Sunday, July 15, 2012

ഇതാണ് ക്രൂരത...



കേരളം മുഴുവന്‍ ഒറ്റ മനസ്സോടെ പ്രാര്‍ഥനയില്‍ മുഴുകിയ നിമിഷങ്ങളായിരുന്നു സ്വാതിയുടെ ജീവന് തിരിച്ചു കിട്ടാന്‍ അത്യധികം സാഹസികമായ ഒരു ശസ്ത്രക്രിയക്കുള്ള സര്‍ക്കാരിന്റെ അനുമതിക്ക് വേണ്ടി .. അനുമതി കിട്ടിയതും, ശസ്ത്രക്രിയ വിജയകരമായ് പര്യവസാനിച്ചതും സന്തോഷതോടുകൂടിയും പ്രാര്‍ഥനാ പൂര്‍വവും നാം അറിഞ്ഞു, എന്നാല്‍ ഈ സംഭവത്തെ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ക്ക് വേണ്ടി അപഹാസ്യമായ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിക്കുന്നതിലും അത് ചെയ്തു ആത്മ നിര്‍വൃതി അണയുകയും ചെയ്യുന്ന ഒരുപറ്റം സൈബര്‍ ജീവികളെ അത്ഭുതത്തോടെയും വേദനയോടും മാത്രമേ എനിക്ക് നോക്കികാണാന്‍ കഴിഞ്ഞുള്ളൂ.
 

ടിന്റുമോന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ ഉള്ള അക്കൌണ്ടില്‍ നിന്നും ഇട്ട ഈ അസ്ലീലത്ത്തിനു ലൈക്കുകളും ഷെയറുകളും ഇരുപതിനായിരത്തിനു മുകളില്‍ കവിഞ്ഞു എന്നു കാണുമ്പോലെ സോഷ്യല്‍ മീഡിയയിലെ യുവാക്കള്‍ക്ക് ബാധ്ച്ച്ചിരിക്കുന്ന രോഗ തീവ്രത നമുക്ക് മനസ്സിലാക്കാന്‍ പറ്റു.
കേരളത്തിലെ മറ്റു പല ആശുപത്രികളും കയ്യൊഴിഞ്ഞ അത്യധികം അപകട സാധ്യതയുള്ള ഈ ശസ്ത്രക്രിയ അത്യാധുനികമായ എല്ലാ സങ്കേതങ്ങളുടെയും സഹായത്തോടെയും പ്രകല്‍ഭന്‍മാരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലും നടത്തുകയും ആ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഹോസ്പിറ്റല്‍ മാനേജ്മെന്റിനെ അനുമോദിക്കുന്നതിനു പകരം അതിനെ നിന്നിച്ചു കൊണ്ട് പോസ്റിറക്കുംപോള്‍ മനോരോഗത്തിന്റെ ലക്ഷണമായ് മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളൂ. 


അമൃതാനന്ദമയി എന്ന വ്യക്തിത്വത്തോടുള്ള വിരോധം പ്രകടിപ്പിക്കാന്‍ ഉള്ള ഒരവസരവും നമ്മള്‍ പാഴാക്കാറില്ല. ഇതിനു മാത്രം എന്ത് തെറ്റാണ് ആ സ്ത്രീ കേരളത്തോട് ചെയ്തത് ? വിദ്യാഭ്യാസമില്ലാത്ത ഒരു ദളിത്‌ സ്ത്രീയായിട്ടും ഇത്രയും ഉയര്‍ന്നു വന്നതോ ? ഈശ്വര പൂജയെക്കാള്‍ ശ്രേഷ്ഠം സേവനമാനെന്നു പഠിപ്പിക്കുകയും അങ്ങനെ തന്റെ അനുയായികളെ സേവനത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തതോ ? മത ജാതി ഭേതമന്യേ പതിനായിരകണക്കിന് കുട്ടികള്‍ക്ക്- അഗതികള്‍ക്ക്- വൃദ്ധര്‍ക്ക് പെന്‍ഷന്‍ മുതലായ സഹായങ്ങള്‍ ചെയ്തതോ ?,
കയ്യാലപ്പുറത്തെ തേങ്ങയുടെ അവസ്ഥയിലിരിക്കുന്ന സര്‍ക്കാര്‍ സര്‍വകലാ ശാലകള്‍ക്കിടയില്‍ അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു സര്‍വകലാശാലയും , 
നാറ്റവും അസൌകര്യങ്ങളും കൂടപ്പിറപ്പായ കെടുകാര്യസ്ഥതയുടെയും നിരുത്തരവാദിത്വത്തിന്റെയും കളിയരങ്ങുകളായ ഗവണ്‍മെന്റ് ആശുപത്രികള്‍ക്കിടയില്‍ അത്യാധുനിക ചികിത്സാ സൌകര്യവും പ്രഗത്ഭമതികളുടെ സേവനവുമുള്ള ആശുപത്രികള്‍ സ്ഥാപിച്ച്ചതാണോ ? അതോ ആകാശ ദൈവത്തിനെ അല്ലാതെ ഒരു മനുഷ്യനെ- പ്രത്യേകിച്ചും ഒരു "പെണ്ണിനെ" ജനങ്ങള്‍ ഈശ്വരതുല്യം ആരാധിക്കുന്നത് കണ്ടിട്ടുള്ള അങ്കലാപ്പാണോ ? 

മറ്റേതു ഹോസ്പിറ്റലില്‍ ആയിരുന്നെങ്കിലും ഇത്രയും ശക്തമായ അവഹേളനം ഉണ്ടാവുമായിരുന്നോ എന്നു സ്വയം ചിന്തിച്ചാല്‍ മനസ്സിലാക്കാം, ഇത്രയും സങ്കീര്‍ണമായ ചികിത്സക്ക് അത്യാധുനിക ചികിത്സാ ഉപകരണങ്ങള്‍ വേണം, കൂടാതെ നേഴ്സുമാര്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സര്‍ജ്ജറി ഫീസ്‌ മുതലായവ ഒക്കെ ചേര്‍ത്താണ് 14 ലക്ഷം. ഇതിലും കുറച്ചു പണത്തിനു ഇതേ ശസ്ത്രക്രിയ ചെയ്യുന്ന വേറെ ഏതെങ്കിലും ഒരു സ്ഥാപനത്തെ എടുത്തു പറയാന്‍ സാധിക്കുമോ ? ഒരു പാട് ആശുപത്രികലുമായ് ബന്ധപ്പെട്ടു പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് ഞാന്‍ എന്റെ അനുഭവ പരിചയത്തില്‍ നിന്നും എനിക്ക് നിസ്സംശയം പറയാം 'അമൃത' ഇന്ന് കേരളത്തിലെ തത്തുല്യ നിലവാരമുള്ള ഏത് ആശുപത്രിയെക്കാളും സേവന മനോഭാവവും, ആത്മാര്‍ഥതയും കാണിക്കുന്നുണ്ട്. 


ഈ കണക്കുകള്‍ തന്നെ നോക്കൂ..51 മില്യണ്‍ യു എസ ഡോളര്‍ ആണ് കഴിഞ്ഞ പത്ത് വര്‍ഷമായ് അമൃത സൌജന്യ ചികിത്സക്കായ്‌ ചിലവാക്കിയത്. കൂടാതെ സൌജന്യ ചികിത്സ നടത്തുന്ന ആശുപത്രികള്‍ ഭാരതത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു, പിന്നോക്ക- ആദിവാസി മേഖലയായ വയനാട്ടില്‍,ബോഗാദിയില്‍,പറയകടവില്‍,ബോംബയിലെ കാന്‍സര്‍ ഹോസ്പിറ്റല്‍,തിരുവനന്തപുരത്തെ HIV ഹോസ്പിറ്റല്‍, ആണ്ടമാന്‍ നിക്കൊബാറിലെ വനവാസി മേഖലയില്‍, പമ്പയില്‍ ശബരിമല സീസണിലും തൃശ്ശൂരില്‍ പൂരം സീസണിലും പൂര്‍ണ സൌജന്യ അത്യാധുനിക ചികിത്സ, അങ്ങനെ ആരോഗ്യമേഖലയില്‍ വര്‍ഷാവര്‍ഷം ധാരാളം സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മറ്റേതു ആശുപത്രിയാണ് കേരളത്തില്‍ ഒരു പക്ഷെ ഭാരതത്തില്‍ ഉള്ളത്. അമൃതാനന്ദമയീ മഠത്തെക്കാള്‍ എത്രയോ അധികം വരുമാനമുള്ള മത സംഘടനകള്‍, രാഷ്ട്രീയ സംഘടനകള്‍ ഒക്കെ കേരളത്തില്‍ ഉണ്ടെന്നതും കൂടി കണക്കുകൂട്ടണം.


സ്വകാര്യ ആശുപത്രികളില്‍ നിന്ന് കിട്ടുന്ന നികുതിപ്പണം മാത്രം മതിയല്ലോ സര്‍ക്കാരിന് നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രി തുടങ്ങാന്‍. ലിവര്‍ ട്രാന്‍സ്പ്ലാന്റെഷന്‍ അടക്കമുള്ള ശസ്ത്ര ക്രിയകള്‍ സൌജന്യമായോ സൌജന്യ നിരക്കിലോ ചെയ്തു കൊടുക്കുകയും ചെയ്യാമല്ലോ നികുതി വാങ്ങുന്നവര്‍ എന്നുള്ള നിലക്ക് പൌരന്റെ ആരോഗ്യ പരിപാലനത്തിന് സര്‍ക്കാരിന് ബാധ്യത ഉണ്ടല്ലോ. അമൃതാനന്ദമയിയുടെ പ്രസ്ഥാനം നികുതി പണം കൊണ്ടല്ല പ്രവര്‍ത്തിക്കുന്നത്, അഭ്യുടെയ കാംക്ഷികളും സന്നദ്ധ സേവകരുമായ വലിയൊരു വിഭാഗം വരുന്ന ജനത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം കൊണ്ടാണ്. AC യുടെ സുഖ ശീതളിമയില്‍ ഇരുന്നു അതിനെതിരെ ഓണ്‍ലൈന്‍ വിപ്ലവം മുഴക്കുമ്പോള്‍ ഇത്തരം വ്യക്തികള്‍ യുവ തലമുറയെ മുഴുവന്‍ ദോഷൈകദൃക്കുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

തത്വദീക്ഷ ഇല്ലാത്ത പ്രവര്‍ത്തനം ആണ് ഇത്തരം വ്യക്തികളില്‍ നിന്നും ഉണ്ടാവുന്നത് ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും കേരളത്തിന്റെ ആരോഗ്യ രംഗം തകരുകയും ചെയ്യും, അമൃത പോലുള്ള ആശുപത്രികളുടെ അഭാവം കേരളത്തിലെ ജനങ്ങളെ എങ്ങിനെ ബാധിക്കും എന്നു പറയേണ്ടതില്ലല്ലോ. നമ്മുടെ സര്‍ക്കാര്‍ ഹോസ്പിറ്റലുകളിലെ അസൌകര്യങ്ങള്‍ ആയിരിക്കും നമ്മെ കാത്തിരിക്കുക. അമൃതയിലെ ബില്ലിങ്ങിനെക്കുറിച്ചു പലരും പറയുന്നത് കേട്ടു മറ്റനേകം സ്വകാര്യ ആശുപത്രികളുമായ് പലപ്പോഴും ബന്ധപ്പെടെണ്ടി വന്നിട്ടുള്ള ആള്‍ എന്ന നിലയില്‍ അമൃതയുടെ ബില്ലിംഗ് കുറവാണ് എന്ന് എനിക്ക് തറപ്പിച്ചു പറയാന്‍ കഴിയും. മിക്കപ്പോളും അവിടെ അത്യാസന്ന നിലയില്‍ വരുന്ന രോഗികള്‍ മറ്റനേകം ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്തിട്ട് വരുന്നവരാണ്. അങ്ങിനെ അവിടെ എത്തി ചികിത്സക്കിടയില്‍ രോഗി മരണപ്പെട്ടാല്‍ ബില്‍ അടക്കാന്‍ പലപ്പോഴും രോഗിയുടെ ബന്ധുക്കള്‍ക്ക് കയ്യില്‍ കാശുണ്ടാകാറില്ല, അങ്ങിനെയുള്ളവര്‍ക്ക് ഒരു ബോണ്ട്‌ എഴുതി വച്ചിട്ട് മൃതദേഹം വിട്ടുകൊടുക്കാറാണ് പതിവ്. അങ്ങിനെ ഉള്ള ധാരാളം ബോണ്ടുകള്‍ ഇതുവരെ പണം നല്‍കിയിട്ടില്ല. എന്നാല്‍ മാനുഷിക പരിഗണന നല്‍കി അവ കേസിനോ മറ്റു നടപടികല്‍ക്കോ പോകാതെ ആ ബോണ്ടുകള്‍ എഴുതിത്തള്ളുകയാണ് മാനേജ്മെന്‍റ് ചെയ്തിട്ടുള്ളത്, ഈ ഇനത്തില്‍ അമൃത ചിലവാക്കിയത് 85 ലക്ഷത്തിലധികം രൂപയാണ്. കേരളത്തിലെ 480 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 24 എണ്ണംമാത്രമേ നിയമങ്ങള്‍ പാലിക്കുന്നുള്ളു എന്നാണ് കഴിഞ്ഞ ദിവസം ബഹുമാന്യ തൊഴില്‍വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍. പറഞ്ഞത്. അങ്ങിനെ വിരലിലെണ്ണാവുന്ന സ്വകാര്യ ആശുപത്രികളില്‍ ഒന്നായ അമൃതയെ തകര്‍ക്കാനുള്ള ചില ശ്രമങ്ങളില്‍ കഥയറിയാതെ ആടി തിമിര്‍ക്കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്ക് ആക്ടിവിസ്റ്റുകള്‍ സ്വയം അറിയാതെ ആരുടയോക്കയോ കളിപ്പാവകള്‍ ആയി മാറിയിരിക്കുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാത്തിനും ഉപരിയായി പ്രതിമാസം ലക്ഷക്കണക്കിന്‌ രൂപയുടെ വിദഗ്ധ ചികിത്സയും ശസ്ത്രക്രിയകളും സൗജന്യമായ് ചെയ്തു കൊടുക്കുന്ന വലിയൊരു വിഭാഗം ദാരിദ്ര്യര്‍ ആശ്രയിക്കുന്ന ഒരു ആശുപത്രിയെ തകര്‍ക്കാനുള്ള ത്വര ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കാനുള്ള ത്വരയാനെന്നു ഇവര്‍ അറിയുന്നില്ല. 


 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ വാക്കുകളാണ് ഓര്‍മവരുന്നത്
.

"സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം "

15 comments:

  1. നന്നായി എഴുതിയിരിക്കുന്നു..ആശംസകള്‍

    ReplyDelete
  2. Read this also!

    http://hridayapoorvamnjan.blogspot.in/2012/07/blog-post.html

    ReplyDelete
  3. Creation and the Creator are not two, but one. Transform your every action in the world into worship of the Lord.

    "സകലതിനെ പറ്റിയും പരിഹസിക്കുക - ഒന്നിനെ പറ്റിയും ഗൌരവമില്ലാതിരിക്കുക - ഈ മഹാ വ്യാധി നമ്മുടെ ദേശീയ രക്തത്തില്‍ കടന്നു കൂടിയിരിക്കുന്നു അതിനു ഉടന്‍ ചികിത്സ ചെയ്യണം "

    ReplyDelete
  4. ആശംസകള്‍ , ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ

    ReplyDelete
  5. പ്രിയപ്പെട്ട അരൂപി,
    എത്ര സത്യമാണ് താങ്കളുടെ വരികള്‍..ആശംസകള്‍ !!
    കേട്ടപാതി കേള്‍ക്കാത്ത പാതി വാളെടുത്തു പടവെട്ടാന്‍ ഇറങ്ങുന്നതിനു മുന്‍പ് ആരെങ്കിലും അതിന്റെ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കാറുണ്ടോ..?
    മറ്റുള്ള ആശുപത്രികള്‍ ഏറ്റെടുക്കാന്‍ വിസ്സമതിച്ചപ്പോള്‍ അത്യധികം അപകട സാദ്യത ഉണ്ടായിട്ടു കൂടി അമൃത ആ പെണ്‍കുട്ടിയെ രക്ഷപെടുത്താന്‍ നോക്കിയതാണോ പലര്‍ക്കും വേദന ഉളവാക്കിയത് എന്നറിയില്ല ! എന്തായാലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളിലും മറ്റും അമൃത ആശുപത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ആ സ്ഥാനത്ത് മറ്റേതെങ്കിലും ആശുപത്രി ആണെങ്കില്‍, അവര്‍ വാങ്ങുന്ന പ്രതിഫലത്തുക എത്ര വലുതാണെങ്കിലും ഇങ്ങനെ പ്രതികരികുമോ എന്നത് സംശയകരമാണ്..ചുരുങ്ങിയത് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള ആശുപത്രികളുമായി താരതമ്യം ചെയ്തെങ്കിലും നോക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു..

    ReplyDelete
  6. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് തന്നെ മറക്കാന്‍ കഴിയാത്ത മറ്റൊരു കാര്യം ഓര്‍മിപ്പിക്കുന്നു...!!

    നക്കാപിച്ച കാശിനു നേഴ്സ്മാരെക്കൊണ്ട് പണിയെടുപ്പിക്കുന്നതും ആതുര സേവനമാണോ? അമൃത മാത്രമല്ല ഇന്ത്യയിലെ ഒട്ടുമിക്ക ആശുപത്രികളിലെയും അവസ്ഥ ഇത് തന്നെയായിരുന്നു...പക്ഷെ തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത നിരാലംഭാരായ, അമൃതാനന്ദമയി ഉടുക്കുന്ന അതെ വെളുത്ത വസ്ത്രങ്ങള്‍ അണിയുന്ന, ആ ദേവതകളെ തല്ലിയൊതുക്കുന്നതും കൂടി ദൈവീകമായി ചിത്രീകരിക്കണം..!! ശങ്കര്‍ ഹോസ്പിറ്റലില്‍ ഇതിലും ക്രൂരമായ പീഡനങ്ങള്‍ നടന്നു എന്ന കാര്യവും മറക്കുന്നില്ല... ഇവിടെ ഒരു വശത്ത് കൂടെ ആതുരസേവനത്തിന്റെ മാനവീകയതയും മറുവശത്ത് ചൂഷണത്തിന്റെ കറുത്ത മുഖവും ഒരുമിച്ചു കണ്ടപ്പോള്‍ സത്യം നീതിയും മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കൂട്ടം മനസ്സാക്ഷി മരിക്കാത്ത കുരുത്തം കേട്ടവര്‍ക്കു സഹിച്ചില്ല...അതിന്റെ പ്രതികരണമാവാം അമ്മക്കെതിരെയുള്ള വിമര്ശനത്തിന്റെ കാതല്‍... ...

    തൃശൂരിലെ ഒരു അമൃത സ്കൂളിലെ ഫീ വര്‍ധനവിനെ ചോദ്യം ചെയ്ത പാരെന്റ്സിനെ ഗുണ്ടകളെ വിട്ടു തല്ലിച്ച സംഭവവും പത്രത്തില്‍ വായിച്ചറിവുണ്ട്... ആ സ്കൂളിലെ പ്രധാന അധ്യാപികയെ അമൃതാനന്ദമയിയെ നേരില്‍ കണ്ടു ഈ പ്രശ്നം സംസാരിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റിയ സംഭവവും അറിയാം...ഇതൊക്കെ അവിടത്തെ മാനേജ്‌മന്റ്‌ ചെയ്തതാണ് അമ്മക്ക് ഇതില്‍ ഒരു പങ്കും ഇല്ല എന്ന് നിങ്ങള്ക്ക് വാദിക്കാം...പക്ഷെ സത്യം സത്യമായി തന്നെ അവശേഷിക്കുന്നു...!!!

    മറ്റു സംഘടനകളുടെ സഹായത്താല്‍ അമൃതയില്‍ ചികില്സിക്കുന്നവരെ കൊണ്ട് ഇവിടെനിന്നു സൌജന്യ ചികിത്സ കിട്ടി എന്ന് എഴുതി ഒപ്പിട്ടു വാങ്ങിക്കുന്നതായുള്ള പരാതി ചിലര്‍ പറയുന്നത് കേട്ടിട്ടുണ്ട്...!! അതില്‍ ഒരു കേസ് ശരിയാണെന്ന് ബോധ്യപെട്ടിട്ടുള്ളതുമാണ്. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി പറയുന്നതല്ല...പക്ഷെ എവിടെയൊക്കെയോ എന്തോ പ്രശ്നങ്ങള്‍ ഒട്ടു മിക്ക ആള്‍ ദൈവ സംഘടനകളിലും ഉണ്ട്...പക്ഷെ ഇത് പോലത്തെ പ്രശ്നങ്ങള്‍ രാഷ്ട്രീയ, വിപ്ലവ, പുരോഗമന പ്രസ്ഥാങ്ങളിലും ഉണ്ട് എന്ന വാസ്തവവും ഇവിടെ തിരിച്ചറിയപ്പെടെണ്ടതുണ്ട് !!! പിന്നെ ഇവിടത്തെ മറ്റു മതസ്ഥര്‍ക്ക് ഇത് ദഹിക്കുന്നില്ല എന്ന കാര്യവും ശ്രധിക്കപെടെണ്ടാതാണ്...!!!

    നേര് പറയാന്‍ ആഗ്രഹിക്കുന്ന നേര് കാണാന്‍ ആഗ്രഹിക്കുന്ന ജനത ഇപ്പോഴും ഉണ്ട് ഇവിടെ...പക്ഷെ അതുപോലെ തന്നെ കാണുന്നതും കേള്‍ക്കുന്നതും അന്ധമായി വിശ്വസിക്കുന്നവരും ഉണ്ട്....യഥാര്‍തത്തില്‍ അവരാണിവിടെ അധികം...അതുകൊണ്ട് തന്നെയാണ് ഈ ആള്‍ ദൈവങ്ങളും, ഇത്രക്കൊക്കെ അഴിമതി നടത്തിയിട്ടും ഇവിടുത്തെ രാഷ്ട്രീയക്കാരും ഇന്നും സസുഖം വാഴുന്നത്...!!!

    ReplyDelete
  7. അമൃതയിലെ നെഴ്സ്മാര്‍ സമരം ചെയ്തത് ഓര്‍മയുണ്ട് അവരെ ഗുണ്ടഗള്‍ ചവിട്ടി കൂട്ടിയതും ഓര്‍മയുണ്ട് അരൂപി കേരളത്തിലോന്നും അല്ലെ ജീവിക്കുന്നത് ?

    ReplyDelete
  8. നേഴ്സ് സമരത്തെക്കുരിച്ചോ അതിനെ തുടര്‍ന്ന് അവിടെ ഉണ്ടായ സംഘര്‍ഷത്തെക്കുറിച്ചോ അല്ല ഞാന്‍ഇവിടെ എഴുതിയത്. വിഷയം വ്യക്തമായ് വായിച്ചിട്ട് മാത്രം കമന്റ് ഇടുക.

    ReplyDelete
  9. "സത്യം നീതിയും മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കൂട്ടം മനസ്സാക്ഷി മരിക്കാത്ത കുരുത്തം കേട്ടവര്‍ക്കു സഹിച്ചില്ല "

    "അമ്മ"യെ വിമര്‍ശിച്ചത് കേട്ടിട്ടുണ്ടായ ഹൃദയ വ്യഥ കൊണ്ട് ബ്ലോഗെഴുതി പോസ്റ്റ്‌ ഇട്ടതല്ല ഞാന്‍ ആദ്യമേ പറയട്ടെ
    എന്നാല്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുവാനുള്ള ഒരു സംഘടിത ശ്രമവും ഇരട്ടത്താപ്പില്‍ അധിഷ്ടിതമായ അന്ധമായ അമൃതാ വിരോദ്ധവും ആണ് ഈ പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.

    എത്രയോ പാവങ്ങള്‍ ആശ്രയിക്കുന്ന ഒരു ആശുപത്രിയാണ് അമൃത, അവിടെ കുറെ പേരുടെ കയ്യില്‍ നിന്നും കാശ് വാങ്ങിക്കുന്നുണ്ട് എന്നാല്‍ കുറെ പേര്‍ക്കെങ്കിലും സൗജന്യമായ് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലേ ?
    സര്‍ക്കാര്‍ നിയമക്കുരുക്ക് മാത്രം കാരണം തുടങ്ങാന്‍ വൈകിയ ശാസ്ത്ര ക്രിയ പണം കേട്ടിവയ്ക്കാത്തത് കാരണം ആശുപത്രി മാനെജ്മെന്റ് തുടങ്ങാഞ്ഞതാണ് എന്നു വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതിനുള്ളിലെ അപകടം ആര്‍ക്കും മനസ്സിലാക്കാവുന്നതെ ഉള്ളു. എന്നാല്‍ അമൃതാനന്ദമയിക്ക് എതിരേ എന്തെഴുതിയാലും അതിന്റെ വാസ്തവം പോലും അന്വേഷിക്കാതെ ഷെയറും ലൈക്കും ചെയ്തു വിടുന്നതിലെ മനോഭാവം ആണ് ഞാന്‍ ചോദ്യം ചെയ്തത്.
    ഏതാണ്ട് 30000 മുപ്പതിനായിരത്തോളം ഷെയറുകള്‍ ആണ് ആ പോസ്റ്റിനു കിട്ടിയത്.
    ഈ മുപ്പതിനായിരം പേര്‍ വെറും നാല്‍പ്പതു (40 ) രൂപ വീതം കൊടുത്താല്‍ ഒരു പ്രയാസവുമില്ലാതെ 1200000 രൂപ ആ കുട്ടിക്ക് വേണ്ടി നല്‍കാമായിരുന്നു. താങ്കള്‍ പറഞ്ഞ "സത്യം നീതിയും മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു കൂട്ടം മനസ്സാക്ഷി മരിക്കാത്ത" ആളുകള്‍ അതിനു പകരം കേരളത്തിലെ മറ്റേതു ആശുപത്രിയെക്കള്‍ കുറഞ്ഞ ചിലവില്‍ അത് നടത്തി കൊടുത്തപ്പോള്‍ അതിനെ അഭിനന്ദിക്കുന്നതിനു പകരം അകിടിന്‍ ചുവട്ടിലെ ചോര നുനയാനാണ് ശ്രമിച്ചത്. ഇത് ദോഷൈകദൃക്കുകളും പൂര്‍ണ പരാദങ്ങളും ആയ ഒരു സമൂഹത്തിന്റെ നെക്കാഴ്ചയായ് ആണ് എനിക്ക് തോന്നിയത്.

    എന്റെ ഈ പോസ്റ്റ്‌ പ്രസ്തുത വിഷയത്തില്‍ മാത്രമാണ്. അമൃത മഠം എന്തെങ്കിലും തെറ്റായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വിമര്‍ശിക്കരുത് എന്നു അര്‍ത്ഥമില്ല. എന്നാല്‍ കുപ്രചരണങ്ങള്‍ അല്ല വേണ്ടത് വസ്തു നിഷ്ടമായ് അന്വേഷിച്ചു മാത്രം ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക്‌ നേരെ എതിര്‍പ്പുമായ് ചെല്ലാവു എന്നാണ് പറഞ്ഞത്. അമൃതക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായ് അരൂപിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അമൃതയില്‍ ചര്ച്ചക്കെത്തിയ നഴ്സിംഗ് പ്രതിനിധികളും അവിടുത്തെ ചില ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായതും നഴ്സ് പ്രതിനിധിയുടെ കാല്‍ തല്ലി ജീവനക്കാര്‍ ഒടിച്ചതുമൊക്കെ വളരെ പ്രതിഷേധാര്‍ഹമായ കാര്യം തന്നെയാണ്.
    സംഘര്‍ഷം നടത്തിയ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നടപടി എടുത്തിട്ടും ആ ജീവനക്കാരെ മഠം സപ്പോറ്ട്ട് ചെയ്യാതിരിക്കുകയും ചെയ്തിട്ടും, ഗുണ്ടകള്‍ ആയി ആ ജീവനക്കാരെ ചിത്രീകരിച്ച്ചതും അങ്ങനെ ആ സ്ത്രീയെ കരിവാരി തേക്കാന്‍ സംഘടിത ശ്രമം ഉണ്ടായതും, സമരപ്പന്തലിലെ പോപ്പുലര്‍ ഫ്രണ്ട് സാന്നിധ്യവും ആണ് എന്നെ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷിക്കാന്‍ പ്രേരിപ്പിച്ചത്.
    നഴ്സ് സമരം മറ്റൊരു വിഷയമാണ്‌ അതല്ല ഇവിടെ ചര്‍ച്ചാ വിഷയം.

    ReplyDelete
  10. nammale malayalikude our tharam sukedanu annu nallathu cheunna arengilum kuttam paraunathu paraunathil enthangilum sthyamundo ennum nokkila... avre cheyuuna nallathu kannumo? ella appol avnu athonnum kannil pedikkila. jayan chetta thangale eppol engilum amrita yekurichu ariyan sramichittundo? avre enthokke chithu ennu aneshicho? thuchamaya vethanm nlkkunu ennu paranju kodi pidichu. eppol 14lks vangi ennu paranju post ettu. evide vethanm kuttukayum vennam pakshe varunna rogikkalku free ayi chikilsa cheyannam ethu evideygilum nadakkuna kariyam anno.?

    nammale adkkuna niguthi amrita kano gov alle ekariyathil avre enthuchethu prethikarikkuna samuham enthu gov. nodu paraunila aaa kochu kuttiude chilavukale vahikkan...


    kuttapedutha ethu orakkum kazhum sir.. amrita cheunna namma arkkum ariyenda kariyam ella..


    kurachuengilum nannma bhakiundkil amrita yekurichu ariyan sramikku ...

    ReplyDelete
  11. I am not a devote of "amruthnandamaye" , but i cant stop saying ..before saying comments and criticizing people make sure that you know the fact n truth...why didnt any other hospital came to make the operation happen for free!!! why did the government took this much time to make the procedures smooth...???why any other politicians who is visiting state to state in helicopters didn't come forward to help...where is your film stars???? where is your god like cricketers????
    finally when some one took the risk and make it happen with God's grace...some people are enjoying by criticizing "people who worked on it"...shame of you "facebook turtles"....think abt your sister, daughter, mother in place of that poor girl and star clicking "likes" ..........
    PLEASE DONT DO ANY GOOD TO EARTH, BUT PLEASE LET OTHER DO AND KEEP YOUR ROTTEN MOUTH SHUT

    ReplyDelete
  12. That's the spirit, Shan.

    When you have even an iota of acceptance or tolerance, you start appreciating goodness in anybody, anywhere. Only goodness can appreciate goodness, even if it's not ours! May we all be blessed, for the sake of this mother earth, with universal acceptance.

    - Janardana

    ReplyDelete
  13. swayam onnum cheyyan thayar akkathavarkku entenkilum cheyyunnavaril kuttam kandu pidikkan aayirikkum thwara. Ee operation ithilum kuranja chilavil nadathan vere etenkilum asupatr undo ennu polum anweshikkathe vimarasana kasarathu kanikkunnathu verum manorogam thanneyanu.

    ReplyDelete