Showing posts with label കോണ്‍ഗ്രസ്. Show all posts
Showing posts with label കോണ്‍ഗ്രസ്. Show all posts

Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

Wednesday, May 30, 2012

മീന്‍ കൊത്താന്‍ കഴുകന്മാര്‍


 

നെയ്യാറിലെ വെള്ളം ചൂടില്‍ ഇളകി മറിയുകയാണ്, വേനലിന്റെ ചൂടും വിലക്കയറ്റത്തിന്റെ ചൂടും  ഇപ്പോള്‍ തെരഞ്ഞെടുപ്പു   ചൂടും, മത്സ്യങ്ങള്‍ പലതും ചത്തു പൊന്തുന്നു നെയ്യാറ്റില്‍ ഇത്രയ്ക്കു തോനെ മീനുണ്ടെന്നു ഇപ്പോളാണ് പലര്‍ക്കും ബോദ്ധ്യമായത്.  പല നിറത്തിലും വലിപ്പത്തിലും തരത്തിലും  ഒക്കെയുള്ള മീനുകള്‍ ഇന്നേവരെ നെയ്യാറ്റിങ്കരക്കാരെന്നല്ല കേരളത്തില്‍ ആരും കേള്‍ക്കാത്തതും കാണാത്തതുമായ മീനുകള്‍,
അപ്രതീക്ഷിതമായ്  ഒരു പെരുമീനിനെക്കിട്ടിയത്  UDF മുന്നണിക്ക് തന്നെയെന്നു പറയാതെ തരമില്ല, തലക്കുമീതെ കറങ്ങുന്ന പ്രശ്നങ്ങള്‍ ഏറെയാണ്‌, സര്‍വതിന്റെയും വില വാണം പോലെ മുകളിലേക്കും രൂപയുടെ മൂല്യം ഉല്‍ക്ക പോലെ കീഴോട്ടും പോണത്  കേന്ദ്രത്തിലെ സാമ്പത്തിക വിദഗ്ധനായ പ്രധാന മന്ത്രിയുടെ 'കൊണം', ഹൈകമാന്റ് പെണ്ണോരുത്തി മദാമ്മയായതിന്റെ 'കൊണം' കൊണ്ട് സായിപ്പിന് ഇന്ത്യയില്‍ നരനായാട്ട് നടത്താന്‍ പ്രത്യേക അനുമതി, പാര്‍ട്ടിയുടെ പാരമ്പര്യ 'കൊണം' കൊണ്ട് അഴിമതി നടത്തി രാജ്യത്തിന്റെ ഗതി അധോഗതി, നാണം കേട്ട അഞ്ചാം മന്ത്രിയും വിവാദങ്ങളും, സമുദായ സന്തുലനം, അച്ഛന്‍-മകന്‍ പ്രശ്ന മാധ്യസ്ഥം അങ്ങിനെ അങ്ങിനെ ഒരുപാട് പ്രശ്നത്തില്‍ നാറി നില്‍ക്കുകയാണ് UDF , കേരള ഭരണം പകുതി പാണക്കാട്ടും പകുതി പാലായിലും കേന്ദ്ര ഭരണം ഇറ്റലിയിലും പണയം വച്ച വലതന്മാരുടെ ഗതികെടായാണ് കാലുമാറി വന്നവനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ടി വന്നതെന്നാണ് നെയ്യാട്ടിന്കരയിലെ തലമൂത്ത കാണ്‍ഗ്രസ്കാരു തന്നെ പറയുന്നത്. 
അപ്പോളാണ് ദാ ഒരു കൊലപാതകം ഒഞ്ചിയത്തെ ധീരനായ കമ്മൂണിസ്റ്റെന്നു പ്രതിപക്ഷ നേതാവും കുലംകുത്തിയെന്നു പാര്‍ട്ടി സെക്രട്ടറിയും പാടി പുകഴ്ത്തിയ ചന്ദ്രശേഖരന്റെ മരണം, കരഞ്ഞും നിലവിളിച്ചും ഉത്തരേന്ത്യയില്‍ നിന്നും മഹാശ്വേതാ ദേവിയെ എഴുന്നളിച്ചും മാധ്യമ- വലതു പക്ഷങ്ങള്‍ കേരളം തകാര്‍ത്താടി, അപ്പോളാണ്  അരൂപിക്ക് ഒരു സംശയം തോന്നിയത് കേരളത്തില്‍ ചന്ദ്രശേഖരന്‍ വധമാണോ  ആദ്യത്തെ കൊലപാതകം ? അധ്യാപകനെ പിന്ച്ചുകുട്ടികളുടെ മുന്‍പിലിട്ടു വെട്ടിക്കൊന്നപ്പോള്‍, കണ്ണൂരും കാസര്‍ഗോട്ടും ശവങ്ങളും ജീവ ശവങ്ങളും വീപ്പോലും ഈ പറഞ്ഞ ശ്വേതയംമായിയെയോ മാധ്യമ പ്പടയെയോ കണ്ടില്ലല്ലോ ? ചന്ദ്രശേഖരന്‍ വധ കേസില്‍ കാണിക്കുന്നതിന്റെ പാതി ഉത്സാഹം മാറാട് കേസില്‍ കണ്ടില്ലല്ലോ ??? രമയെപ്പോലെ കേരളത്തിലെ എത്ര എത്ര ഭാര്യമാര്‍ എത്ര അമ്മമാര്‍ ?  അവരുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണീര്‍ കാണാന്‍  അവരെ മാറോടടക്കി ആശ്വസിപ്പിക്കാന്‍ ആരെയും കണ്ടില്ലല്ലോ ?  തനിക്കു ഭീഷണിയുണ്ടെന്നു അറീക്കണ്ടവരെ ഒക്കെ അറീച്ചിട്ടും  ചന്ദ്രശേഖരന്‍ ഈ കേരളത്തിന്റെ മണ്ണില്‍ ക്രൂരമായ കൊലപാതകത്തിന് ഇരയായെങ്കില്‍ ആദ്യം ഉത്തരം പറയേണ്ടത് ബഹുമാന്യനായ ആഭ്യന്തര മന്ത്രിയാണ് സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന് നല്‍കാന്‍ കഴിയാത്ത സുരക്ഷ ഇന്നാട്ടിലെ മറ്റുള്ളവര്‍ക്ക് ലഭിക്കും എന്നു കരുതാന്‍ കഴിയുമോ ?
വടിവാളും തോക്കുമായ് ഗുണ്ടാ സംഖങ്ങള്‍ വിളയാടുന്ന ഈ നാട്ടില്‍  ആഭ്യന്തര വകുപ്പിന്റെ പണി എന്താണ് ?  ഇടതുപക്ഷം ജയിച്ചാല്‍ ഒഞ്ചിയങ്ങള്‍ ആവര്‍ത്തിക്കും എന്നു പറഞ്ഞ അന്തോണിച്ചന്‍ മുഖ്യനായിരുന്നപ്പോള്‍ അല്ലേ മാറാട് എട്ടു ശവങ്ങള്‍ വീണത് ? ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാം UDF ന്‍റെ ചീഞ്ഞു നാറിയ രാഷ്ട്രീയ വ്യഭിചാരം,ജനദ്രോഹം, അഴിമതി  ഒക്കെ മറച്ചുവക്കാന്‍ കിട്ടിയ ഉത്തമാവസരമായ് കിട്ടിയ മുഴുത്തമീനായ് ചന്ദ്രശേഖരന്‍ വധം, നഷ്ടം ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ കുടുംബത്തിനും ലാഭം മറ്റു പലര്‍ക്കും, ശവം  കാത്തു കിടക്കുന്ന കഴുകന്മാരെപ്പോലെ അവര്‍ കാത്തു കിടക്കുകയാണ് ചുറ്റും താഴ്ന്നു പറക്കാന്‍, കണ്ണും കരളും കൊത്തിപ്പറിക്കാന്‍.

Thursday, December 23, 2010

ലീഡര്‍ ഓര്‍മയായി

                                      
കോണ്‍ഗ്രസ് എന്നാല്‍ കരുണാകരന്‍ എന്നും, കരുണാകരന്‍ എന്നാല്‍ കോണ്‍ഗ്രസ്‌ എന്നും കേരളീയര്‍ വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു .നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ലീഡര്‍ ഇന്നത്തെ പല കോണ്‍ഗ്രസ്‌ നേതാക്കളുടെയും രാഷ്ട്രീയ ഗുരു ആണ് . ഇന്ദിര ഗാന്ധിയെ രാഷ്ട്രീയ മാതൃകയായ് കണ്ട ഇദ്ദേഹം അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളെയും പിന്‍തുണ നല്‍കിയിരുന്നു.
മക്കള്‍ രാഷ്ട്രീയത്തിന്റെ പാര്‍ടിയായ കോണ്‍ഗ്രസില്‍ നിന്നും മക്കള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ പേരു വഴിയില്‍ ഇറങ്ങേണ്ടി വന്നതും ,പിന്നീട് തിരിച്ചെത്തിയതും . അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ സാരമായി ബാധിച്ചു .
   മുന്‍ കേരള മുഖ്യമന്ത്രിക്ക് മുന്‍പില്‍ അരുപി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .


Add caption
ഇന്ദിര ഗാന്ധിയോടൊപ്പം 
കരുണാകരന്റെ മെഴുകു പ്രതിമ

(Baywatch Wax Museum in കന്യാകുമാരി)


മുഖ്യമന്ത്രി

മകന്‍ മുരളിധരനും, AK ആന്റണിക്കും ഒപ്പം

വിജയ്‌ യേശുദാസ്‌ വിവാഹ വേളയില്‍ 

കാര്‍ടൂണിസ്റ്റുകളുടെ പ്രിയ തോഴന്‍ 

ഗുരുവായുരപ്പന്റെ മുന്‍പില്‍ 

മാതാ അമൃതാനന്ദമയി യുടെ കൂടെ 
കരുണാകരന്റെ ആത്മകഥ 'പതറാതെ മുന്നോട്ടു
രാഷ്ട്രപതി പ്രകാശനം ചെയ്യുന്നു