അമൃതാനന്ദമയി മഠത്തെ സംഘ പരിവാരത്തിന്റെ വിഹാരരംഗമായ് ആരോപിക്കുന്ന പുകസ സെക്രട്ടറി, സ. വി എസ് അച്ചുതാനന്ദൻ അമൃതവർഷം60 നു അയച്ച ആശംസയെക്കുറിച്ച് അറിഞ്ഞിട്ടുണ്ടാവില്ല. സ.ജി സുധാകരനും, സ. ബാലനും, സ.ദിവാകരനും, സ. സുജാത, സ. മാത്യു ടി തോമസ് തുടങ്ങിയവരൊക്കെ അമൃതാനന്ദമയിയുടെ പരിപാടികളിൽ സ്ഥിരമായി സംബന്ധിക്കുന്നതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലേ ?
പിന്നെ ബിസിനസ് സാമ്രാജ്യത്തിൻറെ യദാർത്ഥ ഉടമകളുടെ കയ്യിലെ കളിപ്പാവയെന്നു അമൃതാനന്ദമയിയെ, സുജ ആക്ഷേപിക്കുന്നതിലെ പുരോഗമനവും കലയും സാഹിത്യവും മനസ്സിലാകുന്നില്ല. ഇന്നത്തേത് ജീർണ്ണ കേരളമാണെന്ന് പരിതപിക്കുന്ന പു.ക.സ സെക്രട്ടറി, താൻ അടക്കമുള്ളവർ വിശ്വസിക്കുന്ന ചിന്താധാര ഊണിലും ഉറക്കത്തിലും നാലുനേരം കലക്കി കുടിച്ച ഒരു നാട് ഇന്ന് 'ജീർണ്ണം' ആയി മാറി എന്ന് പറയാതെ പറയുകയല്ലേ ചെയ്തത്? പരാജയ ഭീതിനിറഞ്ഞ മനസ്സോടെ ഭാഗ്യം കാത്തു കേട്ടിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ അമൃതാനന്ദമയി മഠത്തിൽ കാണില്ല(പുകസകളുടെ പിൻ വാതിൽക്കൽ ഒന്നോ രണ്ടോ എണ്ണത്തിനെ ചിലപ്പോൾ കണ്ടേക്കാം ). മാർഗ്ഗവും ലക്ഷ്യവും തിരിച്ചറിഞ്ഞു ഊർജ്ജസ്വലരായ് കർമം ചെയ്യുന്നവരെ അവിടെക്കാണാം. അങ്ങനെ അധ്വാനിച്ചും കഷ്ടപ്പെട്ടും തന്നെയാണ് അമൃതാനന്ദമയിയുടെ സേവാ പ്രവർത്തനങ്ങളും, അതോടനുബന്ധിച്ചുള്ള സ്ഥാപനങ്ങളും ഉണ്ടായത്.
'അമ്മ എന്ന ദ്രാവിഡ സങ്കല്പം' എന്ന വരി തന്നെ പുരോഗമന കലാ സാഹിത്യത്തിന്റെ ഗാംഭീര്യം ദ്യോതിപ്പിച്ചു.ദ്രാവിടന് മാത്രമേ അമ്മയും അമ്മ ദൈവങ്ങളും ഉള്ളൂ എന്നാ വികലമായ ചരിത്ര ബോധമാണോ പുകസയുടെ അമരക്കാർക്ക് പോലും ഉള്ളതെന്ന ആശ്ചര്യവും! പോട്ടെ വിഷയം അതല്ലല്ലോ.
പിന്നെ സത്നാം സിംഗ് എന്ന യുവാവിന്റെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ചുള്ള മരണത്തെ അമൃതാനന്ദമയി മഠവുമായ് കൂട്ടിക്കെട്ടാനുള്ള പഴയ സോളിഡാരിറ്റി വായ്ത്താരിയും. സത്നാമിന് മുൻപും പിൻപും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ വച്ച് മാനസിക രോഗികള് അതി ദാരുണമായ രീതിയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവരൊന്നും അമൃതാനന്ദമയിയെ കണ്ടിട്ട് പോലും ഇല്ലാത്തതു കൊണ്ടായിരിക്കാം പു.ക.സക്കും സുജക്കും ഒന്നും അവയെക്കുറിച്ച് അന്വേഷിക്കാൻ നേരം കിട്ടാതെ പോയത്. അമൃതയിലെ 3 ഷിഫ്റ്റിൽ മിനിമം ശമ്പളത്തിൽ ജോലി ചെയ്തിരുന്ന നഴ്സുമാരുടെ സങ്കടം കാണാൻ കഴിഞ്ഞ സുജ, 2 ഷിഫ്റ്റുകളിൽ മിനിമം ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്ന സഹകരണ ആശുപത്രികളിലെ നഴ്സുമാരെക്കുറിച്ച് അറിഞ്ഞതെ ഇല്ല. ഇല്ലാതെ പോയ നട്ടെല്ലിനെക്കുറിച്ചുള്ള പരിവേദനം സത്നാമിൻറെ കാര്യത്തിൽ മാത്രമല്ല രാഷ്ട്രീയത്തിന്റെ പേരില് കേരളത്തിലെ യുവാക്കളെ തമ്മിൽ തല്ലിച്ച് കൊന്നപ്പോൾ, ശരീരം മുഴുവൻ വെട്ടുകളുമായ് ക്ലാസ് മുറികളിലും, നടു റോട്ടിലും ശവങ്ങൾ നിരത്തി പുരോഗമന രാഷ്ട്രീയം അരങ്ങു തകർത്തപ്പോളും, പുരോഗമനക്കാർ പോട്ടയിലും, കാന്തപുരത്തും, മൈനാഗപ്പള്ളിയിലും ഓഛാനിച്ച് നിന്നപ്പോഴും, മത സമ്മേളനങ്ങൾ വിളിച്ചു ചെർത്തപ്പോഴും ഒന്നും ഈ നട്ടെല്ല് കേരളം കണ്ടിട്ടില്ല.
കേരളം പണ്ടേ മറന്ന സേവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മാതൃകകൾ പുനസ്ഥാപിച്ചും, ദൈവത്തിനും, പ്രത്യയശാസ്ത്രങ്ങൾക്കും വേണ്ടി കൊല്ലാനും ചാവാനും നടന്ന ഒരു ജനതയെ മനുഷ്യന് വേണ്ടി ജീവിക്കാനും ജീവിപ്പിക്കാനും പഠിപ്പിച്ചും അമൃതാനന്ദമയി ഏറെ നടന്നു കഴിഞ്ഞിരിക്കുന്നു, കേരള ജനതയും.
'പു.ക.സേതര'ലോകം എന്നൊന്നുണ്ട് എന്നും
'ചിന്തക്കും''പുകസക്കും' ഉപരി സ്വതന്ത്രമായ് ചിന്തിക്കുവാനും പാകത്തിന് മലയാളി വളർന്നു കഴിഞ്ഞു എന്നും ഓർത്താൽ നന്ന്.
അരൂപി കലക്കി
ReplyDelete