന്നും അഭിപ്രായം ഉണ്ട് .

അന്ധമായ പരസ്പര സ്നേഹത്തില്‍ നിന്നും പരസ്പര ഉപഭോഗത്ത്തിലേക്ക് പ്രണയം അധപ്പതിക്കുമ്പോള്‍ പ്രണയദിനവും മറ്റുകൊപ്രായങ്ങളും അര്‍ത്ഥവത്തായി തോന്നപ്പെടുന്നു
പ്രണയിക്കാന്‍ ഒരു ദിനം എന്ന്  പറയുന്നത് നദിക്കു ഒഴുകാനും, മനുഷ്യന് ശ്വസിക്കാനും ഒരു ദിനം എന്നതുപോലെ വിഡ്ഢിത്തമാണ് , ഫെബ്രുവരി 14 ഉണ്ടാകുന്ന ഒരു അത്യപൂര്‍വ ഭാവം അല്ല പ്രണയം അത് ഒരു നദി  പോലെ അനസ്യൂതം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സുന്ദരമായ അനുഭവമാണ് .അതിനൊരു ദിനത്തിന്റെയോ അതിലൂന്നിയ അല്പത്ത പരമായ ആഘോഷങ്ങളുടെയോ ആവശ്യമില്ല എന്ന് മാത്രമല്ല അത് പ്രേമമെന്ന മനോഹരമായ വികാരത്തിന്റെ മനോഹാരിതയെ തച്ച്ച്ചുടയ്ക്കുന്നതുമാണ്‌.
തുമ്പ് : തെരഞ്ഞെടുപ്പൊക്കെ വരാറായില്ലേ   ഇരുമുന്നണികളും കൂടിയലോചിച്ച്  ഈ പ്രണയദിനം സ്ഫോടന -ബസ്കത്തിക്കല്‍പ്രതികളായ ഭാര്യാഭാര്ത്താക്കാന്‍ മാരുടെ പേരില്‍ ആഘോഷിച്ചാല്‍ കുറച്ച്  വോട്ട് കൂടുതല്‍ പിടിക്കാം