നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ് കൈപത്തി ചിഹ്നത്തില്‍ വിജയിച്ചിരിക്കുന്നു.അഞ്ചാം മന്ത്രി വിവാദത്തിന്റെയും വിലക്കയറ്റത്തിന്‍റെയും അഴിമതികളുടെയും കെടുകാര്യസ്ഥതയുടെയും പേരില്‍ പഴികെട്ടുകൊണ്ടിരുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ജയിപ്പിച്ചു വിട്ട ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു കാലുമാറിയ സെല്‍വരാജിന്റെ വിജയം കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതക്ക് മുകളില്‍ എന്നും ഒരു കറുത്ത പൊട്ടായി നിലകൊള്ളും എന്നതില്‍ സംശയം ഒട്ടുമില്ല എന്നാല്‍ ഇതൊക്കെയാണെങ്കിലും നെയ്യാറ്റിന്‍കര ജനവിധി ഒരുപാട് പാഠങ്ങള്‍ നല്‍കുന്നുണ്ട്.
രാഷ്ട്രീയ നെറികേടിന്റെ മഹത്തായ ഒരധ്യായം കേരള രാഷ്ട്രീയ ചരിത്രത്തില്‍ എഴുതിച്ചേര്‍ത്താണ് നെയ്യാറ്റിന്‍കരയില്‍ ഒരുവര്‍ഷം മുന്‍പ് ജയിച്ചു പോയ സെല്‍വന്‍ മറു കണ്ഠം ചാടിയത്. UDF ഇല്‍ പോകുന്നതില് ഭേതം ആത്മഹത്യയാണെന്ന് വലിയവായില്‍ പറഞ്ഞ സെല്‍വ്വാണ്ണന്‍ എത്തുന്നത് യു ഡി എഫില്‍ തന്നെയായിരിക്കും എന്നു ആര്‍ക്കൊക്കെ ഉറപ്പില്ലെങ്കിലും ഉമ്മച്ചനും നെയ്യാറ്റിന്‍കരയില്‍ അഭിവന്ദ്യ അച്ചനും ഉറപ്പായിരുന്നു. ഇറക്കിയ കാശിന്റെയും കൊടുത്ത വാഗ്ദാനത്തിന്റെയും ചരിത്രം മറ്റാരെക്കാള്‍ നന്നായ് അറിയാവുന്നത് അവര്‍ക്കാണല്ലോ.
രാഷ്ട്രീയ നെറികേടിനോടുള്ള വാശിയും ഭരണത്തോടുള്ള വെറുപ്പും ഇടതിന് അനുകൂലമാകും എന്നു മനക്കോട്ട കെട്ടിയ ഇടതന്മാരെയും, ഏത് കളിയും കളിച്ചു സെല്‍വാണ്ണനെ ജയിപ്പിച്ച്ച്ചേ അടങ്ങൂ എന്നു പ്രതിഞ്ഞ എടുത്ത വലതനും നെഞ്ചില്‍ വെള്ളിടി വെട്ടിക്കൊണ്ടായിരുന്നു കളിയിലും കാര്യത്തിലും പിന്പന്തിയിലായ ബീ ജെ പി ജനപ്രിയനും ആദര്‍ശ ധീരനും എന്നു എതിരാളികള്‍ പോലും വാഴ്ത്തുന്ന രാജേട്ടന്‍ എന്ന രാജ ഗോപാലിനെ കളത്തില്‍ ഇറക്കിയത്. എന്നാല്‍ ശെരിക്കും വെള്ളിടി വെട്ടിയത് ഇടതന്റെയും വലതന്റെയും നെഞ്ചിലല്ല.
പകരം ര പെരുന്നയിലും, വിഷ്ണുപുരത്തും കണിച്ചുകുളങ്ങരയിലും ആയിരുന്നു..ന്യൂന പക്ഷ പ്രീണനത്തെയും ഭൂരിപക്ഷ അവകാശങ്ങളെയും പറ്റി വാചാലരാകുന്ന നേതാക്കള്‍ക്ക് മധുരിച്ചിട്ട് തുപ്പാനും കൈച്ച്ചിട്ടു ഇറക്കാനും പറ്റാത്ത സ്ഥിതിയായി രാജഗോപാലിന്റെ സ്ഥാനാര്‍ഥിത്വം,അഞ്ചാം മന്ത്രി വിവാദവും ന്യൂന പക്ഷ പ്രീണനവും മൂലം ഇടതുമാറി വലതൊഴിഞ്ഞു ചാടി വെട്ടിയ സാമുദായിക കളരിക്കുറുപ്പന്മാര്‍ തലയും തല്ലി വീണതാണ് നാം നെയ്യാറ്റിന്‍കരയില്‍ കണ്ടത്. പെരുന്നയിലെ മുയലിനു എട്ടോ പത്തോ കൊമ്പുകളുന്ടെന്നാണ് രാഷ്ട്രീയ കേരളത്തിന്റെ വെപ്പ് . നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയതും ശേഷം നടത്തിയതുമായ പരാമര്‍ശങ്ങള്‍ ഒക്കെ കൂടി ചേര്‍ത്ത് വായിച്ചാല്‍, പെരുന്നയിലെ മൂപ്പര്‍ക്ക് കൊമ്പുണ്ടോ എന്നാവില്ല ചോദ്യം മറ്റു പലതും ആയിരിക്കും.
അതെന്തെന്കിലുമാവട്ടെ നെയ്യാറ്റിന്‍കരയില്‍ ഇടതന്റെയും വലതന്റെയും വോട്ടുകള്‍ ചോര്‍ത്തി ഇരുപത്തി അയ്യായിരം എന്ന മാന്ത്രിക നമ്പര്‍ കടന്നു മുപ്പതിനായിരം വോട്ട് പിടിക്കാന്‍ ബി ജെ പി ക്കു കഴിഞ്ഞു എന്നുള്ളത് ബുദ്ധി ഉപയോഗിച്ചു കളിക്കാന്‍ ബി ജെ പിയും പഠിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന് തെളിവാണ്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത കേരളത്തില്‍ നടന്ന ചന്ദ്ര ശേഖരന്‍ വധത്തെ നന്നായ് മാര്‍ക്കറ്റു ചെയ്യുന്നതില്‍ വളതന്മാര്‍ക്ക് കഴിഞ്ഞു എന്നുള്ളതില്‍ തര്‍ക്കമില്ല, മഹാ ശ്വേതാ ടെവിയെപ്പോലുള്ള അവസരവാദ സാമൂഹ്യ പ്രവര്‍ത്തകരെ മനോഹരമായ് ഉപയോഗിക്കാനും ഇടതു പക്ഷത്തെ തന്നെ സമാരാധ്യരായ നേതാക്കളെ തന്നെ വിലക്കെടുക്കാനും കഴിഞ്ഞു എന്നുള്ളതും കോണ്ഗ്രസ്സിന്റെ (കു) ബുദ്ധിയുടെ ദ്രിഷ്ടാന്തമാണ്. അഞ്ചാം മന്ത്രി വിവാദത്തോടെ പടലപ്പിണക്കങ്ങളിലൂടെയും പരസ്പരാരോപണങ്ങളിലൂടെയും വാര്‍ത്ത സൃഷ്ടിച്ചു അപഹാസ്യരായിരുന്ന യു ഡി എഫിന് തിരഞ്ഞെടുപ്പാവുമ്പോള്‍ ഐക്യം അഭിനയിക്കാനും ഇടതു പക്ഷത്ത് ഇതേ ആരോപണ പ്രത്യാരോപണങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞു എന്നുള്ളതും വസ്തുതയാണ്. മുതിര്‍ന്ന "ആദര്‍ശ ധീരനായ" ഇടതുപക്ഷ നേതാവിന്റെയും മകന്റെയും കേസുകള്‍ ഒത്ത്തുതീര്‍കാന്‍ നേതാവിനോട് വലതന്മാര്‍ ധാരണയില്‍ എത്തിയോ എന്നു സംശയിക്കപെടുന്ന രീതിയില്‍ ആയിരുന്നു പിന്നീടുള്ള കാര്യങ്ങള്‍. അതിനിടെ പാര്‍ട്ടി സെക്രട്ടറിയുടെ വായില്‍ നിന്നും വീണ കുലംകുത്തി പ്രയോഗവും നന്നായ് മാര്‍ക്കട്റ്റ് ചെയ്യാന്‍ മാധ്യമ- വലതുഇപക്ശ കൂട്ടുകെട്ടിന് കഴിഞ്ഞു. ഭൂതാവേശിതനെപ്പോലെ ഇടുക്കിയിലെ മനിയാശാന്‍ നടത്തിയെ വെളിപാടുകള്‍ പാര്‍ട്ടിയെ അടിമുടി ഉലച്ചു. തിരഞ്ഞെടുപ്പ് ദിനത്തില്‍ ഒഞ്ചിയത്തെക്ക് പോയതും, അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചും ഒക്കെ പാര്‍ട്ടി വിടാന്‍ പോകുന്നു എന്ന പ്രതീതി വരുത്തുകയും ഒക്കെ ചെയ്തു ജനപ്രിയനായ നേതാവ് അണികളുടെ വോട്ട് തന്നെ മറക്കാന്‍ കാരണമായെന്നും ന്യായമായ് സംശയിക്കാം.
കേരള ഭരണത്തിന്റെ ചുക്കാന്‍ പാണക്കാട്ടെന്ന പോലെ നെയ്യാറ്റിന്‍കര ജയം നെയ്യാറ്റിന്‍കര അരമനയില്‍ ആണെന്നത് പരസ്യമായ രഹസ്യമാണ്, രാജഗോപാല്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രചരിപ്പിച്ചു ക്രിസ്ത്യന്‍ നാടാര്‍ വോട്ടുകളില്‍ ഭൂരിഭാഗവും സെല്‍വരാജിന്റെ കൈപ്പത്തിയിലേക്കു മറിച്ചപ്പോള്‍. സംവരണത്തിന്റെയും വാഗ്ദാനങ്ങലുടെയും നീണ്ട പട്ടിക അരമനയിലെ മേശവലിപ്പിനുള്ളില്‍ ഭദ്രമായെത്തിയിരുന്നു.
നെയ്യാട്ടിന്കരയിലെ ഉയര്‍ന്ന പോളിങ്ങും രാഷ്ട്രീയ കാലാവസ്ഥയും ഏറെ ഗുണം ചെയ്തത് ബി ജെ പിക്ക് തന്നെയാണ്. ബിജെപിക്ക് ഇടതു പക്ഷത്തോടും ഇടതിന് ബിജെപ്പിയോടും ഉള്ള അസ്പ്രിശ്യതയുടെ ഗുണ ഭോക്താക്കള്‍ എന്നും വലതു പക്ഷ- ന്യൂനപക്ഷങ്ങളാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഹിന്ദുത്വവും വൈരുദ്ധ്യാത്മിക ഭൌതിക വാദവും തമ്മില്‍ അടുക്കാന്‍ കഴിയില്ലായിരിക്കാം എന്നാല്‍ വികസന രാഷ്ട്രീയവും സോഷ്യലിസവും തമ്മില്‍ അടുക്കാതിരിക്കാന്‍ തരമില്ല. ഇത് തന്നെയാണ് നെയ്യാറ്റിന്‍കര വിരല്‍ ചൂണ്ടുന്ന പാഠം.
മുറി വാല്‍ : ഇന്നലെ വരെ കൊണ്ഗ്രസ്സിനെ തളളിപ്പറഞ്ഞ ഒരുത്തന് സ്ഥാനാര്‍ഥിത്വം കൊടുത്തപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ തോറ്റത് കോണ്‍ഗ്രസ്സിനു വേണ്ടി തല്ലുകൊണ്ടും ജയ് വിളിച്ചു നടന്ന ഓരോ കൊണ്ഗ്രസ്സുകാരനും ആണ്.