Wednesday, February 11, 2015

"ഹിന്ദു പാക്കിസ്ഥാൻ": അറിവില്ലെങ്കിൽ ബലരാമൻ ചരിത്രം പഠിക്കുക


ഇന്ദ്രപ്രസ്ഥത്തിലെ വലിയവിജയത്തിൻറെ ഉത്സവലഹരിയിലാണ് ആം ആദ്മി പാർട്ടി. എന്നാൽ എള്ളുണങ്ങുന്നത് എണ്ണക്ക് കൂടെ ഈ കാട്ടം ഉണങ്ങുന്നതോ എന്ന ചോദിച്ച പോലെ ഈ വിജയത്തിൽ അഹങ്കരിക്കുന്ന മറ്റു രണ്ടുകൂട്ടരുമുണ്ട്. ഒന്നാമത്തേത് ഉള്ള നാല് വോട്ടും കളഞ്ഞു കുളിച്ച വിപ്ലവപാര്ട്ടിയാണ്. മറ്റേത് ഡൽഹിയുടെ അധികാര സിംഹാസനത്തിൽ പതിറ്റാണ്ടുകൾ വിരാചിച്ച് ഇന്ന് ഒരു സീറ്റു പൊലും ലഭിക്കാതെ അപ്രസക്തമായി തീർന്ന അഹിംസാപാർട്ടിയാണ്. മകൻ ചത്തെങ്കിലും മരുമകളുടെ കണ്ണീരുകാണാൻ സാധിച്ച അമ്മായിയമ്മയുടെ ചാരിതാർത്ഥ്യം ഇരു കൂട്ടരുടെയും മുഖത്ത് നിന്നും വായിച്ചെടുക്കാൻ അരൂപിക്ക് കഴിയുന്നുണ്ട്.

ഇതിൻറെ പ്രതിഫലനമാണ് ഹരിതകുമാരൻ ഇറക്കിയ പുതിയ ഫേസ്ബുക്ക് വിളംബരം. ആം ആദ്മി പാര്ട്ടിയുടെ വിജയം ഹിന്ദുപാക്കിസ്ഥാൻ ഉണ്ടാക്കാനുള്ള മോദിയുടെ നീക്കങ്ങൾക്കുള്ള ജനങ്ങളുടെ മറുപടിയാണ് എന്നാണ് വെളിപാട്. ഭാരതം ഹിന്ദുസ്ഥാനും-പാക്കിസ്ഥാനുമായി വെട്ടിമുറിക്കപ്പെട്ടപ്പോൾ പാക്കിസ്ഥാൻ ഇസ്ലാം മതരാഷ്ട്രമായും, ഹിന്ദുസ്ഥാൻ അല്ലാതെയും  നിന്നു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾ കശാപ്പു ചെയ്യപ്പെടുമ്പോൾ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലീങ്ങൾ ഭൂരിപക്ഷത്തോടൊപ്പം സുഖമായി ജീവിക്കുന്നു. അവർ ഈ രാഷ്ട്രത്തിൻറെ പരമോന്നത പദവിയായ രാഷ്ട്രപതി പദവിയിൽ വരെ എത്തുന്നു. ഇതിനൊക്കെ സാംസ്കാരികപരമായ കാരണമുണ്ട്. സഹവർത്തിത്വത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഹിന്ദു പാരമ്പര്യത്തെ മനസ്സിലാക്കാൻ ബലരാമന്റെ  ഫേസ്ബുക്ക് വിജ്ഞാനം മതിയാവില്ല. 

പിന്നെ കൊണ്ഗ്രസ്സിലൂടെ ഈ നാട് നേടിയ പുരോഗമനാശയങ്ങൾ എന്ന് ഒഴുക്കൻ മട്ടിൽ ബലരാമൻ പറഞ്ഞു പോകുന്നുണ്ട് ആ പുരോഗമന ആശയങ്ങള ഏതെല്ലാമാണെന്ന് വ്യക്തമാകുന്നില്ല. 2ജിയും കല്ക്കരിയും അടക്കമുള്ള ശതകോടികളുടെ അഴിമതികളാണോ, അതോ സിഖ് വംശഹത്യയുടെയും ന്യൂനപക്ഷ പ്രീണനത്തിന്റെയുംപാഠങ്ങളാണോ ? അടിയന്തരാവസ്ഥയും, ഏകാധിപത്യപ്രവണതകളുടെയും കുടുംബവാഴ്ചയുടെയും  ആശയങ്ങളാണോ ?

ബിജെപിക്കെതിരെ തന്നെ മത്സരിച്ച ഓംരാജിനെ സംഘപരിവാർ പ്രഭൃതികളായി എഴുതി പിടിപ്പിച്ചത് വിവരമില്ലായ്മയുടെ  തെളിവാണോ അതോ രാഷ്ട്രീയ നെറികേടിൻറെ തെളിവാണോ എന്ന് മാത്രമേ അരൂപിക്ക് സംശയിക്കാനുള്ളൂ.

Wednesday, January 14, 2015

പിതാവിനും തിരികെ വരാം



ഘർവാപ്പസിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടണം എന്ന പവ്വത്തിൽ പിതാവിൻറെ വെളിപാട് മാതൃഭൂമിയിൽ വായിച്ചു.  ന്യൂനപക്ഷങ്ങളുടെ മൊത്തക്കുത്തക ആരെങ്കിലും അദ്ദേഹത്തിനു തീറാധാരം എഴുതിക്കൊടുത്തതായി അറിയില്ല. ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തി വോട്ട് ധ്രുവീകരണം നടത്തുകയും അതുവഴി തങ്ങളുടെ വിശ്വാസചൂഷണം ശക്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്നതാണ്  ഇത്തരം വിലകുറഞ്ഞ ജൽപ്പനങ്ങൾ എന്ന് ഏതെങ്കിലും "വർഗ്ഗീയവാദി" പറഞ്ഞു പോയാൽ അരൂപി കുറ്റം പറയില്ല. 

അറക്കാൻ  കൊണ്ടു പോകുന്ന  ആട്ടിൻപറ്റത്തിൽ നിന്നും ആടുകൾ നഷ്ടപ്പെടുമ്പോൾ ആടിടയന് ഉണ്ടാകുന്ന വിമ്മിഷ്ടം അരൂപിയ്ക്ക് മനസ്സിലാകും. എങ്കിലും മുത്തശ്ശിപ്പത്രത്തിൻറെ  നടുഭാഗം തന്നെ പിതാവ് കലിപ്പ് തീർക്കാൻ തീരഞ്ഞെടുത്തത് കാണുമ്പോൾ ആശങ്കയുടെ വലിപ്പം ഊഹിക്കാവുന്നത്തിനും അപ്പുറമാണ്.

ക്രിസ്ത്യാനികളുടെ എണ്ണം യൂറോപ്പിലും, അമേരിക്കയിലും കുറയുന്നത് കണ്ടു വിരണ്ട സഭ ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിൽ കണ്ണ് വച്ചിരിക്കുന്ന സമയത്താണ് ഇവന്മാർ ഘർവാപ്പസി എന്നും പറഞ്ഞോണ്ട് വരുന്നത്. കേരളവും ഇന്ത്യയുമൊക്കെ വളക്കൂറുള്ള മണ്ണാണെന്ന് വത്തിക്കാനിൽ പിതാവ് പറഞ്ഞു നാവ് അകത്ത്തെക്കിടുന്നതിനു മുൻപേ ഇവന്മാർ ഇവിടെ പണിതുടങ്ങി. 

ഞങ്ങൾ പാല്പ്പോടിയും, പഞ്ചസാരയും കൊടുത്തും, രോഗം മാറ്റാം എന്ന് പറഞ്ഞു പറ്റിച്ചുമൊക്കെ കഷ്ടപ്പെട്ട് മതം മാറ്റിയവരെ ഇങ്ങനെ തിരിച്ചു കൊണ്ടുപോയാൽ ഞങ്ങളുടെ അവസ്ഥ എന്താകും. ഞങ്ങൾക്ക് ആ കുഞ്ഞാടുകളെ ആവശ്യമുണ്ട്  കുഴിമാന്താനും, ഞങ്ങൾക്ക് വേണ്ടി അത്യാധുനിക സൗകര്യങ്ങളുള്ള "അരമന"കൾ  പണിയാനും, ഞങ്ങൾ എഴുതിക്കൊടുക്കുന്ന ഇടയലേഖനങ്ങൾ കേട്ട് തുളളാനും ഞങ്ങൾക്ക് അവരെ ആവശ്യമുണ്ട്. അവരെ വീണ്ടും തിരിച്ചു കൊണ്ടുപോകാൻ ശ്രമിച്ചാൽ ഞങ്ങളെ പോലെയുള്ള ന്യൂനപക്ഷസമുദായത്തിൻറെ അപ്പോസ്തോലൻമാരിൽ അത് ആശങ്കയുണ്ടാക്കും എന്നതാണ് പല ബിഷപ്പന്മാരുടെയും പ്രശ്നം.

സാധാരണ മനുഷ്യർക്കിടയിൽ സാധാരണക്കാരനായി ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന പക്ഷം പിതാവിനും തിരികെ വരാം എന്ന് മാത്രം പറഞ്ഞു കൊള്ളട്ടെ. എന്തായാലും ഈ വിഷയത്തിൽ അധികമൊന്നും പറയാൻ ഇപ്പോൾ അരൂപി മുതിരുന്നില്ല കർത്താവ് തന്നെ പറഞ്ഞ ഒരു വചനം ഉദ്ധരിച്ച് നിർത്തുന്നു..

"കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ ഒരുത്തനെ മതത്തിൽ ചേർക്കുവാൻ കടലും കരയും ചുറ്റി നടക്കുന്നു; ചേർന്നശേഷം അവനെ നിങ്ങളെക്കാൾ ഇരട്ടിച്ച നരകയോഗ്യൻ ആക്കുന്നു."
(മത്തായി 23.14)

Saturday, November 1, 2014

നൂറു ചുവപ്പൻ ചുംബനങ്ങൾ..


ആരെങ്കിലും പരസ്യമായി ചുംബിച്ചാൽ കേരളതിൻറെ പാരമ്പര്യം തകർന്നു പൊവുമെന്നൊ കെട്ടിപ്പിടിച്ചാൽ ഭാരതീയ സംസ്കൃതി ഉതിർന്നു വീഴുമെന്നൊ അഭിപ്രായം ഇല്ലെങ്കിലും കൊച്ചിയിൽ നടക്കാൻ പോകുന്ന "ചുംബന ഉത്സവം" കേവലം പ്രഹസനം മാത്രമാനെന്നതിൽ അരൂപിക്ക് സംശയമൊന്നുമില്ല. ലൈംഗികതയെ നിഷേധിക്കാനും, പാപബോധം അടിച്ചേൽപ്പിക്കാനും ഹിന്ദുമതം ഒരിക്കലും ശ്രമിച്ചിട്ടില്ല എന്ന് മാത്രമല്ല. രതിയും കാമത്തെയും തങ്ങളുടെ ദേവതാഗണങ്ങളുടെ കൂടെ ആരാധിക്കാനും, ആരാധനാലയങ്ങളിൽ മനോഹരമായ രതിശിൽപ്പങ്ങൾ കൊത്തിവയ്ക്കാനും മടിക്കാത്ത അവർ ലൈംഗികതയെയും ശ്രിംഗാരരസത്തെയും അതിൻറെ എല്ലാ മനോഹാരിതയോടും കൂടി തങ്ങളുടെ പുരാണങ്ങളിലും, സാഹിത്യങ്ങളിലും മാത്രമല്ല സ്തോത്ര കൃതികളിൽ പോലും സന്നിവേശിപ്പിച്ചു. അതുകൊണ്ട് തന്നെ ആരെങ്കിലും ചുംബിച്ചാലൊ കേട്ടിപ്പിടിച്ചാലോ ഹിന്ദു മതത്തിൻറെയോ ഭാരതീയ സംസ്കാരത്തിൻറെയോ ആണിക്കല്ല് ഇളകിപ്പോകും  എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കിൽ അവരോടു ആത്മാർത്ഥമായി ഹതപിക്കുക മാത്രമേ അരൂപിക്ക് നിവൃത്തിയുള്ളൂ.

കോഴിക്കോട് യുവമോർച്ചക്കാർ ഹോട്ടൽതല്ലിതകർത്തത് ഇവർ പറയുന്നതുപോലെ അടുത്തിടപഴകിയതിനോ, ചുംബിച്ചതിനൊ അല്ല.
മയക്കുമരുന്ന് അടക്കമുള്ളവ ലഭ്യമാക്കി പ്രായപൂർത്തി അവാത്തവർ അടക്കമുള്ള വിദ്യാർത്ഥികളെ തെറ്റായ വഴിയിലേക്ക് പോകാൻ എല്ലാ ഒത്താശയും ചെയ്തു എന്ന പ്രശ്നത്തിലാണ്. ഈ രാജ്യത്തിൽ ഒരു നിയമവും വ്യവസ്ഥയും ഒക്കെയുള്ളപ്പോൾ കുറ്റവും ശിക്ഷയും ഒക്കെ വിധിക്കാൻ യുവമോർച്ചയ്ക്ക് എന്തധികാരം എന്ന ന്യായമായ പ്രശ്നം ഉള്ളപ്പോൾ തന്നെ പെണ്‍വാണിഭ -മയക്കുമരുന്ന് മാഫിയകൾ ചിലന്യൂജനറേഷൻ ഹോട്ടലുകളിലൂടെയും ചില നിശാക്ലബ്ബുകളിലൂടെയും കേരള സമൂഹത്തിൽ അതിൻറെ നീരാളിക്കൈകൾ ആഴ്തുന്നു എന്നത് നാം മറന്നുകൂട. എന്നാൽ ഗുരുതരമായ ഒരു പ്രശ്നത്തെ കേവലം സദാചാര പോലീസിംഗ് ആയി ബ്രാൻറ് ചെയ്യുന്നതിൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കു കഴിഞ്ഞു. 

എന്തായാലും നാളെ മറൈൻ ഡ്രൈവിൽ ചുംബനകൂട്ടായ്മ അരങ്ങേറുകയാണ് തലസ്ഥാന നഗരിയെ മുഴുവൻ 'നാറ്റിച്ച' വിപ്ലവപാർട്ടിയുടെ സമരത്തിനു ശേഷം ആദ്യമായായിരിക്കും ഇത്രയും മാദ്ധ്യമശ്രദ്ധ നേടുന്ന ഒരു പ്രഹസനം നടക്കാൻ പോകുന്നത്.
ഇതിനെക്കുറിച്ച് കുട്ടി സഖാക്കളുടെ നേതാവ് പറഞ്ഞത് "പരസ്പരം കുത്തി മരിക്കുന്നതിനേക്കാൾ ഭേദം പരസ്പരം ചുംബിച്ചു പ്രതിഷേധിക്കുന്നതാണ്" എന്നാണു. എത്ര സുന്ദരമായ വാക്കുകൾ, ടി പി ചന്ദ്ര ശേഖരൻറെയും, ജയകൃഷ്ണൻ മാഷുടെയും ഒക്കെ ആത്മാക്കൾ ഇത് കേട്ട് ചിരിക്കുന്നുണ്ടാകും.
എന്തായാലും മൂത്ത സഖാക്കൾ കൃഷിയും കാര്യസ്ഥപണിയും ഒക്കെയായി ഇറങ്ങാൻ പ്ലാനിടുമ്പോൾ കുട്ടി സഖാക്കൾ ഇത്രയെങ്കിലും പുരൊഗമിച്ചില്ലെങ്കിലെ അത്ഭുതമുള്ളൂ. മുഷ്ടി ചുരുട്ടി മുകളിലെക്കെരിഞ്ഞു സമരം ചെയ്യുന്നതൊക്കെ പഴഞ്ഞൻ രീതിയായി മാറിയെന്നു അണികൾക്കും തോന്നിത്തുടങ്ങി അപ്പൊ പിന്നെ നമ്മളായിട്ട് ന്യൂ ജനറേഷൻ ആവാതിരിക്കണോ ?

എന്തായാലും ഇന്ത്യൻ യുവത്വം നേരിടുന്ന എറ്റവും വലിയ പ്രശ്നം പുതു നിറത്തിൽ ചുംബിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാത്തതാണ് എന്ന് തിരിച്ചറിഞ്ഞു ചുംബിക്കാനെത്തുന്ന എല്ലാവർക്കും അരൂപിയുടെ ചുടു ചുംബനങ്ങൾ . എല്ലാവിധ സദാചാരവും ഇല്ലാതെയായി കന്നിമാസത്തിലെ ശ്വാക്കളെ പോലെ യുവത്വം  സ്വാതന്ത്ര്യമായി വിഹരിക്കുന്ന ആ മനോഹരമായ ഒരു കാലത്തിനു വേണ്ടി പ്രവര്ത്തിക്കാൻ ഈ ചുംബന സമരം പ്രചോദനം നല്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

എല്ലാവർക്കും നൂറു ചുവപ്പൻ ചുംബനങ്ങൾ..

Monday, June 23, 2014

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശ്രീ നാരായണ ദർശനങ്ങളിൽ പിതൃത്വം തേടുമ്പോൾ




ശ്രീനാരായണ ഗുരുവിന്റെ പേര് ഉച്ചരിക്കാനുള്ള അവകാശം വെള്ളാപ്പള്ളിക്കില്ലെന്നും നാരായണ ഗുരുവിന്റെ നേരവകാശം യഥാര്‍ത്ഥ സിപിഐഎമ്മുകാര്‍ക്കാണെന്നുമുള്ള എം വി ഗോവിന്ദൻ മാഷുടെ പുതിയ വെളിപാടിനെ എട്ടുകാലി മമ്മൂഞ്ഞിസം എന്ന് പുച്ഛിച്ചു തള്ളാൻ അരൂപി ആളല്ല. കമ്മ്യൂണിസം ലോകവ്യാപകമായി നേരിടുന്ന ആശയപരമായ അസ്തിത്വ വെല്ലുവിളികളെ നേരിടാൻ കേരളത്തിലെ ബുദ്ധിജീവി സമൂഹത്തിനും സാധിക്കുന്നില്ല. പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ സംഘടിത മത വിഭാഗങ്ങളുടെയും, കച്ചവട ഭീമൻ മാരുടയും  പ്രതിനിധികൾ വിരാജിച്ചരുളുമ്പോൾ ആരോപണത്തിൻറെയും, സമരങ്ങളുടെയും കുന്തമുനകൾ ഭൂരിപക്ഷ സമുദായത്തിനും, അവർക്കു വേണ്ടി പ്രവർത്തിക്കുന്നവർക്കും 
നേരയാകുന്നത് സ്വാഭാവികം മാത്രമാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളി നടേശൻ കോളേജിനെതിരെ നടത്തിയ സമരാഭാസത്തെയും അത്തരത്തിലുള്ള ഒന്നായ് മാത്രമേ കാണാൻ സാധിക്കൂ. എന്നാൽ സമരത്തോടനുബന്ധിച്ച് വിപ്ലവ പാർട്ടിയുടെ നേതാവ് ഉറക്കെ ഗർജ്ജിച്ചത് നാരായണ ഗുരുവിൻറെ പേര് പറയാൻ വെള്ളാപ്പള്ളി നടേശനും, മോനും യോഗ്യതയില്ലെന്നും, നാരായണ ഗുരുവിൻറെ ആശയങ്ങളും ദർശനങ്ങളും നടപ്പാക്കിയത് വിപ്ലവപാർട്ടിയാണെന്നുമാണ് സഖാവ് തഞ്ചത്തിൽ തട്ടിവിട്ടത്.

നാരായണ ഗുരുവും അയ്യാവും, ചട്ടമ്പി സ്വാമിയും, അയ്യങ്കാളിയും, കറുപ്പനും ഒക്കെ പകർന്ന വിപ്ലവ വീര്യവും തത്ഫലമായി കേരളത്തിലുണ്ടായ നവൊത്ഥാനത്തിന്റേയും പിതൃത്വം എട്ടുകാലി മമ്മൂഞ്ഞിസത്തിലൂടെ പിടിച്ചെടുക്കാൻ വിപ്ലവപാർട്ടിയ്ക്ക് കഴിഞ്ഞു എന്നതിൽ അരൂപിയ്ക്ക് സന്ദേഹമേതുമില്ല. എന്നാൽ ഗുരുദേവ ദർശനങ്ങളുടെ മൊത്തക്കുത്തക വിപ്ലവപാർട്ടി എറ്റെടുക്കാൻ ശ്രമിച്ചാൽ ആനയിൽ പിതൃത്വം ആരോപിക്കുന്ന ശ്വാവിൻറെ ഗതികേടായി മാത്രമേ കാണാൻ സാധിക്കൂ.  

"മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ഗുരുദേവ വാക്യവും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കമ്മ്യുണിസ്റ്റ് ചിന്തയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ആദ്ധ്യാത്മികതയിൽ ഊന്നി ഭാരതത്തിൻറെ ദാർശനിക പാരമ്പര്യത്തിൽ ഊന്നി നിന്നുകൊണ്ടാണ് ഗുരുടെവാൻ സാമൂഹ്യ വിപ്ലവം നടപ്പിലാക്കിയത്. അത് കൊണ്ട് തന്നെ അത് സമൂഹത്തിലേയ്ക്ക് ആഴ്ന്നിറങ്ങാൻ കാരണമായി. എന്നാൽ പാരമ്പര്യങ്ങളെ മുഴുവൻ തള്ളിക്കളഞ്ഞു കൊണ്ട് നിഷേധാത്മകമായ രീതിയിൽ രക്തരുഷിത വിപ്ലവം ലക്ഷ്യമാക്കി, വർഗ്ഗ സമരമെന്ന കാഴ്ച്ചപ്പാടിലൂന്നി ഒരു സാമൂഹിക പരിത സ്ഥിതി കെട്ടിപ്പടുക്കുവാൻ ശ്രമിക്കുകയായിരുന്നു വിപ്ലവ പാർട്ടി ചെയ്തത്. അത് കൊണ്ട് തന്നെയാണ് പാർട്ടിയുടെ താത്വികാചാര്യന്മാരുടെ പോലും പേരുകൾക്ക് പുറകിലെ ജാതി വാല് മുറിഞ്ഞു പോകാതിരുന്നതും. 

"വിദ്യകൊണ്ട് പ്രബുദ്ധരാകുക, സംഘടന കൊണ്ട് ശക്തരാകുക" എന്ന ഗുരുവരുൾ അനുസരിച്ച് അവശ സമുദായങ്ങൾ ശക്തി നേടാൻ തുടങ്ങുമ്പോഴൊക്കെ വല്ല വിധേനെയും അവയുടെ കടക്കൽ കത്തി വയ്ക്കാനാണ് വിപ്ലവ പാർട്ടി ശ്രമിച്ചിട്ടുള്ളത്. ക്രൈസ്തവ ഇസ്ലാമിക സ്വത്വങ്ങളെ ബഹുമാനിക്കുന്ന പാർട്ടി സൈദ്ധാന്തികരൊ, നേതാക്കളോ ഇത്തരം സമുദായങ്ങളുടെ സ്വത്വങ്ങളെ ബഹുമാനിക്കുക പോയിട്ട് അവമതിക്കാതിരിക്കുക പോലും ചെയ്തിട്ടില്ല. വിദ്യാഭ്യാസപരമായി അവകാശങ്ങൾ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വാരിക്കോരി കൊടുത്തപ്പോഴും ഇത്തരം സമുദായാംഗങ്ങളെ പ്രകടനം നടത്താനും, മനുഷ്യക്കൊട്ടകൾ കെട്ടാനും ഒക്കെയുള്ള പാർട്ടി ഭക്തരാക്കി ഒതുക്കി നിർത്തുന്നതിൽ വിപ്ലവപാർട്ടി ഒരു പരിധിവരെ വിജയിച്ചു. അവശ സമുദായങ്ങളെ സംബന്ധിച്ച് പഴയ തമ്പ്രാന് പകരം പുതിയ തമ്പ്രാൻ എന്നതിൽ കവിഞ്ഞ് പ്രത്യേക നേട്ടമൊന്നും ഉണ്ടായില്ല.

അനുകമ്പാദശകത്തിലൂടെ ഗുരു എഴുതി..
"ഒരുപീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്‌കുകുള്ളില്‍ നിന്‍-
തിരുമെയ്‌വിട്ടകലാതെ ചിന്തയും."

സായുധ വിപ്ലവവത്തിലും, ഉന്മൂലന സിദ്ധാന്തത്തിലും വിശ്വസിക്കുന്ന വിപ്ലവ പാർട്ടിയ്ക്ക് ഈ വരികളുടെ അർത്ഥ വ്യാപ്തി മനസ്സിലാവുകയില്ല.
താമരശ്ശേരിയിലും, അൻവാറശേരിയിലും ചെന്ന് പഞ്ചപുച്ഛമടക്കി നില്ക്കുന്ന പാർട്ടി ജമീന്തർമാറും അവരുടെ ഏറാന്മൂളികളും നാരായണ ദർശനങ്ങളിൽ പിതൃത്വം തേടേണ്ട. വോട്ടു ചോർന്നതിന്റെ കൊതിക്കെറുവ് സമുദായത്തോടല്ല സ്വന്തം നയങ്ങളോടാണ് കാണിക്കേണ്ടത് എന്ന് മാത്രം പറയട്ടെ. 



Saturday, June 14, 2014

തെറിവിളി വിപ്ലവം


ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചരിത്രത്തിലെ എറ്റവും വലിയ വെല്ലുവിളി  കൊണ്ടിരിക്കുകയാണ്. അപരിഷ്കൃത സമൂഹത്തിൻറെ പ്രത്യയശാസ്ത്രം ഒരു പരിഷ്കൃത സമൂഹത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ഏതു സംഘടനയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഇന്ന് പാർട്ടിയും നേരിടേണ്ടി വരുന്നത്. വിലയേറിയ ആഡംബര കാറുകളിൽ വന്നിറങ്ങി 'അടിസ്ഥാന വർഗ്ഗത്തിൻറെ ആവശ്യങ്ങളെ പറ്റി വാചകമടിച്ച് പാർട്ടി റിസോട്ടിലെയ്ക്ക് പോകുന്ന നേതാക്കളും, ശീതീകരിച്ച മദ്യശാലകളിരുന്നു  വിപ്ലവം വിഴുങ്ങുന്ന ബുദ്ധിജീവികളും, ജീനി കെട്ടിയ കുതിരകളായ അണികളും ആധുനിക കാലഘട്ടത്തെ ആയിരത്താണ്ടുകൾ പിന്നോട്ട് നയിക്കുന്നു. സോഷ്യൽ മീഡിയകളുടെയും, ഇൻറർനെറ്റിന്റെയും   സാദ്ധ്യതകൾ എറ്റവും അധികം പിന്നോട്ട് നയിച്ചത് കമ്മൂണിസ്റ്റ് പ്രസ്ഥാനങ്ങളെ ആയിരുന്നു. "ചൈനയിൽ എന്ത് നടന്നു ഉഗാണ്ടയിൽ എന്ത് നടന്നു" എന്നാ മട്ടിലുള്ള പാർട്ടി സൈദ്ധാന്തിക വിശകലനങ്ങളെയും, വാദങ്ങളെയും തൊണ്ട തൊടാതെ വിഴുങ്ങിയിരുന്നവർ അവയുടെയെല്ലാം കൃത്യത പരിശോദ്ധിച്ചു. ഗുജറാത്തിലെ 'ഗര്ഭവും ഭ്രൂണവും ശൂലവും' ഒക്കെ സഖാവിന്റെ ഭാവനയിൽ കിളിർത്ത നട്ടാൽ മുളയ്ക്കാത്ത നുണകളാണെന്നു ജനം തിരിച്ചറിഞ്ഞു. ഈ തിരിച്ചറിയലിൻറെ പ്രതിഫലനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സങ്കോജത്തിനു കാരണം. 
ഭാ. ജ. പാ യെ ഗർഭം  ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനു മുൻപേ ഇന്ത്യൻ മണ്ണിൽ കമ്മൂണിസ്റ്റ് പാർട്ടി മൊട്ടിട്ടു കഴിഞ്ഞിരുന്നു എന്നാൽ ഒരു പ്രാദേശിക പാർട്ടിയായി ഒതുങ്ങേണ്ടി വന്ന ഗതികേടിലെയ്ക്കാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനം പാർട്ടിയെ എഴുതി തള്ളിയത്.

എന്നാൽ ഇത് കൊണ്ടൊന്നും പഠിക്കാൻ തങ്ങൾ തയാറല്ല എന്ന പ്രഖ്യാപനം ആണ് നമ്മൾ കഴിഞ്ഞ ദിവസങ്ങളിലായി നമുക്ക് കേൾക്കാൻ കഴിയുന്നത്. എതിർക്കുന്നവരെ ആശയപരമായി നേരിടാനോ സംവദിക്കാനോ ഉള്ള പക്വത ഭാരതീയ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കൈവന്നിട്ടില്ല. ഇരുട്ടിൽ പതിയിരുന്നു ശത്രുഗോത്രത്തിൻറെ കുടിലുകൾക്ക് തീയിടുന്ന പ്രാകൃത സംസ്കാരത്തിൽ നിന്നും ഒരടി പോലും മുന്നോട്ടു വയ്ക്കാൻ പാർട്ടിക്ക് കഴിയുന്നില്ല എന്നതിന്റെ തെളിവാണ്. ഇരുട്ടിന്റെ മറവിൽ പ്രേമചന്ദ്രന്റെ വീടാക്രമിച്ച സംഭവം. പരാജയങ്ങളെ ഇത്രയും അസഹിഷ്ണുതയോടെ കാണുന്ന മറ്റൊരു പ്രസ്ഥാനം വേറെയുണ്ടോ എന്ന് തന്നെ സംശയമാണ്. മുൻ നേതാവിനെ 51 വെട്ടിനു കൊല്ലാൻ കൊട്ടേഷൻ കൊടുത്തവരിൽ നിന്നും വേറെന്തു പ്രതീക്ഷിക്കാൻ.
എതിർപ്പ് ഉള്ളവരെയൊക്കെ കേട്ടാൽ അറയ്ക്കുന്ന തെറിവിളികൊണ്ട് മൂടലാണ് പാർട്ടിയുടെ ഏക ബൗദ്ധിക പരിപാടി. കുലംകുത്തി, പരനാറി, അഭിസാരിക മുതലായ വാക്കുകൾ പോലും പാർട്ടിയിലെ നേതാക്കന്മാരുടെ സംഭാവനയാണ് എന്ന് പറയേണ്ടി വരും. മൂത്ത സഖാക്കൾ കുന്നോളം വിസർജ്ജിക്കുമ്പൊൾ കുട്ടി സഖാക്കൾ കുന്നിയോളം എങ്കിലും ചെയ്യണ്ടേ എന്ന തിരിച്ചറിവിലാണ് പാർട്ടി വിദ്യാർത്ഥി പ്രസ്ഥാനം 'മാഗസീൻ വിപ്ലവ'വുമായി മുന്നോട്ടു വന്നത്. കേരളത്തിലെ വിദ്യാർത്ഥികളുടെയും വിദ്യാലയങ്ങളുടെയും പുരോഗതിയെ തടയുകയും, പഠിപ്പുമുടക്കൽ, പാഠപുസ്തകം കത്തിക്കൽ, കോളേജ് അടിച്ചു പൊളിക്കൽ മുതലായ കലാ പരിപാടികളിലൂടെ നാളത്തെ നേതാക്കളെ വളർത്തിയെടുക്കുകയും ചെയ്യുന്ന പ്രസ്ഥാനത്തിലെ യുവാക്കൾക്ക് നാളെ വേറെ തൊഴിലൊന്നും കിട്ടിയില്ലെങ്കിലും മാ വാരികകളിൽ തുടരാനുള്ള യോഗ്യത മാഗസീൻ വിപ്ലവത്തിലൂടെ കൈവന്നിരിക്കുകയാണ്.
കരഞ്ഞു കാമം തീർക്കുന്ന കുട്ടി സഖാക്കൾ നരേന്ദ്രമോദിയെ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാനോ പറ്റില്ല എന്നാപ്പിന്നെ  നാല് തെറിയെങ്കിലും എഴുതിക്കളയാം എന്ന് വിചാരിച്ചതിൽ തെറ്റുണ്ടോ ? പണ്ട് ബാത്ത്റൂമിന്റെ ചുവരിലും ബസ്റ്റൊപ്പിലെ മതിലിലും ഒക്കെ എഴുതി നല്ല ശീലമുള്ള സഖാക്കളെ തന്നെ മാഗസിൻ എഡിറ്റർമാരാക്കി.  നരേന്ദ്ര മോഡിയും, മാതാ അമൃതാനന്ദമയി ദേവിയും ഒക്കെപറ്റി തെറിവിളിച്ചുകൊണ്ട് മാഗസീൻ ഇറക്കി.
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിൽ നിന്ന് 

ഉമ്മയും അമ്മയെയും ഒക്കെ തിരിച്ചരിയാനുള്ള വിവേകം വിപ്ലവ പാർട്ടിയിൽ നിന്നും പ്രതീക്ഷിക്കെണ്ടതില്ലെന്നറിയാം. പാർട്ടി മന്ദിരത്തിൽ വച്ച്  അണികളുടെ ഭാര്യയോടു മോശമായി പെരുമാറിയതിന് പുറത്താക്കപ്പെടുകയും പിന്നീട് തിരിച്ചെടുക്കപ്പെടുകയും ചെയ്ത നേതാക്കന്മാരെ കൊണ്ട് ശോഭിക്കുന്ന ഒരു സംഘടനയുടെ സദാചാരവും മറ്റും പ്രത്യേകം പറയേണ്ടതില്ലല്ലോ. പിന്നെ അമൃതാനന്ദമയിയെ അവഹേളിക്കുന്നത് പോലെ തങ്ങളേയോ, പരിശുദ്ധ "തിരുമേനി" മാരേയോ അവഹേളിക്കാൻ കുട്ടി സഖാക്കൾക്ക് മുട്ട് വിറക്കും എന്നുള്ള കാര്യവും കൂടി ഇവിടെ അനുഭാവ പൂർവ്വം പരിഗണിക്കേണ്ടതായിട്ടുണ്ട്. എന്തായാലും ഇത്തരം മാഗസീനുകളിലൂടെ വിപ്ലവം വരുത്തുക തന്നെ ചെയ്യും എന്നാ നിലപാടിലാണ് പാർട്ടി യുവത്വം. വിപ്ലവം വന്നില്ലെങ്കിലും ഇത് തുടർന്നാൽ വീട്ടിലേയ്ക്ക് നാട്ടുകാർ കേറി വരുമെന്ന് കുട്ടി സഖാക്കളുടെ വീട്ടിലെ രക്ഷകർത്താക്കൾ എങ്കിലും ഓർത്താൽ നല്ലത്.

വാല്: മറ്റൊരു മാഗസിനിൽ ഭാരതത്തെ തേവിടിച്ചിയായി വർണ്ണിച്ചിരിക്കുന്നു. ഭാരതം എല്ലാവർക്കും സ്വന്തം അമ്മയുടെ ഓർമ്മ നല്കുന്നു എന്ന ആപ്തവാക്യത്തിന് സ്തുതി.



Saturday, April 26, 2014

പ്രതികരണത്തിൻറെ മതം



ഒൻപത് വയസ്സുകാരിയെ വൈദികൻ പീഡിപ്പിച്ചു എന്നവാർത്ത  പലരെയും ഞെട്ടിച്ചിരിക്കണം. ക്രൂരമായ മതദ്രാഹവിചാരണകളേയെയും(inquisition), തിരുസഭയുടെ 'ഫത്വ'കളായ പേപ്പൽബുള്ളിനെയും(Papal bull) ഒക്കെ കേട്ടതുകൊണ്ടാകണം തിരുവസ്ത്രത്തെയും അതിനുള്ളിലെ തിരുമേനിമാരെയും കാണുമ്പോൾ നട്ടെല്ല് വളയുന്ന അസ്കിത അരൂപിയ്ക്ക് പണ്ടേ ഇല്ല. അത് കൊണ്ട് തന്നെ ഈ വിഷയത്തിൽ പ്രത്യേകിച്ച് ഞെട്ടലൊന്നും തോന്നിയതുമില്ല, എന്നാൽ ഈ വിഷയത്തിൽ കേരളത്തിന്റെ പ്രതികരണം അരൂപിയെ ഞെട്ടിച്ചു കളഞ്ഞു.

കുറെ നാളുകൾക്ക് മുൻപ് സന്തോഷ്‌ മാധവൻ എന്നൊരു പൂജാരിയെ(?) ഇതുപോലെ ചില വിഷയങ്ങളുടെ പേരില് അറസ്റ്റ് ചെയ്തിരുന്നു. താൻ ഒരു സന്ന്യാസി അല്ല എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള സന്തോഷ്‌ മാധവൻ അറസ്റ്റിലായപ്പൊൾ കേരള ജനത എങ്ങിനെയായിരുന്നു പ്രതികരിച്ചത് എന്നോർമ്മയുണ്ടോ ? നാട് മുഴുവൻ സന്യാസിമാർക്കും, ആചാര്യന്മാർക്കും എതിരെ ഫ്ലക്സ് ബോർഡുകൾ നിരത്തി, കുട്ടി സഖാക്കൾ നാട് നീളെ നടന്നു സന്ന്യാസി മാരുടെ താടി വടിച്ചും പൂട പറിച്ചും വിപ്ലവത്തിന്റെ കാഹളം മുഴക്കി. ഇത്തരക്കാരുടെ ആസനത്തിലൂടെ കുന്തം കേറ്റുന്നതിനേക്കുറിച്ച് മന്ത്രി പുങ്കവൻ ഗീർവാണം മുഴക്കി. 'ആൾദൈവ' സംസ്കാരത്തിനെതിരെ ബുദ്ധിജീവികൾ ലേഘന മാലിന്യങ്ങൾ ശർദ്ദിച്ചു. ഇതിന്റെ ചുവടു പിടിച്ചു കൊണ്ട് സന്യാസിമാരെ അവഹേളിച്ചുകൊണ്ട് സിനിമകളും മറ്റു ടെലിവിഷൻ പരിപാടികളും ഇറങ്ങി.

എന്നാൽ ഈ വൈദികന്റെ വിഷയത്തിൽ ഇതൊന്നും കണ്ടില്ല കേവലം ഒരു വ്യക്തിയുടെ മാത്രം കുറ്റമായി വിഷയം ഒതുങ്ങുകയാണ് എന്നാൽ ഇവിടെ നാം കണക്കിലെടുക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. സന്തോഷ്‌ മാധവനോ, തോക്ക് സ്വാമിയോഒന്നും വ്യവസ്ഥാപിതമായ ഒരു സന്യാസി പാരമ്പര്യത്തിന്റെ ഭാഗമല്ല. ഒന്നോ രണ്ടോ രൂപ വിലവരുന്ന കാഷായം വാങ്ങി മുക്കിയാൽ ആർക്കും സന്ന്യാസി വേഷം കെട്ടാം. എന്നാൽ അത്തരക്കാരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ അത് മൊത്തം സന്യാസി സമൂഹത്തിനെയും ആചാര്യന്മാരെയും, ഹിന്ദു മതത്തെ തന്നെയും നിന്ദിക്കാനായ് ഉപയോഗിക്കുന്നു. കൃത്യമായ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങളിലൂടെ ഔദ്യൊഗികമായ് സഭയുടെ അംഗമായ പള്ളീലച്ചൻറെ ചെയ്തിയെ കേവലം ഒരു വ്യക്തിയുടെ മാത്രം ദോഷമായി ചുരുക്കികാണുകയും ചെയ്യുന്നു. 

പള്ളീലച്ചന്റെ സ്ഥാനത്ത് ഏതെങ്കിലും ഹിന്ദു ആശ്രമത്തിലെ സന്യാസി പോകട്ടെ പാചകക്കാരനോ, വിറകുവെട്ടുകാരനോ  ആയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇപ്രകാരം ആകുമായിരുന്നോ എന്ന് ചിന്തിച്ചാൽ മനസ്സിലാകും. ഹിന്ദു ആചാര്യന്മാർ നടത്തുന്ന സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ഏതൊരു ചെറിയ പ്രശ്നത്തിനും അതുമായി നേരിടു ബന്ധം ഇല്ലെങ്കിൽ പോലും ആചാര്യന്മാരെ പോലും അവഹേളിക്കുന്ന സോഷ്യൽ നെറ്റ്വർക്ക് ധാർമ്മികരോഷം എന്നാൽ ഈ വിഷയത്തിൽ കാണുന്നില്ല. ഈ വികാരിയുടെ വികാര പ്രകടനത്തിന്റെ പേരിൽ യേശുകൃസ്തുവോ, വത്തിക്കാനിലെ പരമ പിതാവോ പോകട്ടെ അരമനയിലെ മെത്രാന്മാരെ പോലുംവിമർശനത്തിനോ അവഹേളനത്തിനോ പാത്രമാകുകയില്ല. 
നമ്മുടെ ചലച്ചിത്രങ്ങളിൽ ഇതൊരു വിഷയം ആവുകയില്ല കാമഭ്രാന്തന്മാരായ സന്ന്യാസിമാരും, പൂജാരിമാരും, സ്നേഹത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃകകളായ വികാരിമാരും ഇനിയും നമ്മുടെ സിനിമകളിൽ ഉണ്ടാകും.

സന്തോഷ്‌ മാധവൻ പ്രശ്നത്തിന്റെ പേരിൽ ആശ്രമങ്ങളെ കല്ലെറിഞ്ഞ  മുടിവെട്ട് കുട്ടി സഖാക്കളോ തലവെട്ട് സഖാക്കാളോ ഈ വിഷയത്തിൽ ഉരിയാടില്ല. തൃത്താലയിലെ ഹരിതൻ മുന്കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തടികെടാകുന്ന പണിക്കിറങ്ങില്ല. മലയാളത്തിൻറെ മഹാ മാദ്ധ്യമങ്ങൾക്ക് ഇത് ചർച്ചാ വിഷയമാകില്ല. വിവാദത്തിൽ മുക്കെണ്ടതും ചെളിവാരി എറിയേണ്ടതും ആരെയാണെന്ന ബോദ്ധ്യം പ്രതികരണക്കാർക്കുണ്ട്. 

അതെ പ്രതികരണത്തിനും ധാർമ്മികരോഷത്തിനും ഒക്കെ  മതവും ജാതിയും ഉണ്ട്

Saturday, February 22, 2014

അമൃതാനന്ദമയി വിമർശിക്കപ്പെടുമ്പോൾ



അമൃതാനന്ദമയി വിമർശനത്തിനങ്ങൾക്ക് അതീതയാണെന്നോ, നിയമങ്ങൾക്ക് അപ്പുറമാണെന്നൊ അവരുടെ എറ്റവും വലിയ ഭക്തനു പോലും അഭിപ്രായം ഉണ്ടാവും എന്ന് തോന്നുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഫേസ്‌ ബുക്കിലും ചില മാദ്ധ്യമങ്ങളിലും കണ്ടത് ഭൂതാവേശിതരേപ്പോലെ പെരുമാറുന്ന ഒരു കൂട്ടം ജനങ്ങളെയാണ്. ഒരു മഞ്ഞപ്പത്രക്കാരനെ വിളിച്ച് അഭിമുഖം എടുത്താണ് റിപ്പോർട്ടർ ചാനൽ മാദ്ധ്യമ ധർമം നിറവേറ്റിയത്. അമൃതാനന്ദമയി മഠത്തിൽ മയക്കു മരുന്ന് നല്കി ഉറക്കി കിടത്തി പലപുരുഷന്മാർ രാത്രി മുഴുവൻ ബന്ധപ്പെട്ട് രാവിലെ മയക്കം വിട്ടു പോകുന്ന സ്ത്രീ ഇതൊന്നും അറിയാതെ കുറെ നാൾ കഴിയുമ്പോൾ ഗർഭിണി ആകുന്നു ഇത് പിന്നീട് അത്ഭുതമായി വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ആ മഞ്ഞപ്പത്രക്കാരൻ തന്മയത്വത്തോടു കൂടി പറയുന്നത് കേട്ടപ്പോൾ ഒരു പക്ഷെ അദ്ദേഹത്തിന്റെ മാതാവിനോ സഹോദരിക്കോ ഉണ്ടായ അനുഭവമാണോ എന്ന് പോലും അരൂപി സംശയിച്ചുപോയി. അവിടെ ഉണ്ടായിരുന്ന യുക്തിവാദി നേതാവാകട്ടെ ധൃതംഗപുളകിതനായി ഗെയിലിന്റെ ആത്മകഥയിലെ 'മസാല' ഭാഗങ്ങൾ ആവശ്യമായ വ്യാക്ഷേപക ശബ്ദങ്ങളുടെ അകമ്പടിയോടെ രസാവഹമായി അവതരിപ്പിക്കുകയായിരുന്നു.

മറ്റൊരു ചാനലിൽ ആകട്ടെ യുക്തിവാദിനേതാവ് ഏതാണ്ട് ഗ്രഹണിപ്പിള്ളാര് ചക്കക്കൂട്ടാൻ കണ്ട സ്ഥിതിയിലായിരുന്നു. അമൃതാനന്ദമയിയുടെ സമ്പത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ കലാബോധം ഒട്ടുമില്ലാതെ യുക്തൻ ഒരു സംഖ്യയങ്ങു കാച്ചി '333330000000000000'ചാനൽ അവതാരകൻ അടക്കം സകലരുടെയും കണ്ണ് നിറഞ്ഞു പോയി. ഈ സമയത്ത് തന്നെ പ്രധാന ചാനലിലും രംഗം കൊഴുക്കുകയായിരുന്നു. അമൃതാനന്ദമയി മഠം പറ്റിയാൽ ഇന്ന് രാത്രി തന്നെ പൂട്ടിക്കും എന്ന മട്ടിൽ ഇടതനും, വലതനും, യുക്തിവാദിയും, മൗദൂദിയനും ഒക്കെ കൈകോർത്ത് പിടിച്ച് നിൽക്കുന്നത് കാണാൻ തന്നെ ഒരഴകായിരുന്നു.

തങ്ങളാൽ ആവും വിധം ചെയ്യണമെന്നാണല്ലോ സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും വിട്ടില്ല. കുറ്റം പറയരുതല്ലോ ഒരു പറ്റം ആൾക്കാർ വളരെ കൃത്യമായ മാർഗനിർദ്ദേശം ലഭിച്ചതുപോലെ ഒന്നിനു പിൻപേ ഒന്നായി പോസ്റ്റുകൾ ഇട്ടുകൊണ്ടിരുന്നു. ആശ്രമത്തിന്റെ മുന്പിലൂടെ പണ്ടെങ്ങോ വഴിനടന്നവൻ മുതൽ സകലരുടെയും മരണങ്ങൾക്ക് അമൃതാനന്ദമയി ഉത്തരം പറയണം എന്ന് ആവഷ്യപ്പെട്ട് വളരെ മനോഹരമായ് ഡിസൈൻ ചെയ്ത പൊസ്റ്ററുകൾ ഷെയർ ചെയ്തു സത്യം പറഞ്ഞാൽ പൊസ്റ്റരിന്റെ ഭംഗി കണ്ടപ്പോൾ അരൂപിക്ക് പോലും ഒന്ന് ഷെയർ ചെയ്യാൻ തോന്നി.
മറ്റു ചിലരാകട്ടെ അറിയാവുന്ന തെറികളൊക്കെ അമൃതാനന്ദമയിക്കും അവരുടെ ഭക്തന്മാർക്കും എതിരെ എഴുതി.  അത്തരം ചില പോസ്റ്റുകൾക്കെതിരെ ഏതൊക്കെയോ അമൃതാനന്ദമയി ഭക്തര കേസ് കൊടുത്തു. അടുത്ത നിമിഷം അത്തരം പോസ്റ്റുകൾ ചുമരിൽ നിന്നും ഇളക്കി മാറ്റിയെങ്കിലും ജയിലിൽ പോവേണ്ടി വന്നാലും വിമർശനം തുടരും എന്ന് പ്രഖ്യാപിച്ചു. 

പിന്നീട് ചർച്ചകൾ ആവിഷ്കാര സ്വാതന്ത്ര്യത്തിനും, വിമർശന അസഹിഷ്ണുതയ്ക്കും വഴിമാറി. തെറിഎഴുതുകയും വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്തതിനെതിരെ കേസ് എടുത്തത് വായ്‌മൂടിക്കെട്ടൽ ആയി വ്യാഖ്യാനിക്കപ്പെട്ടു. ചാനൽത്രയങ്ങളിൽ ഒന്ന് അടുത്ത എക്സ്ക്ലൂസീവിനായ് ഗൃഹപാഠം ചെയ്യുമ്പോൾ സഹോദര ചാനലുകൾ  വീണ്ടും ചര്ച്ചയും അഭിപ്രായ പ്രകടനങ്ങളും തുടർന്നു. അമൃതാനന്ദമയിയെ തെറി വിളിക്കുകയോ തേജോവധം ചെയ്യുകയോ ചെയ്താലും വാക്കയ്യ് പൊത്തി തൊഴുതു നിൽക്കാനേ ഭക്തർക്ക് അവകാശമുള്ളൂ എന്ന് ഉത്തരാധുനിക മാധ്യമങ്ങൾ പറയാതെ പറഞ്ഞു. 

എറ്റവും രസകരമായത് യുക്തിവാദികളിലെ ബാബാകക്ഷിയും, മെത്രാൻകക്ഷിയും മത്സരിച്ച് മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും അമൃതാനന്ദമയിയെ തെറി വിളിച്ചു നിർവൃതി പൂണ്ടു. മദാമ്മ കണ്‍കണ്ട ദൈവവും, മാനവികതയുടെ മാതാവുമായി.
ഈ സഹസ്രാബ്ദത്തിലെ എറ്റവും മഹത്തായ കൃതിയായ് വിശുദ്ധനരകത്തെ വാഴ്ത്തിയ സക്കറിയ ഗെയിൽ എഴുതാതിരുന്നെങ്കിൽ ഒരു നഷ്ടമായേനെ എന്ന് കൂടി പറഞ്ഞെ നിർത്തിയുള്ളൂ. ആവിഷ്കാര സ്വാതന്ത്ര്യത്തിനായ് കൈവെട്ട് സംഘടന ഘോര ഘോരം പോസ്റ്റുകൾ പടച്ചു വിട്ടു.

വാർത്താ അവതാരകയ്ക്ക് വരെ ഹിജാബ് തുന്നിക്കൊടുത്ത സദാചാരചാനൽ ഗെയിലിന്റെ ബുക്കിലെ 'ഇക്കിളി' ഭാഗങ്ങൾ മുഴുവൻ തർജ്ജിമ ചെയ്ത് മലയാളിയുടെ അകത്തളങ്ങളിലെത്തിച്ചു കൂറ് കാട്ടി. അഹിംസാ പാർട്ടിയുടെ ഹരിതൻ തന്റെ മതേതരത്വവും പുരോഗമന ചിന്തയും ഉയർത്തിപ്പിടിച്ച് ഫേസ്ബുക്ക് പോസ്റ്റ്‌ ഇട്ടു.
വിപ്ലവപാർട്ടിയുടെ നേതാവാകട്ടെ അന്വേഷണം ആവശ്യപ്പെട്ടു മുഖം രക്ഷിച്ചു. മുടി വിവാദത്തിലും സമാന നിലപാടെടുത്ത വിജയേട്ടന്റെ ധൈര്യത്തെക്കുറിച്ച് വിപ്ലവ വാദികൾ രോമാഞ്ചമണിഞ്ഞു. എന്നാൽ ഈ ധൈര്യം പോട്ടയിലും, താമരശ്ശേരിയിലും കാണിച്ചില്ലല്ലോ എന്ന് ചില ദോഷൈകദൃക്കുകൾ ആരോപിച്ചു. കാന്തപുരം ഗ്രൂപ്പ് അരിവാൾ സുന്നിഎന്നാണ് തൊട്ടു മുന്പത്തെ ഇലക്ഷൻവരെ അറിയപ്പെട്ടിരുന്നത് എന്ന് പറഞ്ഞു ഉസ്തദിനൊദൊപ്പവും, പോട്ടയിലും ഒക്കെ സഖാവ് വിനയാന്വിതനായ് നില്ക്കുന്ന ചിത്രവും പ്രദർശിപ്പിച്ചു. മാനസിക നില തെറ്റിയയുവാവിനെ ശാന്തനാക്കാൻ കഴിയാത്ത അമൃതാനന്ദമയി സന്യാസിനിപോലുമല്ലെന്ന് ഡിഫി സ്വാമി അഭിപ്രായപ്പെട്ടു. ഡിഫി സ്വാമിയുടെ കഴുത്തിനു പിടിക്കാൻ വന്ന ആർ എസ് എസ്സുകാരന്റെ മനസ്സ് അന്ന് അങ്ങനെ മാറിയിരുന്നോ എന്ന് ചില താന്തൊന്നികൾ തിരിച്ചു ചോദിച്ചു. 

ഗെയിൽ ട്രേഡ്വെലിന്റെ ഫെസ് ബുക്ക് പേജ് മുഴുവൻ "ശാന്തിയുടെ മത"ത്തിലേക്കുള്ള ക്ഷണം കൊണ്ട് നിറഞ്ഞു. ഹിജാബിന്റെ സുരക്ഷയെക്കുറിച്ചും, ആകാശ ദൈവത്തിന്റെ മഹത്വത്തെക്കുറിച്ചും വാചാലരായ്. അമൃതാനന്ദമയി മഠത്തെ അപകീർത്തിപ്പെടുത്തി, മതം മാറി വരൂ.. ഞങ്ങൾ നിനക്ക് വേണ്ടതെല്ലാം തരാം എന്ന് വാഗ്ദാന പെരുമഴ. തിരിച്ച് "സത്യവേദ"ത്തിന്റെ ഓരോ കോപ്പി ഗെയിൽ അയച്ചു കൊടുത്തു എന്നും കിംവദന്തി പരക്കുന്നുണ്ട്.

ചുരുക്കത്തിൽ മാധ്യമത്രയങ്ങളും, കീബോർഡ്  ആക്റ്റിവിസ്റ്റുകലും പറയാതെ പറയുന്നത് ഇതാണ്"ഞങ്ങൾ ഞങ്ങളുടെ പ്രത്യാ ശാസ്ത്രത്തിനു വിരുദ്ധമായ് നടക്കുന്ന ആർക്കെതിരെയും വ്യക്തിഹത്യ നടത്തും, അപവാദങ്ങൾ പ്രചരിപ്പിക്കും "

Tuesday, February 11, 2014

ബലക്ഷയം


ശംഖുമുഖം കടപ്പുറത്ത് ഒത്തുചേർന്ന ജനലക്ഷങ്ങളെ കണ്ടതിന്റെ കൊതിക്കെറുവാണോ അതോ രാഷ്ട്രീയ  'ബല' ക്ഷയം കൊണ്ടാണോ എന്നറിയില്ല ഹരിതൻ വീണ്ടും ഫേസ്ബുക്ക്‌ വിപ്ലവം തുടങ്ങി.

"എന്തുകൊണ്ടാണു തങ്ങളുടെ നീതിപൂർവ്വകമായ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടാൻ ദലിതർക്കും പിന്നാക്കക്കാർക്കും വരും ദശകം വരെ (അഥവാ മോഡിയവതാരം വരുന്നതുവരെ) കാത്തിരിക്കേണ്ടി വന്നത്‌? "
എന്ന് ചോദിച്ചാണ് സഖാവ് ഓഫ് ദി കോണ്ഗ്രസ് കത്തിക്കയറുന്നത്.
ദളിതൻ ഇന്നും ഈ ദുരവസ്ഥയിൽ കഴിയാൻ കാരണം എന്തെന്ന് മോദിയോടും, വെള്ളാപ്പള്ളിയോടും അല്ല ചോദിക്കേണ്ടത്. കഴിഞ്ഞ 6 ദശകങ്ങൾ ഇന്ത്യയിൽ ഭരിച്ച സ്വന്തം പാർട്ടിക്കാരോടാണ്. ജാതി വ്യവസ്ഥയെക്കുറിച്ച് ആർ എസ്‌ എസിന്റെ നിലപാടെന്താണു എന്ന് ചോദിക്കുമ്പോൾ


"ഞാൻ നിങ്ങളുടെ കേന്ദ്രം സന്ദർശിച്ചപ്പോൾ നിങ്ങളുടെ അച്ചടക്കവും തോട്ടുകൂടായിമ ഇല്ലാത്തതും കണ്ട് വളരെയധികം അത്ഭുതപ്പെട്ടു."
എന്ന മഹാത്മാ ഗാന്ധിയുടെ വാക്കുകളിൽ കൂടുതൽ ഈ വിഷയത്തെക്കുറിച്ച് അരൂപിക്കറിയില്ല എന്ന് തുറന്നു സമ്മതിക്കട്ടെ.

"ഞാൻ ആദ്യമായാണ്‌ സംഘപ്രവർത്തകരുടെ ഒരു കേന്ദ്രം സന്ദർശിക്കുന്നത്. ഇവിടെ സവർണ്ണ ജാതിയെന്നോ അവർണ്ണ ജാതിയെന്നോ തിരിച്ചറിയുകപോലും ചെയ്യാതെ, അത്തരമൊരു വത്യാസത്തിനു നിലനിൽപ്പുണ്ട് എന്നുപോലും തിരിച്ചറിയാൻ സാധിക്കാത്തവിധം എല്ലാവരിലും സമത്വഭാവന ദർശിച്ചതിൽ ഞാൻ സന്തോഷവാനാണ്."
എന്ന ഡോ. അംബേദ്ക്കറുടെ വാക്കുകളും കൂടി ഒർമിപ്പിക്കട്ടെ.

ഹിന്ദു ഐക്യം സാധ്യമായാൽ ദളിതൻ ബ്രാഹ്മണിസ്റ്റ് സംസ്കാരം സ്വീകരിക്കേണ്ടി വരും എന്ന പഴയ ജമാഅത്ത, തീവ്ര ഇടത് വ്യസനം തന്നെയാണ് തുടർന്നുള്ള വാക്കുകളിൽ ഹരിതൻ ഉന്നയിക്കുന്നത്.ഈ വിഡ്ഢിത്തം ഒന്നും ഇനിയും ഇവിടെ ചിലവാകില്ല. പിന്നാക്കക്കാരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ തകരുന്നതിൽ യദാർത്ഥത്തിൽ വ്യസനമുണ്ടെങ്കിൽ പ്രലോഭിപ്പിച്ചും, പേടിപ്പിച്ചും മതപരിവര്ത്ത്തനം നടത്തി അവരുടെ ബഹുസ്വര സംസ്കാരത്തെ നശിപ്പിക്കുന്നവര്ക്കെതിരെ ആണ് സംസാരിക്കേണ്ടത്. ആദിവാസികളുടെയും ഹരി- ഗിരി ജനങ്ങളുടെയും പൂജാ വിഗ്രഹങ്ങളും, വിശ്വാസങ്ങളും തകർത്തെറിയുന്ന മതപ്രചാരകർക്കെതിരെയാണ് സംസാരിക്കേണ്ടത്, അല്ലാതെ അതിനെ എതിർക്കുന്നവർക്ക് എതിരെയല്ല.

ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ട യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ഭാരതീയ വിചാര കേന്ദ്രവും ആർ എസ് എസും നടത്തുന്നു എന്നതാണ് ഹരിതൻറെ മറ്റൊരാരോപണം . RSS യാഗം നടത്തുന്നത് ഇതുവരെ കണ്ടിട്ടില്ല ഇനി കാണുമ്പോൾ അറിയിക്കുക അരൂപിക്കും കാണാൻ ആഗ്രഹമുണ്ട്. യാഗം ചെയ്യുന്നവരെ തൂക്കിക്കൊല്ലാൽ ഒരു നിയമം കൊണ്ടുവരുന്നതിനെ പറ്റിയും ആലോചിക്കേണ്ടതാണ്.

യാഗങ്ങളും യജ്ഞങ്ങളുമൊക്കെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളേണ്ടവയാണെന്നു പറയാൻ കാണിച്ച ആർജ്ജവം ബലിപെരുന്നാളിന്റെയും മറ്റും കാര്യത്തിലും കാണിക്കുമോ ? എന്ന് അങ്ങയോടു ചോദിക്കുന്നില്ല പേരിലെ ബലം നട്ടെല്ലിനു പ്രതീക്ഷിക്കുന്നില്ല.

അടിസ്ഥാന വർഗ്ഗ പ്രതിനിധിയായ അസുരരാജാവ്‌ മഹാബലിയുടെ ഓണം ബ്രാഹ്മണനായ വാമന ജയന്തിയാക്കി മാറ്റുമോ എന്നുള്ള ഭയം ഹരിതൻ മറച്ചു വയ്ക്കുന്നില്ല. തൃക്കാക്കരയപ്പനെ വച്ച് പൂജിക്കുന്നത് ബ്രാഹ്മണ ചടങ്ങാണെന്നും അത് തുടങ്ങിയത് ശശികല ടീച്ചർ ആണെന്നും കൂടി പറഞ്ഞാൽ പൂർണമായേനെ.

എന്നാൽ അരൂപിയുടെ സംശയം അതല്ല മഹാബലി എങ്ങിനെയാണ് അടിസ്ഥാന വർഗ്ഗ പ്രതിനിധിയാകുന്നത് ?
മഹാബലി ലോകം മുഴുവൻ കീഴടക്കിയ രാജാവായിരുന്നു.
ജാതി പറഞ്ഞാൽ ബ്രാഹ്മണൻ: കശ്യപ പ്രജാപതിയുടെ പുത്രൻ- ഹിരണ്യകശിപു , അദ്ദേഹത്തിന്റെ മകൻ പ്രഹ്ലാദൻ, അദ്ദേഹത്തിന്റെ മകൻ വിരോചനൻ, അദ്ദേഹത്തിന്റെ മകനാണ് മഹാബലി എന്ന് പുരാണങ്ങൾ ('ബാലരാമ'പുരാണം അടിയൻ വായിച്ചിട്ടില്ല അതിൽ ചിലപ്പോള ജാതി വേറെയായിരിക്കും )

രാജഭരണത്തിന്റെ ഫ്യൂഡൽ മൂല്ല്യങ്ങളേ തള്ളിക്കളഞ്ഞാൽ മാത്രമേ ജനാധിപത്യവൽക്കരണത്തെ ശക്തിപ്പെടുത്താൻ പറ്റൂ എന്ന് പ്രസ്താവിക്കുന്ന ഹരിതൻ ജനാധിപത്യ ഇന്ത്യയിൽ ഒരു കുടുംബത്തിൽ പിറന്നു എന്ന ഒറ്റക്കാരണത്താൽ തന്റെ പാർട്ടിയുടെ തലപ്പത്ത് ഒരു യുവ കോമള രാജകുമാരാൻ വാണരുളുമ്പോൾ പഞ്ചപുച്ഛം അടക്കി നിന്ന് റാൻ മൂളുന്നത് നയനാനന്ദകരമായ കാഴ്ചയാണ്.


ഇത്തരം ഉമ്മാക്കികൾ കാണിച്ചു കഴിഞ്ഞ ദശകങ്ങൾ നിങ്ങൾ എല്ലാവരെയും വഞ്ചിച്ചു. രാഷ്ട്രീയത്തിനപ്പുറം ദളിത സ്നേഹവും അടിസ്ഥാന വർഗ മുന്നേറ്റവും ഒക്കെ അജണ്ടയിൽ ഉണ്ടെങ്കിൽ ഉരിയരിക്കും, നാഴി കഞ്ഞിക്കും വേണ്ടി പട്ടികജാതിക്കാരനു അവന്റെ "പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങൾ" ഉപേക്ഷിച്ച് മതം മാറേണ്ടി വരില്ലായിരുന്നു. മുത്തങ്ങയിലും, ചെങ്ങറയിലും, അരിപ്പയിലും ഒന്നും കുടിൽ കെട്ടി സമരം ചെയ്യേണ്ടി വരില്ലായിരുന്നു.

മാറാട് ജീവൻ പൊലിഞ്ഞത് ബ്രാഹ്മണരുടെയൊ സംഘ പരിവാര് കാരുടെയൊ ആയിരുന്നില്ല അവിടെ ഹരിതനെയൊ ഹരിതന്റെ പാർട്ടിക്കാരെയൊ കണ്ടില്ല. ഭരണം അങ്ങയുടെ പാർട്ടിക്കാരുടെയാണല്ലോ സി.ബി.ഐ അന്വേഷണത്തിന് സ്വാധീനം ചെലുത്തുമോ ?

മോഡിയുടെ മാജിക്കിനെ വിശ്വസിച്ചിരിക്കുന്ന കുറച്ചു വിഡ്ഢികളെ അങ്ങ് കണക്കിലെടുക്കേണ്ട.ഭരണ കക്ഷിയിലെ നിയമസഭാസാമാജികത്വം ഉപയോഗപ്പെടുത്തി ദളിത്‌ ആദിവാസി വിഭാഗങ്ങൽക്കിടയിൽ വ്യാപകമായ പ്രശ്നങ്ങള്ക്ക് പരിഹാരം അങ്ങ് തന്നെ കാണണം. അങ്ങിനെ ചെയ്‌താൽ ദളിത്‌ പിന്നോക്ക വിഭാഗങ്ങളെയും അവരുടെ പ്രാദേശികമായ ബഹുസ്വര സാംസ്ക്കാരങ്ങളേയും മോദിയിൽ നിന്നും രക്ഷിക്കാൻ സാധിക്കും എന്നെ അരൂപിക്ക് പറയാനുള്ളൂ.

ഇനി അതല്ല മേല്പ്പറഞ്ഞത്‌ പോലെ മോദിയെ കണ്ടുണ്ടായ ആധി ആണ് വ്യാധി എങ്കിൽബലാഹഠാദിധാര കോരുന്നത് നല്ലതാണ്. ബലാഗുളിച്യാദിയും പ്രയോഗിക്കാം .

 

Saturday, October 5, 2013

വത്സലയും സുജയും പിന്നെ പു.ക.സയും

സുജ സൂസൻ ജോർജ്ജ്
ഇന്ത്യാവിഷൻറെ ഓണ്‍ലൈൻ പോർട്ടലിൽ ശ്രീമതി സുജ സൂസൻ ജോർജ്ജ് എഴുതിയ 'മാത അമൃതാനന്ദമയിയും പി വത്സലയും' എന്ന ലേഘനമാണ് ഈ കുറിപ്പിനാധാരം. അമൃതാനന്ദമയിയുടെ 60ആം ജന്മ ദിനത്തിൽ മാതൃഭൂമിയിൽ പി വത്സല എഴുതിയ 'തൊട്ടുണർത്താൻ ഒരു ചെറു വിരൽ' എന്ന അമൃതാനന്ദമയിയെ പറ്റിയുള്ള  ലേഘനവും തുടർന്നുണ്ടായ പുകസയുടെ പ്രതികരണവും അതിന് വത്സല ടീച്ചറുടെ മറുപടിയുമാണ് പ്രതിപാത്യ വിഷയം. വത്സല ടീച്ചറുടെ മറുപടി അസഹിഷ്ണുത നിറഞ്ഞതാണെന്നാണ് സുജ ഈ ലേഘനത്തിൽ ആരോപിക്കുന്നത്. പു.ക.സ യുടെ നേതൃസ്ഥാനം വഹിക്കുന്ന ആളെന്ന് നിലയിൽ പുകസയെ പിന്താങ്ങേണ്ടത് സുജയുടെ കർത്തവ്യം ആണെന്നത് നിസ്തർക്കമാണ് എന്നാൽ അസഹിഷ്ണുതയോടെയുള്ള സംസാരവും ലേഘനങ്ങളും പുകസയുടെ ഭാഗത്ത് നിന്നാണ് ഉണ്ടായത് എന്നതാണ് സത്യം. അമൃതാനന്ദമയിയോടുള്ള അസഹിഷ്ണുതയും അസ്പൃശ്യതയും ലെഘനത്തിലുടനീളം പ്രദർശിപ്പിച്ച് പുരോഗമന കലാ സാഹിത്യ സംഘത്തിൻറെ ആദരണീയയായ സെക്രട്ടറിയും ഒരു അപവാദമായ് മാറാതിരിക്കാൻ ശ്രദ്ധിച്ചു.

അമൃതാനന്ദമയിയുടെ ജന്മദിനം മോദിയാണ് ഉദ്ഘാടനം ചെയ്തതെന്ന് പറഞ്ഞു അമൃതാനന്ദമയി മഠത്തിന്റെ നിലപാടിനെ വിമര്ശിക്കുന്ന ആദരണീയയായ  പുകസ സെക്രട്ടറി, ഇല്ലാത്ത കഥ കൊട്ടിപ്പാടുകയാണ് ചെയ്യുന്നത്. അമൃതാനന്ദമയിയുടെ 60 ആം ജന്മദിനം ഉദ്ഘാടനം ചെയ്തത് മുൻ രാഷ്ട്രപതി അബ്ദുൾ കലാം ആയിരുന്നു. കേരള, ഉത്തരാഖണ്ഡ് മുഖ്യ മന്ത്രിമാര് ഒക്കെ ചടങ്ങിൽ പങ്കെടുക്കുകയും വിവിധ പദ്ധതികൾ ഉത്ഘാടനം ചെയ്യുകയും ഒക്കെ ചെയ്തു.കൂടാതെ നാഗൂർ മുസ്ലീം ദർഗ്ഗമേധാവി, മാർത്തോമാ  സഭ വലിയ മെത്രാ പോലീത്ത, അകാലിദൾ പ്രതിനിധി, കാഞ്ചി ശങ്കരാചാര്യരുടെ പ്രതിനിധി, ചട്ടമ്പി സ്വാമിയുടെയും,നാരായണ ഗുരുവിന്റെയും ആശ്രമങ്ങളിലെ മഠാധിപതിമാർ അങ്ങനെ വിവിധ മതങ്ങളുടെ പ്രതിനിധികളും  ചടങ്ങിനെത്തിയിരുന്നു അക്കൂട്ടത്തിൽ ഒരു ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. അതിനെ മാത്രം പർവതീകരിച്ചു കാണിക്കാൻ ഉള്ള ശ്രമം ആണ് അപലപനീയം.
പി വത്സല
അമൃതാനന്ദമയി മഠത്തെ സംഘ പരിവാരത്തിന്റെ വിഹാരരംഗമായ് ആരോപിക്കുന്ന പുകസ സെക്രട്ടറി, സ. വി എസ് അച്ചുതാനന്ദൻ അമൃതവർഷം60 നു അയച്ച ആശംസയെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. സ.ജി സുധാകരനും, സ. ബാലനും, സ.ദിവാകരനും, സ. സുജാത, സ. മാത്യു ടി തോമസ്‌ തുടങ്ങിയവരൊക്കെ അമൃതാനന്ദമയിയുടെ പരിപാടികളിൽ സ്ഥിരമായി സംബന്ധിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലേ ? 

പിന്നെ ബിസിനസ് സാമ്രാജ്യത്തിൻറെ യദാർത്ഥ ഉടമകളുടെ കയ്യിലെ കളിപ്പാവയെന്നു അമൃതാനന്ദമയിയെ, സുജ ആക്ഷേപിക്കുന്നതിലെ പുരോഗമനവും കലയും സാഹിത്യവും മനസ്സിലാകുന്നില്ല. ഇന്നത്തേത് ജീർണ്ണ കേരളമാണെന്ന് പരിതപിക്കുന്ന പു.ക.സ സെക്രട്ടറി, താൻ അടക്കമുള്ളവർ വിശ്വസിക്കുന്ന ചിന്താധാര ഊണിലും ഉറക്കത്തിലും നാലുനേരം കലക്കി കുടിച്ച ഒരു നാട് ഇന്ന് 'ജീർണ്ണം' ആയി മാറി എന്ന് പറയാതെ പറയുകയല്ലേ ചെയ്തത്? പരാജയ ഭീതിനിറഞ്ഞ മനസ്സോടെ ഭാഗ്യം കാത്തു കേട്ടിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ അമൃതാനന്ദമയി മഠത്തിൽ കാണില്ല(പുകസകളുടെ പിൻ വാതിൽക്കൽ ഒന്നോ രണ്ടോ എണ്ണത്തിനെ ചിലപ്പോൾ  കണ്ടേക്കാം ). മാർഗ്ഗവും ലക്ഷ്യവും തിരിച്ചറിഞ്ഞു ഊർജ്ജസ്വലരായ് കർമം ചെയ്യുന്നവരെ അവിടെക്കാണാം. അങ്ങനെ അധ്വാനിച്ചും കഷ്ടപ്പെട്ടും തന്നെയാണ് അമൃതാനന്ദമയിയുടെ സേവാ പ്രവർത്തനങ്ങളും, അതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും ഉണ്ടായത്. 

'അമ്മ എന്ന ദ്രാവിഡ സങ്കല്പം' എന്ന വരി തന്നെ പുരോഗമന കലാ സാഹിത്യത്തിന്റെ ഗാംഭീര്യം ദ്യോതിപ്പിച്ചു.ദ്രാവിടന്  മാത്രമേ അമ്മയും അമ്മ ദൈവങ്ങളും ഉള്ളൂ എന്നാ വികലമായ ചരിത്ര ബോധമാണോ പുകസയുടെ അമരക്കാർക്ക് പോലും ഉള്ളതെന്ന ആശ്ചര്യവും! പോട്ടെ വിഷയം അതല്ലല്ലോ.

പിന്നെ സത്നാം സിംഗ് എന്ന യുവാവിന്റെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ചുള്ള മരണത്തെ അമൃതാനന്ദമയി മഠവുമായ് കൂട്ടിക്കെട്ടാനുള്ള പഴയ സോളിഡാരിറ്റി വായ്ത്താരിയും.  സത്നാമിന് മുൻപും പിൻപും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് മാനസിക രോഗികള് അതി ദാരുണമായ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരൊന്നും അമൃതാനന്ദമയിയെ കണ്ടിട്ട് പോലും ഇല്ലാത്തതു കൊണ്ടായിരിക്കാം പു.ക.സക്കും സുജക്കും ഒന്നും അവയെക്കുറിച്ച് അന്വേഷിക്കാൻ നേരം കിട്ടാതെ പോയത്. അമൃതയിലെ 3 ഷിഫ്റ്റിൽ മിനിമം ശമ്പളത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരുടെ സങ്കടം കാണാൻ കഴിഞ്ഞ സുജ, 2 ഷിഫ്റ്റുകളിൽ മിനിമം ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്ന സഹകരണ ആശുപത്രികളിലെ നഴ്സുമാരെക്കുറിച്ച് അറിഞ്ഞതെ ഇല്ല. ഇല്ലാതെ പോയ നട്ടെല്ലിനെക്കുറിച്ചുള്ള പരിവേദനം സത്നാമിൻറെ കാര്യത്തിൽ മാത്രമല്ല രാഷ്ട്രീയത്തിന്റെ പേരില് കേരളത്തിലെ യുവാക്കളെ തമ്മിൽ തല്ലിച്ച് കൊന്നപ്പോൾ, ശരീരം മുഴുവൻ വെട്ടുകളുമായ് ക്ലാസ് മുറികളിലും, നടു റോട്ടിലും ശവങ്ങൾ നിരത്തി പുരോഗമന രാഷ്ട്രീയം അരങ്ങു തകർത്തപ്പോളും, പുരോഗമനക്കാർ പോട്ടയിലും, കാന്തപുരത്തും, മൈനാഗപ്പള്ളിയിലും ഓഛാനിച്ച് നിന്നപ്പോഴും, മത സമ്മേളനങ്ങൾ വിളിച്ചു ചെർത്തപ്പോഴും ഒന്നും ഈ നട്ടെല്ല് കേരളം കണ്ടിട്ടില്ല.
കേരളം പണ്ടേ മറന്ന സേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാതൃകകൾ പുനസ്ഥാപിച്ചും, ദൈവത്തിനും, പ്രത്യയശാസ്ത്രങ്ങൾക്കും വേണ്ടി കൊല്ലാനും ചാവാനും നടന്ന ഒരു ജനതയെ മനുഷ്യന് വേണ്ടി ജീവിക്കാനും ജീവിപ്പിക്കാനും പഠിപ്പിച്ചും അമൃതാനന്ദമയി ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു, കേരള ജനതയും.
 'പു.ക.സേതര'ലോകം എന്നൊന്നുണ്ട് എന്നും  
'ചിന്തക്കും''പുകസക്കും' ഉപരി സ്വതന്ത്രമായ് ചിന്തിക്കുവാനും പാകത്തിന് മലയാളി വളർന്നു കഴിഞ്ഞു എന്നും  ഓർത്താൽ നന്ന്.

Tuesday, October 1, 2013

കട്ടപ്പുക.സ





പുരോഗമന കലാ സാഹിത്യം എന്ന് കേട്ടാൽ തിളക്കണം ചോര ഞരമ്പുകളിൽ എന്നാണ് പ്രമാണം. എന്താണ് പുരോഗമന കല എന്നൊന്നും ചോദിക്കരുത്. കാരണം പുരോഗമനത്തിന് ഓരോ സമയത്തും ഓരോന്നാണ് നിർവ്വചനം ചിലപ്പോൾ ആവിഷ്കാര സ്വാതന്ത്ര്യം ആയിരിക്കും പുരോഗമനം, ചിലപ്പോൾ മനുഷ്യാവകാശം ആയിരിക്കും, മറ്റു ചിലപ്പോൾ മതേതരത്വം വേറെ ചിലപ്പോൾ മതപ്രീണനം ആയിരിക്കും ഇതിനെ അവസരവാദം എന്ന് വിളിക്കരുത് ഇതാണ് സ്വത്വ വാദ പുരോഗമനം.

ഉന്മൂലന നാശ സിദ്ധാന്തത്തിന്റെ ബൗദ്ധിക രൂപമാണ് പുകസ എന്ന് പറയുന്നവരുണ്ട്. തങ്ങൾ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സിദ്ധാന്തങ്ങൾ പറയുകയും ന്യായീകരിക്കുകയും ചെയ്യുന്നവരുടെ ഏത് തെമ്മാടിത്തരവും അനുകൂലിക്കുക, മറ്റുള്ളവരുടെ ഏത് പ്രവൃത്തിയേയും അവഹേളിക്കുക, കള്ള് കാഞ്ചനം, കാമിനി എന്നീ 'കാ'ത്രയങ്ങൾക്കായ് എന്തും ചെയ്യുക എന്നീ ലക്ഷണങ്ങൾ തിഅഞ്ഞ ബുദ്ധി ജീവികൾ ആണ് അതിൽ ഉള്ളവരിൽ പലരും എന്നും പറയുന്നവരുണ്ട് എന്നാൽ അരൂപി ആ അഭിപ്രായത്തോട് തീരെ യോചിക്കുന്നില്ല. സാമൂഹിക വിഷയങ്ങളെ വിമര്ശിച്ച് പുരോഗമന ആശയങ്ങളിലേക്ക് സാഹിത്യകാരന്മാരെ നടത്താൻ പുകസക്ക് കഴിഞ്ഞിട്ടുണ്ട്. പൂന്താനം, കുഞ്ഞൻ നമ്പ്യാർ മുതലായവരൊക്കെ സാമൂഹ്യ വിമർശനം തുടങ്ങിയത് പുകസയുടെ കളരിയിൽ ആയിരിക്കും എന്നാണു അരൂപിയുടെ പക്ഷം. അല്ലാതെ ഇത്രയും സാമൂഹിക വിമർശനമോക്കെ ആർക്കെങ്കിലും ചെയ്യാൻ സാധിക്കുമോ ?

വത്സല 'നെല്ല്' എഴുതിയത് കൊണ്ടോ ഗോതമ്പ് എഴുതിയത് കൊണ്ടോ ഒന്നുമല്ല സാഹിത്യകാരിയായത്. പുകസയുടെ ഔദാര്യം കൊണ്ട് മാത്രമാണ്. അത് കൊണ്ട് തന്നെ വത്സല എന്ത് പറയണം ആരെ പിന്താങ്ങണം എന്നൊക്കെ പുകസ തീരുമാനിക്കുകയും ചെയ്യും. അമൃതാനന്ദമയി നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നോക്കിയല്ല അവരെ വിലയിരുത്തേണ്ടത്. അവരെ പുകസ എങ്ങനെ കാണുന്നു എന്ന് നോക്കിയാണ്. അമൃതാനന്ദമയി സമൂഹത്തിൽ മാറ്റം കൊണ്ട് വന്നിട്ടുണ്ടാകാം എന്നാൽ ഒരിക്കലും വിപ്ലവങ്ങളേക്കുറിച്ചു പ്രസംഗിച്ചിട്ടില്ല. അവർ സ്ത്രീയായിരിക്കാം പക്ഷെ പെണ്ണെഴുത്തിനെയും, ദളിത്‌ എഴുത്തിനെയും പറ്റി വാചാടോപം നടത്തിയിട്ടില്ല. വൈരുദ്ധ്യാത്മക ഭൗതികവാദവും ദാസ് കാപിറ്റലും പഠിച്ചിട്ടില്ല. അവർ യദാർത്ഥത്തിൽ ലോക നന്മ ആഗ്രഹിചിരുന്നുവെങ്കിൽ പുകസയിൽ അങ്കമാകണം, കുറഞ്ഞ പക്ഷം ഇടതു പക്ഷത്തെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിൽ അതല്ലാത്തിടത്തോളം അവർ എന്ത് തന്നെ ചെയ്താലും അവരെ അംഗീകരിക്കാൻ സാധിക്കില്ല. ജി സുധാകരനും,,ബാലനും അങ്ങനെ കമ്മൂണിസ്റ്റ് നേതാക്കൾ അവരെ സന്ദർശിച്ച് ബഹുമാനിച്ച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ടോ, സാക്ഷാൽ വി എസ് തന്നെ ആദരവ് പ്രകടിപ്പിച്ച് കത്തയച്ചു എന്നത് കൊണ്ടോ, ചൈനയും റഷ്യയും ബഹുമാനിച്ചു എന്നത് കൊണ്ടോ പുകസയുടെ സമീപനം മാറില്ല.'തേവരേക്കാൾ വലിയ ശാന്തി' എന്നത് പോലെ പുകസ ഇതിനൊക്കെ മുകളിലാണ്. അത് കൊണ്ട് തന്നെ ഇടതുപക്ഷമെന്നത് മനുഷ്യ പക്ഷമാണെന്നും ആ മനുഷ്യ പക്ഷത്താണ് അമൃതാനന്ദമയി നില്ക്കുന്നതെന്നും വത്സല പറഞ്ഞത് അപലപനീയം തന്നെയാണ്.

സാഹിത്യകാരൻ സാഹിത്യകാരൻ ആകുന്നത്  തന്റെ സ്വന്തം അധ്വാനം കൊണ്ടാണെന്നും, പിന്നീട് അവരുടെ പ്രശസ്തിയുടെ പേരില് തിന്നു കൊഴുക്കൽ ആണ് പുകസയിലെ ബുദ്ധി ജീവികളുടെ പണി എന്ന് പറയുന്നവർ നന്ദി ഇല്ലാത്തവരാണ്. ടോൾസ്റ്റൊയിയും, നെരൂദയും, അടക്കം ഇന്ന് അറിയപ്പെടുന്ന വത്സല അടക്കമുള്ളവരെ സാഹിത്യ ലോകത്ത് ഉയർത്തി കൊണ്ട് വന്നത് പുകസയാണ്. അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി ബുദ്ധിജീവി സമൂഹത്തിന്റെ വാഴ്തുപാട്ടിനു വിധേയയാവാൻ വത്സല തയാറാകണം എന്ന് അരൂപി അപേക്ഷിക്കുന്നു.

പിന്നെ അമൃതാനന്ദമയിയുടെ സേവനം യദാർത്ഥത്തിൽ ഇടതു പക്ഷ സാഹിത്യത്തിനു ഒരു ഭീഷണിയാണ്. പാവങ്ങളെ സഹായിച്ച് അവരെ ഇല്ലാത്തവനിൽ നിന്നും ഉള്ളവനിലെക്ക് പരിവര്ത്തനം ചെയ്യുകയാണ് അവർ ചെയ്യുന്നത്. ഇല്ലാത്തവനും അവന്റെ കണ്ണീരും ഇല്ലാത്ത ഒരു ലോകത്തിൽ വര്ഗ്ഗ സമരത്തിനും അതിന്റെ കട്ട പു ക സാഹിത്യത്തിനും പിന്നെ എന്ത് സ്ഥാനം.

Monday, June 17, 2013

മോദിയുടെ ധാടിയും,ചിലരുടെ പേടിയും

                  


ഇന്ദ്രപ്രസ്ഥം അസ്വസ്ഥമാണ് പുരാതന രാജകുടുംബത്തിൽ അമ്മ തമ്പുരാട്ടി യുവരാജാവിനെ മുൻനിർത്തി രാജ തന്ത്രങ്ങൾ മെനയുകയാണ്. "ജനമെന്ന വിഡ്ഢിപ്പരിഷകൾ അങ്ങനെയാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കും, കോലം കത്തിക്കും, അന്തപ്പുരത്തിലെ അപരാധ കഥകൾക്കെതിരെ ആത്മരോഷം മുഴക്കും, അഴിമതിയിൽ മുക്കി ഞങ്ങളെ ഈ സർക്കാർ കൊല്ലുകയാണെന്ന് വിളിച്ചു കൂവും ഒടുവിൽ തിരഞ്ഞെടുപ്പടുക്കുമ്പോൾ തൊഴിൽ ഇരിപ്പിന്റെയോ സബ്‌സീഡിയുടെയോ പേരിൽ കിട്ടുന്ന നക്കാപ്പിച്ചകൾ കണ്ടു കണ്ണ് മഞ്ഞളിച്ച്, കൂനിയ മുതുകും കൂമ്പിയ കണ്ണുമായ് രാജ ഹസ്തത്തിന് മുകളിൽ വിലയേറിയ സമ്മദിദാനാവകാശത്തിൻറെ പ്രജാ മുദ്ര പതിപ്പിച്ച് രാജാവിനെക്കാൾ വലിയ രാജഭക്തർ ആണ് തങ്ങൾ എന്ന് അവറ്റകൾ തെളീക്കും" കുടുംബ രാഷ്ട്രീയത്തിന്റെ സാമ-ദാന-ഭേത-ദണ്ഡങ്ങളുടെ പാഠങ്ങൾ അമ്മ തമ്പുരാട്ടിയിൽ നിന്നും യുവകോമള അമൂൽ മഹാരാജാവ് തിരുമനസ്സിലേക്കു പ്രവഹിച്ചു. യുദ്ധം ചെയ്യാൻ 'സിംഗ്'ആസനസ്ഥനായ് പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സംഗതികൾ കീഴ്മേൽ മറിഞ്ഞത്. എതിരാളി രഥയാത്രാമുത്തശ്ശനല്ല പകരം ഗുജറാത്തിൽ കഴിഞ്ഞ കുറെ ഇലക്ഷനുകളിൽ രാജവംശത്തിന്റെ 'കൈ' തല്ലി ഒടിച്ച ചരിത്രമുള്ള നരേന്ദ്ര മോദി.

ഭാരതത്തിലെ ഏറ്റവും നല്ല ജനാധിപത്യം ബി.ജെ.പി യിൽ ആണെന്നാണ്‌ പറയാറ്. തമ്മിലടിയും പാരവയ്പ്പും ആണ് ഈ ഉൾപ്പാർട്ടി ജനാധിപത്യം എന്നാണു മറുപക്ഷത്തിന്റെ വാദം. സംഗതി എന്തായാലും ഈ ജനാധിപത്യം ഒക്കെ നീന്തി കടന്നു മോദി മുകളിൽ വരില്ല എന്ന് തന്നെയാണ് രാജകുടുംബവും, പാദ സേവകരായ മാധ്യമ വൃന്ദവും ഏറെക്കുറെ ഉറപ്പിച്ചിരുന്നത്. അഥവാ ഉയർന്നു വന്നാൽ തന്നെ അദ്വാനി'ജി'യും സുഷമ'ജി'യും അടക്കം മിക്ക വൻ 'ജി'കളും ഉടക്കി താമരപ്പാർട്ടി തവിട് പൊടിയാകുമെന്നു കരുതിയവർക്ക് ഒന്ന് തെറ്റി. തറവാട്ടു കാരണവർ ആദ്യം ഒന്നിടഞ്ഞെങ്കിലും നാഗ്പൂരിൽ നിന്നും നീട്ടിയൊരു വിസിൽ കേട്ടതും പഴയ കവാത്തും കബടിയും മറന്നിട്ടില്ല എന്ന് തെളീച്ച് മൂപ്പരും ഒതുങ്ങി. പിന്നെ ഒരു ജെ.ഡി. യു, അത്തരം പാർട്ടികളെ ഒക്കെ പെറുക്കികെട്ടി എൻ ഡി എ കെട്ടിപ്പോക്കിയത് കൊണ്ടാണ് (യു പി എ യുടെ ഭരണത്തെക്കാൾ എന്തുകൊണ്ടും ഭേതമെങ്കിലും) കാവി പാർട്ടിയുടെ അണികൾക്കോ നേതാക്കൾക്കോ പോലും തൃപ്തി നേടിക്കൊടുക്കാത്ത ഒരു ഭരണം നടത്തി അടുത്ത 10 വർഷത്തേക്ക് രാജ്യ ഭരണം സിംഗത്തിന്റെ കയ്യിലെത്തിയത്. അത്തരം ഒരു ഭരണം വേണ്ട എന്നത് തന്നെയാണ് കാവി പാർട്ടിയുടെ അണികളും നേതാക്കളും ഒക്കെ ആഗ്രഹിക്കുന്നതും. ജെ ഡി യു വിനെപ്പോലുള്ളവരെ ഒപ്പം നിർത്തി ഭരണ ചക്രം തിരിക്കുന്നതിലും ഭേതം, പ്രതിപക്ഷത്തിരിക്കുന്നതാണ്.

കാവിപാർട്ടിക്കാരും, ദേശീയ വാദികളും മാത്രമല്ല ഇന്ത്യയുടെ മുഴുവൻ വികാരം ഇന്ത്യയുടെ ഭരണം ശേഷിയും ശേമുഷിയും ഉള്ള ആരെങ്കിലും കയ്യാളണം എന്നാണ്. നിവർന്നു നിൽക്കുന്ന നട്ടെല്ലും നട്ടെല്ല് മുട്ടെ നേരും നെറിയും ഉള്ള ഒരാളെ ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഖജനാവ് ചോര്ത്തി സ്വിസ്സ് ബാങ്ക് നിരക്കുന്ന കള്ളന്മാരെയും, മുണ്ടാപ്പൂച്ചകളായ നൂൽപ്പാവകളേയും കണ്ടു ഇന്ത്യ മടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ ജനങ്ങളുടെ ചിന്താ മണ്ഡലങ്ങളിൽ നരേന്ദ്ര മോദി ഉയർന്നു വരുന്നത്. പാരമ്പര്യത്തിന്റെ ജാഡകളോ, പണക്കൊഴുപ്പിന്റെ ഗന്ധമോ ഇല്ലാത്ത ഒരു മുഖ്യ മന്ത്രി. ലോക പൊലീസായ അമേരിക്കയും അവരുടെ സാമന്ത രാജ്യങ്ങളും വിസ നിഷേധിച്ചിട്ടും, പത്ര മാധ്യമങ്ങൾ കള്ളക്കഥകൾ മെനഞ്ഞു നാട് മുഴുവൻ പാടിയിട്ടും, ജനങ്ങള് അദ്ദേഹത്തെ കൈവിട്ടില്ല. കലാപങ്ങളിൽ നിന്നും കലാപരഹിത ഗുജറാത്തിലെക്കുള്ള ദൂരം 'നമോ' എന്നരണ്ടക്ഷരം ആണെന്ന് ഗുജറാത്തികൾ പറയാതെ പറഞ്ഞു.

അന്ധമായ മത വാദത്തിൻറെ തോഗാഡിയൻ ഉത്പന്നമല്ല മോദി. മതത്തിന്റെ പേരില് ജനത്തെ ഇളക്കിവിടാത്ത നേതാവ് എന്ന വിശേഷണം താമരപ്പാർട്ടിയിൽ നരേന്ദ്ര മോദിക്കായിരിക്കും ഏറ്റവും യോജിക്കുക. അയോദ്ധ്യയിലെ ശ്രീ രാമന്റെ മന്ദിരത്തെക്കുറിച്ചല്ല മോദി സംസാരിക്കുന്നത് തന്റെ നാട്ടിലെ ദരിദ്ര രാമന്മാരുടെ കൂരകളേക്കുറിച്ചാണ്. താമരപാർട്ടിയിലെ വൻ 'ജി'മാരുടെ പാദ സേവകനോ വിനീത വിധേയനോ അല്ല മോദി, നാഗ്പൂരിലെ നീണ്ട വിസിലിനൊഴികെ മോദിയെ അനുസരിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്ന തിരിച്ചറിവ് താമരപ്പാർട്ടിയിൽ വൻ' ജി' കൾക്ക് വ്യക്തമായ് അറിയുകയും ചെയ്യാം എന്നിട്ടും മോദി ഒരു ജനതയുടെ വികാരമായ് തീർന്നു. ഭരണ പക്ഷത്തിന്റെ കൊള്ളരുതായ്മകൾ കാണുമ്പോൾ ജനം ചെവി കൂർപ്പിച്ചത് പ്രതിപക്ഷ നേതാവിലെക്കോ പ്രതിപക്ഷ പാര്ട്ടിയുടെ ദേശീയ നേതാക്കളിലെക്കോ അല്ല. ഗുജറാത്തിൻറെ മുഖ്യമന്ത്രിയുടെ ശബ്ദത്തിനായാണ്. ലോക പരിചയമില്ലാത്ത ഐ.ടി യുവ ജനതയുടെ പാതിരാ സ്വപ്നമല്ല മോദി, ഇന്ത്യൻ ഗ്രാമങ്ങളിലെ അന്ധമായ വീരാരാധനയുടെ ഉൽപ്പന്നവുമല്ല. മറിച്ച് സ്വപ്രയത്നത്തിലൂടെ ജനങ്ങളുടെ വിശ്വാസവും, സ്നേഹവും ആർജ്ജിച്ച ഭാരതത്തിന്റെ നേതാവാണ്‌.. രാജാവായ നേതാവല്ല. പ്രജയായ നേതാവ്.

മോദി എന്ന നേതാവിനെ തിരഞ്ഞെടുക്കുമ്പോൾ തന്നെ ആരൊക്കെ മറുകണ്ടം ചാടും എന്ന വ്യക്തമായ കണക്കുകൂട്ടൽ ഡൽഹിയിലെ 'തല'ക്കും, നാഗ്പൂരിലെ 'മസ്തിഷ്ക'ത്തിനും ഉണ്ടായിരുന്നിരിക്കണം. തരാതരം പയറ്റു മാറ്റുന്ന പ്രാദേശിക കക്ഷികൾ കാലും കൂറും മാറാം, പിന്നെ 'വർഗ്ഗീയ ശക്തികൾ' അധികാരത്തിൽ വരാതിരിക്കാൻ വിപ്ലവ പാർട്ടി ബൂർഷ്വാ മേഡത്തിനു പാദ സേവചെയ്യാം, എങ്കിലും നിധീഷ് എന്ന ഭാരം പേറി ഭരണത്തിന്റെ മുകളിളിരിക്കുകയും അതൃപ്ത തീരുമാനങ്ങൾ ഒരു നെടുവീർപ്പോടെ എടുക്കുകയും ചെയ്യുന്ന ഒരു അൽപ ജീവനായ എൻ ഡി എയെ മസ്തിഷ്കം ആഗ്രഹിക്കുന്നില്ല ഉണ്ടെങ്കിൽ നല്ലൊരു ഭരണം ഇല്ലെങ്കിൽ ശക്തമായ പ്രതിപക്ഷം. അത് കൊണ്ട് തന്നെ കളിക്ക് പുതിയ രൂപവും ഭാവവും കൈവരുന്നു. ഇന്ദ്ര പ്രസ്ഥത്തിലെ ജനപഥങ്ങൾ ഇനി ഉറങ്ങില്ല. ശക്തനായ ഒരു ഭരണാധികാരിക്കായ് രാജവീഥി ഒരുങ്ങുമോ ?

അറിയില്ല ഇത് ഇന്ത്യയാണ്, സ്ഥിതിഗതികൾ മാറുവാനും മറിയുവാനും നിമിഷാർത്ഥങ്ങൾ പോലും ആവശ്യമില്ലാത്ത ഇന്ത്യ..

Monday, April 22, 2013

മതേതര ഗുരു..




     ശ്രീ നാരായണ ഗുരു ഒരു മതേതര ഗുരുവും ശിവഗിരി ഒരു മതേതര മഠവും ആണെന്ന് മാത്രമല്ല അവയെ ഹൈന്ദവവത്കരിക്കാൻ 'കുത്സിത' ശ്രമം നടക്കുന്നതായും ആണ് പിണറായി സഖാവിന്റെ നിരീക്ഷണം. സഖാവ് പറഞ്ഞത് തിരുത്തി പറയാൻ അരൂപി ആളല്ല. പ്രത്യേകിച്ചും ഇതിൽ പറഞ്ഞ രണ്ടു വാക്കുകളും അരൂപിക്ക് ഇനിയും വ്യക്തമായ് മനസ്സിലാക്കാൻ കഴിയാത്തവയാണ്: മതേതരത്വവും ഹൈന്ദവവും. മതേതരത്വം എന്നാൽ മതം ഇല്ലാത്ത അവസ്ഥയാണോ ? അതോ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന അവസ്ഥയാണോ ? നാരായണ ഗുരുദേവൻ ഇതിൽ എന്തായാലും ഒന്നാമത്തേതല്ല തീർച്ച. "ശങ്കരൻറെയും നമ്മുടെയും മതം ഒന്നുതന്നെ" എന്ന് പ്രഖ്യാപിച്ച ആളാണ്‌ നാരായണ ഗുരുദേവൻ(മേല്പ്പറഞ്ഞ ശങ്കരൻ സാക്ഷാൽ ശങ്കരാചാര്യർ തന്നെ അല്ലാതെ ഏലംകുളം മനക്കലെ ശങ്കരനല്ല)
അപ്പോൾ ഗുരുദേവൻ അദ്വൈത മതത്തെ തന്റെ മതമായി സ്വീകരിച്ചിരുന്നു എന്ന് ചുരുക്കം. പിന്നെ മതങ്ങളെ എല്ലാം തുല്യമായ് കാണ്ട് ബഹുമാനിക്കുന്ന മതേതരത്വം ആണെങ്കിൽ മറ്റെല്ലാ 'ഹൈന്ദവ' ആചാര്യന്മാരെയും പോലെ നാരായണ ഗുരുവും അങ്ങനെ ഉള്ള മതേതരൻ ആയിരുന്നു. ഇനി ഇത് രണ്ടുമല്ല അഭിനവ സത്വബോധ പാർട്ടി പ്രവർത്തനം പോലെ 'മതം' കൊണ്ട് വല്ലതും 'തരം' ആക്കുന്നതാണ് മതേതരത്വം എങ്കിൽ ഗുരുസ്വാമിയും അവിടുത്തെ മഠവും അതല്ല എന്ന് നിസ്സംശയം പറയാം.

     പിന്നെ രണ്ടാമത്തെ വാക്ക് 'ഹൈന്ദവം' ഈ കാവി നിറവും, ഭഗവത് ഗീതയും. സംന്യാസ പാരമ്പര്യവും, ക്ഷേത്രവും, സംസ്കൃതവും, വേദാന്തവും ഒക്കെയാണ് ഹൈന്ദവം എന്ന പദം കൊണ്ട് അഭിവന്ദ്യ സഘാവ് ഉദ്ദേശിച്ചതെങ്കിൽ ഹിന്ദു ദൈവതങ്ങളെക്കുറിച്ച് സംസ്കൃത കീർത്തനങ്ങളെഴുതുകയും, ക്ഷേത്രങ്ങളിൽ വിഗ്രഹ പ്രതിഷ്ഠ ചെയ്യുകയും, എല്ലാ മതങ്ങളും ഹിന്ദു ധർമത്തിൽ അടങ്ങിയിട്ടുണ്ട് എന്ന് പറയുകയും ചെയ്ത നാരായണ ഗുരുവും, ഭാരതീയ സംന്യാസി പാരമ്പര്യവും, കാവിയും സമാധിയും, ദേവീപൂജയും ഒക്കെ പിന്തുടരുന്ന ശിവഗിരി മഠവും നല്ല ഒന്നാന്തരം ഹൈന്ദവ ബിംബങ്ങൾ തന്നെയാണ്.

"നീയല്ലോ സൃഷ്ടിയും സൃഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ,സൃഷ്ടി-
യ്ക്കുള്ള സാമഗ്രിയായതും"

     എന്ന് ദൈവദശകത്തിലൂടെ ഗുരുദേവൻ പാടിയത് ആ ആർഷ ദർശനം തന്നെയായിരുന്നു. ഇത് മതെതരമല്ല. ഇസ്ലാമിന്റെയൊ ക്രിസ്തുമതത്തിൻറെയോ, ഇടതുപക്ഷ തത്വ ചിന്തയുടെയോ ദര്ശനം ഇതല്ല. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന് പറയുന്നത് മഹാപാപമായും ദൈവ നിന്ദയായും ആണ് ഇസ്ലാമും ക്രിസ്തുമതവും വീക്ഷിക്കുന്നത്. ഇടതുപക്ഷ തത്വ ചിന്ത സൃഷ്ടിയും സ്രഷ്ടാവും എന്നാ സങ്കല്പത്തിനെ തന്നെ എതിര്ക്കുന്നു. ഇത് തികച്ചും വേദാന്ത തത്വ ചിന്തയാണ്. ശങ്കരന്റെ, മധുസൂദന സരസ്വതിയുടെ, ചട്ടമ്പിസ്വാമികളുടെ, വിവേകാനന്ദന്റെ, അരവിന്ദരുടെ തത്വ ചിന്ത.
ഈ തത്വ ചിന്ത മതേതരമെങ്കിൽ വേദാന്തവും, സനാതന ധർമവും മതേതരമാണ് എന്ന് സമ്മതിക്കാതെ നിവൃത്തി ഉണ്ടാവില്ല.

     മാത്രമല്ല 'ഹിന്ദുത്വ-കാവി' അജണ്ട എന്ന് മൂത്ത സഖാക്കൾ ആക്ഷേപിക്കുന്ന, ഗോസംരക്ഷണവും, സസ്യാഹാരവും ഒക്കെ ഗുരുദേവന് നല്ല പഥ്യമുള്ള സംഗതികൾ തന്നെയായിരുന്നു. നിരീശ്വര വാദത്തിനെതിരെ പരിഹാസ ചിരി തോടുക്കാനും സ്വാമി തൃപ്പാദങ്ങൾ മറന്നിട്ടില്ല. കൂടാതെ മതപരിവര്ത്തന രസവാദം എഴുതിയത് ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹത്തോടെ ആയിരുന്നു എന്നതും വസ്തുതയാണ്.

     പിന്നെ മോഡി വരുന്ന കാര്യം, മറ്റാരെക്കാൾ അവിടെ ചെല്ലാൻ യോഗ്യൻ മോഡി തന്നെയാണ്.പല ഹിന്ദു സംഘടനകളും എതിര്ത്തിട്ടും ക്ഷേത്രങ്ങൾ അടക്കമുള്ള അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയ മോഡി മതം അല്ല നോക്കിയത് ധര്മം ആണ്. അഴിമതി പുരളാത്ത കൈകളും, മത-സാമുദായിക നേതാക്കളെ കാണുമ്പോൾ കൂട്ടിയിടിക്കാത്ത്ത കാല്മുട്ടുകളും ഉള്ള മോഡി തന്നെയാണ് അറിവിപ്പുറത്തിന്റെ മണ്ണിൽ ഈഴവ ശിവനെ പ്രതിഷ്ടിച്ച തൻറേടിയായ ഗുരുദേവന്റെ സമാധി ഭൂമിയിൽ കടന്നു ചെല്ലാൻ യോഗ്യൻ.

     ശിവഗിരി മഠം, മതേതരം അല്ല ഹൈന്ദവം ആയി എന്ന് കരുതി വരാത്തവർ വരണ്ട. കാന്തപുരത്തും,അൻവാറശ്ശെരിയിലും, പോട്ടയിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിലും ഒക്കെ സഖാവ് പോയത് അതൊക്കെ മതേതരത്വത്തിന്റെയും, സാർവ ലൌകിക സ്നേഹത്തിന്റെയും അൾത്താരകൾ ആയതു കൊണ്ടല്ലല്ലോ ? ക്രൈസ്തവ മഹാരാജ്യത്തിന്റെ രാജകുമാരനായ് അഭിഷിക്തനായ കർദ്ദിനാൾ തിരുമേനിയുടെ വലം കൈ മുത്താൻ, പുരോഹിത- മുതലാളി വർഗ വിരുദ്ധ പാര്ട്ടിയുടെ അമ്പിനും വില്ലിനും അടുക്കാത്ത സമാരാധ്യരായ രണ്ടു നേതാക്കൾ ഒരേ മനമോടെ നട്ടെല്ല് കുനിച്ചു നിന്ന ആ കാഴ്ച ഇപ്പോളും കേരള ജനതയുടെ മനസ്സിൽ നിന്നുംമാറിയിട്ടില്ല. കത്തോലിക്കാ സഭയും ഇനി മതേതരം ആയോ എന്ന് അരൂപി പോലും സംശയിച്ചു പോയി

     ശിവഗിരി ഗുരുവിന്റെയും അവിടുത്തെ ശിഷ്യന്മാരുടെയും ശരീര ത്യാഗത്തിനു സാക്ഷിയായ ഭൂമിയാണ്, ശ്രീ ശാരദയെ പ്രതിഷ്ടിച്ച പുണ്യ ഭൂമി. കാവിയുടുത്ത തപോധനൻമാർ വൈദിക മന്ത്രങ്ങളാൽ പവിത്രമാക്കിയ ഭൂമി, ഗുരുവിനെ ഈശ്വരനായ് കണ്ടു ആരാധിക്കുന്ന ഭൂമി, അവിടം ആർഷ സംസ്കൃതിയുടെ, സനാതന ധർമത്തിൻറെ പുണ്യ ശ്രീ കോവിലാണ്. അയോധ്യയും ദ്വാരകയും പോലെ കാശിയും ഗയയും പോലെ, കന്യാകുമാരിയും കൈലാസവും പോലെ സനാതന ധർമത്തിന്റെ പുണ്യ തീർത്ഥാടന കേന്ദ്രം. അവിടെ ആരെങ്കിലും വരാതിരുന്നത് കൊണ്ട് ശിവഗിരി കണ്ണീർ പോഴിക്കില്ല. ആരെങ്കിലും വന്നത് കൊണ്ട് ഹർഷാരവം മുഴക്കുകയുമില്ല. ചെന്നവന്റെ ഭാഗ്യത്തിനും ചെല്ലാത്തവൻറെ ഭാഗ്യക്കെടിനെയും നോക്കി അർത്ഥ ഗർഭമായ് ഒന്ന് ചിരിച്ച് ശിവഗിരി തന്റെ മൌന തപസ്സു തുടരും..











Monday, October 15, 2012

ഭീകരവാദികള്‍ ഉണ്ടാകുന്നത്



     കൊണ്ഗ്രസ്സിലെ യുവ തുര്‍ക്കികള്‍ എങ്ങനെ മാധ്യമ ശ്രദ്ധ നേടാം എന്ന് കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയാണ് കുറച്ചു കാലമായ് നാം കാണുന്നത്.
അതിനുള്ള ഒരു പരിശ്രമം ആണോ അതോ കേരളം ഭരിക്കുന്ന പാണക്കാട്ടെ സുല്‍ത്താന്‍മാരുടെ മനം കുളിര്‍പ്പിക്കാന്‍ ആണോ എന്നറിയില്ല വിഷ്ണു നാഥന്‍ പുതിയ ചില കണ്ടെത്തലുകളുമായ് ഇറങ്ങിയത്. എന്തായാലും സംഗതി ഗംഫീരം ആയിരുന്നു. ഇന്ത്യ എന്നല്ല ഈ ലോകം മുഴുവന്‍ വലയുന്ന വലിയൊരു പ്രശ്നത്തിന്റെ കാരണമാണ് വിഷ്ണു നാഥന്‍ കണ്ടെത്തിയത്. ഭീകരവാദികള്‍ എങ്ങനെയുണ്ടാവുന്നു എന്നതിനെക്കുറിച്ച് പുതിയൊരു സിദ്ധാന്തവുമായാണ് വിഷ്ണുനാഥ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ലോകപോലീസ് കളിക്കുന്ന അമേരിക്കയിലെ ഒബാമാ അണ്ണനു പോലും പിടി കിട്ടാത്ത തീവ്രവാദത്തിന്റെ അടിവേരുകള്‍ ആണ് കൊച്ചു കേരളത്തിലെ ഒരു 'ചിന്ന കൊളന്തൈ' കണ്ടു പിടിച്ചത്. ഭീകര വാദികള്‍ ഉണ്ടാക്കടുന്നത് ശ്രീ കൃഷ്ണ ജയന്തിയിലൂടെ ആണെന്നും ബാല ഗോകുലം എന്ന ഭീകര സംഘടന ആണ് അതിനു പിന്നിലും എന്നാണു നാഥന്റെ നിരീക്ഷണം.

    പീതാംബരവും, മുരളികയും ചൂടി നടക്കുന്ന കൊച്ചു കണ്ണന്‍മാരെ കണ്ടാല്‍ ആര്‍ക്കാണ് കൌതുകം തോന്നാത്തത് ? കഴിഞ്ഞ ശ്രീ കൃഷ്ണ ജയന്തിക്കു ഒരിടത്ത് ശോഭായാത്ര ഉത്ഘാടനംചെയ്യാന്‍ ചെന്നത് നാതിന്റെ പാര്‍ട്ടിയിലെ തന്നെ മുരളീധരന്‍ ആയിരുന്നു. മറ്റൊരിടത്താകട്ടെ കൊടികുത്തിയ കമ്മൂണിസ്റ്റ് സാക്ഷാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ശ്രീകൃഷ്ണ വേഷ ധാരിയായ കുഞ്ഞിനെ ലാളിക്കുകയും ചെയ്തു. അവരൊന്നും സ്വപ്നത്തില്‍ പോലും അറിഞ്ഞിട്ടുണ്ടാകില്ല ആ കുട്ടികള്‍ ആണ് ഭാവി ഭീകരന്മാര്‍ എന്ന്. അതെങ്ങനെയാ വിഷ്ണുനാഥനെ പോലെ ദീര്‍ഘ വീക്ഷണമോ ബുദ്ധിയോ ഒക്കെ അവര്‍ക്കുണ്ടോ !, ഇനി വിഷ്ണു നാഥന്റെ വാക്കുകള്‍ ന്യൂനപക്ഷ പ്രീണനം ആണെന്ന് ചിലരെങ്കിലും തെട്ടിദ്ധരിച്ച്ചെക്കാം എന്നാല്‍ വിഷ്ണു വെറുതെ ഒന്നും പറയില്ല വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇതോക്കെ പറഞ്ഞത്

    ഒസാമാ ബിന്‍ലാദനും, അജ്മല്‍ കസബും കൂടി ശോഭയാത്രയില്‍ ശ്രീകൃഷ്ണ-കുചേലന്‍മാരായ് വേഷം കെട്ടി അണി നിരന്നതിന്റെ ചിത്രങ്ങളും വീഡിയോയും വിഷ്ണുവിന് ലഭിച്ചിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ് ശ്രീ കൃഷ്ണ ജയന്തി നടത്തുന്നതില്‍ തടിയന്ടവിട നസീറാണ് എന്നും വിഷ്ണു നാഥന് സംശയമുണ്ട്. ബോംബ്‌, കത്തി കൊടുവാള്‍ എന്നിവയുടെ നിര്‍മ്മാണം, ഭീകരവാദ ക്ലാസുകള്‍, മുതലായവ യാണ് ബാലഗോകുലങ്ങളുടെ ഉള്ളില്‍ നടക്കുന്നത് എന്നും വിഷ്ണു നാഥന്‍ തന്റെ നിരീക്ഷ്നാത്മക ഡിക്ടറ്റീവ്ബുദ്ധിയില്‍ കണ്ടെത്തിയിട്ടുണ്ട്.

     ലോകത്തെ ഭീകരവാദത്ത്തില്‍ നിന്നും രക്ഷിക്കാന്‍ ബാലഗോകുലങ്ങള്‍ നിരോധിക്കുകയും, മയില്‍ പീലി മഞ്ഞപ്പട്ട് മുതലായവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നതാണ് വിഷ്ണു നാഥ് നിര്‍ദ്ദേശിക്കുന്ന എളുപ്പവഴി. കുട്ടികള്‍ക്ക് കൃഷ്ണ കഥകള്‍ പറഞ്ഞു കൊടുക്കുന്നതോ എന്തിനു അമര്‍ ചിത്ര കഥ പോലും വായിക്കാന്‍ അനുവടിക്കുന്നതോ പോലും ഭാവിയില്‍ അവര്‍ തീവ്രവാദി ആവാന്‍ കാരണമായേക്കാം എന്നാണു നാഥന്‍ രക്ഷിതാക്കള്‍ക്ക് നല്‍കുന്ന മുന്നറീപ്പ്.

    ഭീകരവാദത്തിന്റെ അടിവേരറക്കാന്‍ പര്യാപ്തമായ നാഥന്റെ ഈ കണ്ടുപിടുത്തങ്ങളെ മാനിച്ച് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഇത്തവണ അദ്ദേഹത്തിനു തന്നെ നല്‍കണം എന്നാണു അരൂപിക്ക് പറയാനുള്ളത്.






























Sunday, July 15, 2012

ഇതാണ് ക്രൂരത...



കേരളം മുഴുവന്‍ ഒറ്റ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയ നിമിഷങ്ങളായിരുന്നു സ്വാതിയുടെ ജീവന് തിരിച്ചു കിട്ടാന്‍ അത്യധികം സാഹസികമായ ഒരു ശസ്ത്രക്രിയക്കുള്ള സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി .. അനുമതി കിട്ടിയതും, ശസ്ത്രക്രിയ വിജയകരമായ് പര്യവസാനിച്ചതും സന്തോഷതോടുകൂടിയും പ്രാര്‍ഥനാ പൂര്‍വവും നാം അറിഞ്ഞു, എന്നാല്‍ ഈ സംഭവത്തെ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ക്ക് വേണ്ടി അപഹാസ്യമായ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിലും അത് ചെയ്തു ആത്മ നിര്‍വൃതി അണയുകയും ചെയ്യുന്ന ഒരുപറ്റം സൈബര്‍ ജീവികളെ അത്ഭുതത്തോടെയും വേദനയോടും മാത്രമേ എനിക്ക് നോക്കികാണാന്‍ കഴിഞ്ഞുള്ളൂ.
 

ടിന്റുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ ഉള്ള അക്കൌണ്ടില്‍ നിന്നും ഇട്ട ഈ അസ്ലീലത്ത്തിനു ലൈക്കുകളും ഷെയറുകളും ഇരുപതിനായിരത്തിനു മുകളില്‍ കവിഞ്ഞു എന്നു കാണുമ്പോലെ സോഷ്യല്‍ മീഡിയയിലെ യുവാക്കള്‍ക്ക് ബാധ്ച്ച്ചിരിക്കുന്ന രോഗ തീവ്രത നമുക്ക് മനസ്സിലാക്കാന്‍ പറ്റു.
കേരളത്തിലെ മറ്റു പല ആശുപത്രികളും കയ്യൊഴിഞ്ഞ അത്യധികം അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ അത്യാധുനികമായ എല്ലാ സങ്കേതങ്ങളുടെയും സഹായത്തോടെയും പ്രകല്‍ഭന്‍മാരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും നടത്തുകയും ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ അനുമോദിക്കുന്നതിനു പകരം അതിനെ നിന്നിച്ചു കൊണ്ട് പോസ്റിറക്കുംപോള്‍ മനോരോഗത്തിന്റെ ലക്ഷണമായ് മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. 


അമൃതാനന്ദമയി എന്ന വ്യക്തിത്വത്തോടുള്ള വിരോധം പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരവും നമ്മള്‍ പാഴാക്കാറില്ല. ഇതിനു മാത്രം എന്ത് തെറ്റാണ് ആ സ്ത്രീ കേരളത്തോട് ചെയ്തത് ? വിദ്യാഭ്യാസമില്ലാത്ത ഒരു ദളിത്‌ സ്ത്രീയായിട്ടും ഇത്രയും ഉയര്‍ന്നു വന്നതോ ? ഈശ്വര പൂജയെക്കാള്‍ ശ്രേഷ്ഠം സേവനമാനെന്നു പഠിപ്പിക്കുകയും അങ്ങനെ തന്റെ അനുയായികളെ സേവനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തതോ ? മത ജാതി ഭേതമന്യേ പതിനായിരകണക്കിന് കുട്ടികള്‍ക്ക്- അഗതികള്‍ക്ക്- വൃദ്ധര്‍ക്ക് പെന്‍ഷന്‍ മുതലായ സഹായങ്ങള്‍ ചെയ്തതോ ?,
കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലിരിക്കുന്ന സര്‍ക്കാര്‍ സര്‍വകലാ ശാലകള്‍ക്കിടയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സര്‍വകലാശാലയും , 
നാറ്റവും അസൌകര്യങ്ങളും കൂടപ്പിറപ്പായ കെടുകാര്യസ്ഥതയുടെയും നിരുത്തരവാദിത്വത്തിന്റെയും കളിയരങ്ങുകളായ ഗവണ്‍മെന്റ് ആശുപത്രികള്‍ക്കിടയില്‍ അത്യാധുനിക ചികിത്സാ സൌകര്യവും പ്രഗത്ഭമതികളുടെ സേവനവുമുള്ള ആശുപത്രികള്‍ സ്ഥാപിച്ച്ചതാണോ ? അതോ ആകാശ ദൈവത്തിനെ അല്ലാതെ ഒരു മനുഷ്യനെ- പ്രത്യേകിച്ചും ഒരു "പെണ്ണിനെ" ജനങ്ങള്‍ ഈശ്വരതുല്യം ആരാധിക്കുന്നത് കണ്ടിട്ടുള്ള അങ്കലാപ്പാണോ ? 

മറ്റേതു ഹോസ്പിറ്റലില്‍ ആയിരുന്നെങ്കിലും ഇത്രയും ശക്തമായ അവഹേളനം ഉണ്ടാവുമായിരുന്നോ എന്നു സ്വയം ചിന്തിച്ചാല്‍ മനസ്സിലാക്കാം, ഇത്രയും സങ്കീര്‍ണമായ ചികിത്സക്ക് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ വേണം, കൂടാതെ നേഴ്സുമാര്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സര്‍ജ്ജറി ഫീസ്‌ മുതലായവ ഒക്കെ ചേര്‍ത്താണ് 14 ലക്ഷം. ഇതിലും കുറച്ചു പണത്തിനു ഇതേ ശസ്ത്രക്രിയ ചെയ്യുന്ന വേറെ ഏതെങ്കിലും ഒരു സ്ഥാപനത്തെ എടുത്തു പറയാന്‍ സാധിക്കുമോ ? ഒരു പാട് ആശുപത്രികലുമായ് ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് ഞാന്‍ എന്റെ അനുഭവ പരിചയത്തില്‍ നിന്നും എനിക്ക് നിസ്സംശയം പറയാം 'അമൃത' ഇന്ന് കേരളത്തിലെ തത്തുല്യ നിലവാരമുള്ള ഏത് ആശുപത്രിയെക്കാളും സേവന മനോഭാവവും, ആത്മാര്‍ഥതയും കാണിക്കുന്നുണ്ട്. 


ഈ കണക്കുകള്‍ തന്നെ നോക്കൂ..51 മില്യണ്‍ യു എസ ഡോളര്‍ ആണ് കഴിഞ്ഞ പത്ത് വര്‍ഷമായ് അമൃത സൌജന്യ ചികിത്സക്കായ്‌ ചിലവാക്കിയത്. കൂടാതെ സൌജന്യ ചികിത്സ നടത്തുന്ന ആശുപത്രികള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പിന്നോക്ക- ആദിവാസി മേഖലയായ വയനാട്ടില്‍,ബോഗാദിയില്‍,പറയകടവില്‍,ബോംബയിലെ കാന്‍സര്‍ ഹോസ്പിറ്റല്‍,തിരുവനന്തപുരത്തെ HIV ഹോസ്പിറ്റല്‍, ആണ്ടമാന്‍ നിക്കൊബാറിലെ വനവാസി മേഖലയില്‍, പമ്പയില്‍ ശബരിമല സീസണിലും തൃശ്ശൂരില്‍ പൂരം സീസണിലും പൂര്‍ണ സൌജന്യ അത്യാധുനിക ചികിത്സ, അങ്ങനെ ആരോഗ്യമേഖലയില്‍ വര്‍ഷാവര്‍ഷം ധാരാളം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റേതു ആശുപത്രിയാണ് കേരളത്തില്‍ ഒരു പക്ഷെ ഭാരതത്തില്‍ ഉള്ളത്. അമൃതാനന്ദമയീ മഠത്തെക്കാള്‍ എത്രയോ അധികം വരുമാനമുള്ള മത സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍ ഒക്കെ കേരളത്തില്‍ ഉണ്ടെന്നതും കൂടി കണക്കുകൂട്ടണം.


സ്വകാര്യ ആശുപത്രികളില്‍ നിന്ന് കിട്ടുന്ന നികുതിപ്പണം മാത്രം മതിയല്ലോ സര്‍ക്കാരിന് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി തുടങ്ങാന്‍. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അടക്കമുള്ള ശസ്ത്ര ക്രിയകള്‍ സൌജന്യമായോ സൌജന്യ നിരക്കിലോ ചെയ്തു കൊടുക്കുകയും ചെയ്യാമല്ലോ നികുതി വാങ്ങുന്നവര്‍ എന്നുള്ള നിലക്ക് പൌരന്റെ ആരോഗ്യ പരിപാലനത്തിന് സര്‍ക്കാരിന് ബാധ്യത ഉണ്ടല്ലോ. അമൃതാനന്ദമയിയുടെ പ്രസ്ഥാനം നികുതി പണം കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്, അഭ്യുടെയ കാംക്ഷികളും സന്നദ്ധ സേവകരുമായ വലിയൊരു വിഭാഗം വരുന്ന ജനത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ്. AC യുടെ സുഖ ശീതളിമയില്‍ ഇരുന്നു അതിനെതിരെ ഓണ്‍ലൈന്‍ വിപ്ലവം മുഴക്കുമ്പോള്‍ ഇത്തരം വ്യക്തികള്‍ യുവ തലമുറയെ മുഴുവന്‍ ദോഷൈകദൃക്കുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

തത്വദീക്ഷ ഇല്ലാത്ത പ്രവര്‍ത്തനം ആണ് ഇത്തരം വ്യക്തികളില്‍ നിന്നും ഉണ്ടാവുന്നത് ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും കേരളത്തിന്റെ ആരോഗ്യ രംഗം തകരുകയും ചെയ്യും, അമൃത പോലുള്ള ആശുപത്രികളുടെ അഭാവം കേരളത്തിലെ ജനങ്ങളെ എങ്ങിനെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ അസൌകര്യങ്ങള്‍ ആയിരിക്കും നമ്മെ കാത്തിരിക്കുക. അമൃതയിലെ ബില്ലിങ്ങിനെക്കുറിച്ചു പലരും പറയുന്നത് കേട്ടു മറ്റനേകം സ്വകാര്യ ആശുപത്രികളുമായ് പലപ്പോഴും ബന്ധപ്പെടെണ്ടി വന്നിട്ടുള്ള ആള്‍ എന്ന നിലയില്‍ അമൃതയുടെ ബില്ലിംഗ് കുറവാണ് എന്ന് എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും. മിക്കപ്പോളും അവിടെ അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ മറ്റനേകം ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തിട്ട് വരുന്നവരാണ്. അങ്ങിനെ അവിടെ എത്തി ചികിത്സക്കിടയില്‍ രോഗി മരണപ്പെട്ടാല്‍ ബില്‍ അടക്കാന്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ക്ക് കയ്യില്‍ കാശുണ്ടാകാറില്ല, അങ്ങിനെയുള്ളവര്‍ക്ക് ഒരു ബോണ്ട്‌ എഴുതി വച്ചിട്ട് മൃതദേഹം വിട്ടുകൊടുക്കാറാണ് പതിവ്. അങ്ങിനെ ഉള്ള ധാരാളം ബോണ്ടുകള്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അവ കേസിനോ മറ്റു നടപടികല്‍ക്കോ പോകാതെ ആ ബോണ്ടുകള്‍ എഴുതിത്തള്ളുകയാണ് മാനേജ്മെന്‍റ് ചെയ്തിട്ടുള്ളത്, ഈ ഇനത്തില്‍ അമൃത ചിലവാക്കിയത് 85 ലക്ഷത്തിലധികം രൂപയാണ്. കേരളത്തിലെ 480 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 24 എണ്ണംമാത്രമേ നിയമങ്ങള്‍ പാലിക്കുന്നുള്ളു എന്നാണ് കഴിഞ്ഞ ദിവസം ബഹുമാന്യ തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പറഞ്ഞത്. അങ്ങിനെ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളില്‍ ഒന്നായ അമൃതയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങളില്‍ കഥയറിയാതെ ആടി തിമിര്‍ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിസ്റ്റുകള്‍ സ്വയം അറിയാതെ ആരുടയോക്കയോ കളിപ്പാവകള്‍ ആയി മാറിയിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും ഉപരിയായി പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപയുടെ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായ് ചെയ്തു കൊടുക്കുന്ന വലിയൊരു വിഭാഗം ദാരിദ്ര്യര്‍ ആശ്രയിക്കുന്ന ഒരു ആശുപത്രിയെ തകര്‍ക്കാനുള്ള ത്വര ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കാനുള്ള ത്വരയാനെന്നു ഇവര്‍ അറിയുന്നില്ല. 


 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മവരുന്നത്
.

"സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം "

Saturday, June 16, 2012

നെയ്യാറ്റിന്‍കര ആര്‍ക്കുള്ള പാഠം ?

നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ്  കൈപത്തി ചിഹ്നത്തില്‍ വിജയിച്ചിരിക്കുന്നു.അഞ്ചാം മന്ത്രി വിവാദത്തിന്റെയും വിലക്കയറ്റത്തിന്‍റെയും അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും പേരില്‍ പഴികെട്ടുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ജയിപ്പിച്ചു വിട്ട ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു കാലുമാറിയ സെല്‍വരാജിന്റെ  വിജയം കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളില്‍ എന്നും ഒരു കറുത്ത പൊട്ടായി നിലകൊള്ളും എന്നതില്‍ സംശയം ഒട്ടുമില്ല എന്നാല്‍ ഇതൊക്കെയാണെങ്കിലും  നെയ്യാറ്റിന്‍കര  ജനവിധി ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.

രാഷ്ട്രീയ നെറികേടിന്റെ മഹത്തായ ഒരധ്യായം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് നെയ്യാറ്റിന്‍കരയില്‍ ഒരുവര്‍ഷം മുന്‍പ് ജയിച്ചു പോയ സെല്‍വന്‍ മറു കണ്ഠം ചാടിയത്. UDF ഇല്‍ പോകുന്നതില് ഭേതം ആത്മഹത്യയാണെന്ന് വലിയവായില്‍ പറഞ്ഞ സെല്‍വ്വാണ്ണന്‍ എത്തുന്നത് യു ഡി എഫില്‍ തന്നെയായിരിക്കും എന്നു ആര്‍ക്കൊക്കെ ഉറപ്പില്ലെങ്കിലും ഉമ്മച്ചനും നെയ്യാറ്റിന്‍കരയില്‍ അഭിവന്ദ്യ അച്ചനും ഉറപ്പായിരുന്നു. ഇറക്കിയ കാശിന്റെയും കൊടുത്ത വാഗ്ദാനത്തിന്റെയും ചരിത്രം മറ്റാരെക്കാള്‍ നന്നായ് അറിയാവുന്നത് അവര്‍ക്കാണല്ലോ.

രാഷ്ട്രീയ നെറികേടിനോടുള്ള വാശിയും ഭരണത്തോടുള്ള വെറുപ്പും ഇടതിന് അനുകൂലമാകും എന്നു മനക്കോട്ട കെട്ടിയ ഇടതന്മാരെയും, ഏത് കളിയും കളിച്ചു സെല്‍വാണ്ണനെ ജയിപ്പിച്ച്ച്ചേ അടങ്ങൂ എന്നു പ്രതിഞ്ഞ എടുത്ത വലതനും നെഞ്ചില്‍ വെള്ളിടി വെട്ടിക്കൊണ്ടായിരുന്നു കളിയിലും കാര്യത്തിലും പിന്പന്തിയിലായ ബീ ജെ പി ജനപ്രിയനും ആദര്‍ശ ധീരനും എന്നു എതിരാളികള്‍ പോലും വാഴ്ത്തുന്ന രാജേട്ടന്‍ എന്ന രാജ ഗോപാലിനെ കളത്തില്‍ ഇറക്കിയത്. എന്നാല്‍ ശെരിക്കും വെള്ളിടി വെട്ടിയത് ഇടതന്റെയും വലതന്റെയും നെഞ്ചിലല്ല.
പകരം ര പെരുന്നയിലും,  വിഷ്ണുപുരത്തും കണിച്ചുകുളങ്ങരയിലും ആയിരുന്നു..ന്യൂന പക്ഷ പ്രീണനത്തെയും ഭൂരിപക്ഷ അവകാശങ്ങളെയും  പറ്റി വാചാലരാകുന്ന നേതാക്കള്‍ക്ക് മധുരിച്ചിട്ട് തുപ്പാനും കൈച്ച്ചിട്ടു ഇറക്കാനും പറ്റാത്ത സ്ഥിതിയായി രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം,അഞ്ചാം മന്ത്രി വിവാദവും ന്യൂന പക്ഷ പ്രീണനവും മൂലം ഇടതുമാറി വലതൊഴിഞ്ഞു ചാടി വെട്ടിയ സാമുദായിക കളരിക്കുറുപ്പന്മാര്‍ തലയും തല്ലി വീണതാണ് നാം  നെയ്യാറ്റിന്‍കരയില്‍ കണ്ടത്. പെരുന്നയിലെ മുയലിനു എട്ടോ പത്തോ കൊമ്പുകളുന്ടെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വെപ്പ് .  നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതും ശേഷം നടത്തിയതുമായ പരാമര്‍ശങ്ങള്‍ ഒക്കെ കൂടി ചേര്‍ത്ത് വായിച്ചാല്‍, പെരുന്നയിലെ മൂപ്പര്‍ക്ക് കൊമ്പുണ്ടോ എന്നാവില്ല  ചോദ്യം മറ്റു പലതും ആയിരിക്കും.
അതെന്തെന്കിലുമാവട്ടെ നെയ്യാറ്റിന്‍കരയില്‍ ഇടതന്റെയും വലതന്റെയും വോട്ടുകള്‍ ചോര്‍ത്തി ഇരുപത്തി അയ്യായിരം എന്ന മാന്ത്രിക നമ്പര്‍ കടന്നു മുപ്പതിനായിരം വോട്ട് പിടിക്കാന്‍ ബി ജെ പി ക്കു കഴിഞ്ഞു എന്നുള്ളത് ബുദ്ധി ഉപയോഗിച്ചു കളിക്കാന്‍ ബി ജെ പിയും പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ നടന്ന ചന്ദ്ര ശേഖരന്‍ വധത്തെ നന്നായ് മാര്‍ക്കറ്റു ചെയ്യുന്നതില്‍ വളതന്മാര്‍ക്ക് കഴിഞ്ഞു എന്നുള്ളതില്‍ തര്‍ക്കമില്ല, മഹാ ശ്വേതാ ടെവിയെപ്പോലുള്ള അവസരവാദ സാമൂഹ്യ പ്രവര്‍ത്തകരെ മനോഹരമായ് ഉപയോഗിക്കാനും ഇടതു പക്ഷത്തെ തന്നെ സമാരാധ്യരായ നേതാക്കളെ തന്നെ വിലക്കെടുക്കാനും കഴിഞ്ഞു എന്നുള്ളതും കോണ്ഗ്രസ്സിന്റെ (കു) ബുദ്ധിയുടെ ദ്രിഷ്ടാന്തമാണ്. അഞ്ചാം മന്ത്രി വിവാദത്തോടെ പടലപ്പിണക്കങ്ങളിലൂടെയും പരസ്പരാരോപണങ്ങളിലൂടെയും വാര്‍ത്ത സൃഷ്ടിച്ചു അപഹാസ്യരായിരുന്ന യു ഡി എഫിന് തിരഞ്ഞെടുപ്പാവുമ്പോള്‍ ഐക്യം അഭിനയിക്കാനും ഇടതു പക്ഷത്ത് ഇതേ ആരോപണ പ്രത്യാരോപണങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു എന്നുള്ളതും വസ്തുതയാണ്. മുതിര്‍ന്ന "ആദര്‍ശ ധീരനായ" ഇടതുപക്ഷ നേതാവിന്റെയും മകന്റെയും കേസുകള്‍ ഒത്ത്തുതീര്‍കാന്‍ നേതാവിനോട് വലതന്മാര്‍ ധാരണയില്‍ എത്തിയോ എന്നു സംശയിക്കപെടുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. അതിനിടെ പാര്‍ട്ടി സെക്രട്ടറിയുടെ വായില്‍ നിന്നും വീണ കുലംകുത്തി പ്രയോഗവും നന്നായ് മാര്‍ക്കട്റ്റ് ചെയ്യാന്‍ മാധ്യമ- വലതുഇപക്ശ കൂട്ടുകെട്ടിന് കഴിഞ്ഞു. ഭൂതാവേശിതനെപ്പോലെ ഇടുക്കിയിലെ മനിയാശാന്‍ നടത്തിയെ വെളിപാടുകള്‍ പാര്‍ട്ടിയെ അടിമുടി ഉലച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഒഞ്ചിയത്തെക്ക്  പോയതും, അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചും ഒക്കെ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന പ്രതീതി വരുത്തുകയും ഒക്കെ ചെയ്തു ജനപ്രിയനായ നേതാവ് അണികളുടെ വോട്ട് തന്നെ മറക്കാന്‍ കാരണമായെന്നും ന്യായമായ് സംശയിക്കാം.

കേരള ഭരണത്തിന്റെ ചുക്കാന്‍ പാണക്കാട്ടെന്ന   പോലെ നെയ്യാറ്റിന്‍കര ജയം നെയ്യാറ്റിന്‍കര അരമനയില്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്, രാജഗോപാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചു ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളില്‍ ഭൂരിഭാഗവും സെല്‍വരാജിന്റെ കൈപ്പത്തിയിലേക്കു മറിച്ചപ്പോള്‍. സംവരണത്തിന്റെയും വാഗ്ദാനങ്ങലുടെയും നീണ്ട പട്ടിക അരമനയിലെ മേശവലിപ്പിനുള്ളില്‍ ഭദ്രമായെത്തിയിരുന്നു. 

നെയ്യാട്ടിന്കരയിലെ ഉയര്‍ന്ന പോളിങ്ങും രാഷ്ട്രീയ കാലാവസ്ഥയും ഏറെ ഗുണം ചെയ്തത് ബി ജെ പിക്ക് തന്നെയാണ്. ബിജെപിക്ക് ഇടതു പക്ഷത്തോടും ഇടതിന് ബിജെപ്പിയോടും ഉള്ള അസ്പ്രിശ്യതയുടെ ഗുണ ഭോക്താക്കള്‍ എന്നും വലതു പക്ഷ- ന്യൂനപക്ഷങ്ങളാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഹിന്ദുത്വവും വൈരുദ്ധ്യാത്മിക ഭൌതിക വാദവും തമ്മില്‍ അടുക്കാന്‍ കഴിയില്ലായിരിക്കാം എന്നാല്‍ വികസന രാഷ്ട്രീയവും സോഷ്യലിസവും തമ്മില്‍ അടുക്കാതിരിക്കാന്‍ തരമില്ല. ഇത് തന്നെയാണ് നെയ്യാറ്റിന്‍കര വിരല്‍ ചൂണ്ടുന്ന പാഠം.


മുറി വാല്‍ : ഇന്നലെ വരെ കൊണ്ഗ്രസ്സിനെ തളളിപ്പറഞ്ഞ ഒരുത്തന് സ്ഥാനാര്‍ഥിത്വം കൊടുത്തപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ തോറ്റത്  കോണ്‍ഗ്രസ്സിനു വേണ്ടി തല്ലുകൊണ്ടും ജയ്‌ വിളിച്ചു നടന്ന ഓരോ കൊണ്ഗ്രസ്സുകാരനും ആണ്. 
 

Wednesday, May 30, 2012

മീന്‍ കൊത്താന്‍ കഴുകന്മാര്‍


 

നെയ്യാറിലെ വെള്ളം ചൂടില്‍ ഇളകി മറിയുകയാണ്, വേനലിന്റെ ചൂടും വിലക്കയറ്റത്തിന്റെ ചൂടും  ഇപ്പോള്‍ തെരഞ്ഞെടുപ്പു   ചൂടും, മത്സ്യങ്ങള്‍ പലതും ചത്തു പൊന്തുന്നു നെയ്യാറ്റില്‍ ഇത്രയ്ക്കു തോനെ മീനുണ്ടെന്നു ഇപ്പോളാണ് പലര്‍ക്കും ബോദ്ധ്യമായത്.  പല നിറത്തിലും വലിപ്പത്തിലും തരത്തിലും  ഒക്കെയുള്ള മീനുകള്‍ ഇന്നേവരെ നെയ്യാറ്റിങ്കരക്കാരെന്നല്ല കേരളത്തില്‍ ആരും കേള്‍ക്കാത്തതും കാണാത്തതുമായ മീനുകള്‍,
അപ്രതീക്ഷിതമായ്  ഒരു പെരുമീനിനെക്കിട്ടിയത്  UDF മുന്നണിക്ക് തന്നെയെന്നു പറയാതെ തരമില്ല, തലക്കുമീതെ കറങ്ങുന്ന പ്രശ്നങ്ങള്‍ ഏറെയാണ്‌, സര്‍വതിന്റെയും വില വാണം പോലെ മുകളിലേക്കും രൂപയുടെ മൂല്യം ഉല്‍ക്ക പോലെ കീഴോട്ടും പോണത്  കേന്ദ്രത്തിലെ സാമ്പത്തിക വിദഗ്ധനായ പ്രധാന മന്ത്രിയുടെ 'കൊണം', ഹൈകമാന്റ് പെണ്ണോരുത്തി മദാമ്മയായതിന്റെ 'കൊണം' കൊണ്ട് സായിപ്പിന് ഇന്ത്യയില്‍ നരനായാട്ട് നടത്താന്‍ പ്രത്യേക അനുമതി, പാര്‍ട്ടിയുടെ പാരമ്പര്യ 'കൊണം' കൊണ്ട് അഴിമതി നടത്തി രാജ്യത്തിന്റെ ഗതി അധോഗതി, നാണം കേട്ട അഞ്ചാം മന്ത്രിയും വിവാദങ്ങളും, സമുദായ സന്തുലനം, അച്ഛന്‍-മകന്‍ പ്രശ്ന മാധ്യസ്ഥം അങ്ങിനെ അങ്ങിനെ ഒരുപാട് പ്രശ്നത്തില്‍ നാറി നില്‍ക്കുകയാണ് UDF , കേരള ഭരണം പകുതി പാണക്കാട്ടും പകുതി പാലായിലും കേന്ദ്ര ഭരണം ഇറ്റലിയിലും പണയം വച്ച വലതന്മാരുടെ ഗതികെടായാണ് കാലുമാറി വന്നവനെ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിപ്പിക്കേണ്ടി വന്നതെന്നാണ് നെയ്യാട്ടിന്കരയിലെ തലമൂത്ത കാണ്‍ഗ്രസ്കാരു തന്നെ പറയുന്നത്. 
അപ്പോളാണ് ദാ ഒരു കൊലപാതകം ഒഞ്ചിയത്തെ ധീരനായ കമ്മൂണിസ്റ്റെന്നു പ്രതിപക്ഷ നേതാവും കുലംകുത്തിയെന്നു പാര്‍ട്ടി സെക്രട്ടറിയും പാടി പുകഴ്ത്തിയ ചന്ദ്രശേഖരന്റെ മരണം, കരഞ്ഞും നിലവിളിച്ചും ഉത്തരേന്ത്യയില്‍ നിന്നും മഹാശ്വേതാ ദേവിയെ എഴുന്നളിച്ചും മാധ്യമ- വലതു പക്ഷങ്ങള്‍ കേരളം തകാര്‍ത്താടി, അപ്പോളാണ്  അരൂപിക്ക് ഒരു സംശയം തോന്നിയത് കേരളത്തില്‍ ചന്ദ്രശേഖരന്‍ വധമാണോ  ആദ്യത്തെ കൊലപാതകം ? അധ്യാപകനെ പിന്ച്ചുകുട്ടികളുടെ മുന്‍പിലിട്ടു വെട്ടിക്കൊന്നപ്പോള്‍, കണ്ണൂരും കാസര്‍ഗോട്ടും ശവങ്ങളും ജീവ ശവങ്ങളും വീപ്പോലും ഈ പറഞ്ഞ ശ്വേതയംമായിയെയോ മാധ്യമ പ്പടയെയോ കണ്ടില്ലല്ലോ ? ചന്ദ്രശേഖരന്‍ വധ കേസില്‍ കാണിക്കുന്നതിന്റെ പാതി ഉത്സാഹം മാറാട് കേസില്‍ കണ്ടില്ലല്ലോ ??? രമയെപ്പോലെ കേരളത്തിലെ എത്ര എത്ര ഭാര്യമാര്‍ എത്ര അമ്മമാര്‍ ?  അവരുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണീര്‍ കാണാന്‍  അവരെ മാറോടടക്കി ആശ്വസിപ്പിക്കാന്‍ ആരെയും കണ്ടില്ലല്ലോ ?  തനിക്കു ഭീഷണിയുണ്ടെന്നു അറീക്കണ്ടവരെ ഒക്കെ അറീച്ചിട്ടും  ചന്ദ്രശേഖരന്‍ ഈ കേരളത്തിന്റെ മണ്ണില്‍ ക്രൂരമായ കൊലപാതകത്തിന് ഇരയായെങ്കില്‍ ആദ്യം ഉത്തരം പറയേണ്ടത് ബഹുമാന്യനായ ആഭ്യന്തര മന്ത്രിയാണ് സമുന്നതനായ ഒരു രാഷ്ട്രീയ നേതാവിന് നല്‍കാന്‍ കഴിയാത്ത സുരക്ഷ ഇന്നാട്ടിലെ മറ്റുള്ളവര്‍ക്ക് ലഭിക്കും എന്നു കരുതാന്‍ കഴിയുമോ ?
വടിവാളും തോക്കുമായ് ഗുണ്ടാ സംഖങ്ങള്‍ വിളയാടുന്ന ഈ നാട്ടില്‍  ആഭ്യന്തര വകുപ്പിന്റെ പണി എന്താണ് ?  ഇടതുപക്ഷം ജയിച്ചാല്‍ ഒഞ്ചിയങ്ങള്‍ ആവര്‍ത്തിക്കും എന്നു പറഞ്ഞ അന്തോണിച്ചന്‍ മുഖ്യനായിരുന്നപ്പോള്‍ അല്ലേ മാറാട് എട്ടു ശവങ്ങള്‍ വീണത് ? ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാം UDF ന്‍റെ ചീഞ്ഞു നാറിയ രാഷ്ട്രീയ വ്യഭിചാരം,ജനദ്രോഹം, അഴിമതി  ഒക്കെ മറച്ചുവക്കാന്‍ കിട്ടിയ ഉത്തമാവസരമായ് കിട്ടിയ മുഴുത്തമീനായ് ചന്ദ്രശേഖരന്‍ വധം, നഷ്ടം ചന്ദ്രശേഖരനും അദ്ദേഹത്തിന്റെ കുടുംബത്തിനും ലാഭം മറ്റു പലര്‍ക്കും, ശവം  കാത്തു കിടക്കുന്ന കഴുകന്മാരെപ്പോലെ അവര്‍ കാത്തു കിടക്കുകയാണ് ചുറ്റും താഴ്ന്നു പറക്കാന്‍, കണ്ണും കരളും കൊത്തിപ്പറിക്കാന്‍.