Saturday, January 7, 2012

ഒരക്ഷരം മിണ്ടിപ്പോകരുത്


ഏതാണ്ട് കുറച്ചു ആഴ്ചകള്‍ മുന്‍പായിരുന്നു കേരളത്തിലെ കണ്ണീര്‍ കടലില്‍ ആഴ്ത്തിയ ആ സംഭവം..
'അമൃതയിലെ നേഴ്സുമാര്‍ സമരം ചെയ്യുന്നു',
ബഹുജന രോഷം ഇരമ്പി അമൃതയില്‍ ആരെങ്കിലും കഷ്ടപ്പെട്ടാല്‍ വേരുതെയിരിക്കാനാവുമോ ? ദ്രിശ്യ- പത്ര മാധ്യമങ്ങള്‍ മുതല്‍ ചായക്കടകളും, യാത്രാ വാഹനങ്ങളും, ചന്തയും പബ്ലിക് ഈ സ്പേസുകളും ചര്‍ച്ചയ്ക്ക വേദിയായി..
അമൃതാനന്ദമയി യുടെ പേരില്‍ നയന മനോഹരമായ കാര്‍ട്ടൂണുകള്‍ ഇറക്കാതിരിക്കാന്‍ സാമ്ഹൂക പ്രതിബദ്ധത ഉള്ള കാര്‍ട്ടൂണിസ്റ്കള്‍ക്കോ നാല് തെറിയെങ്കിലും വിളിക്കാതിരിക്കാന്‍ പുരോഗമന ചിന്താ ശിരോമണികള്‍ക്കോ കഴിഞ്ഞില്ല..
"ഹല്ലാ നമ്മുടെ നേഴ്സ് കൊച്ചുങ്ങള്‍ ഇങ്ങനെ നരകിക്കുമ്പോള്‍ നമ്മള് മിണ്ടാതിരുന്നാ ഒക്കുമോ ?"
അതെ, അങ്ങിനെ നമ്മുടെ അഭിനവ കേരളം അമൃതയിലെ നേഴ്സുമാര്‍ അനുഭവിക്കുന്ന 'നരക യാതന' കളെക്കുറിച്ച് ചര്‍ച്ച ചെയ്തു..
സത്യാവസ്തയെക്കുരിച്ച്ച് തിരക്കാന്‍ മിനക്കെടാതെ തോന്നിയതൊക്കെ പ്രചരിപ്പിച്ചു, ഇന്ടെന്ഷിപ്പ് ചെയ്യുന്ന കുട്ടികള്‍ പോലും അമൃതയില്‍ 3500 നു മുകളില്‍ സ്ടയിപെന്റ്റ് ആയി വാങ്ങുമ്പോള്‍, അവിടെ വളരെകുറച്ചേ ശമ്പളം ഉള്ളൂ എന്ന് പ്രചരിപ്പിച്ചു, ഇന്റെന്ഷിപ് കഴിഞ്ഞു  കുട്ടികള്‍ പോയപ്പോള്‍ സമരം ചെയ്തതിനു പിരിച്ചു വിട്ടതാണ് എന്നാ കള്ളക്കഥ മെനഞ്ഞെടുത്തു അങ്ങിനെ ധീര ധീരം കേരളക്കര നേഴ്സ് സമരത്തിനു തങ്ങളാല്‍ ആവുന്ന വിധത്തിലൊക്കെ സൗകര്യം ചെയ്തു കൊടുത്തു..
എന്നാല്‍ അതിനു മുന്‍പും പിന്‍പും ഇതേ തൂവെള്ള വസ്ത്രം അണിയുന്ന നേഴ്സുമാര്‍ തെന്നെ മറ്റു പല ആശുപത്രികളിലും സമരം നടത്തി..
അമൃതയിലെ സമരം മുന്‍‌കൂര്‍ അറിയിപ്പുകളില്ലാതെ രോഗികളുടെ ജീവന് പുല്ലുവില കല്‍പ്പിച്ചിട്ടുള്ള ഇറങ്ങിപ്പോക്ക് ആഭാസമായിരുന്നെങ്കില്‍, അസീസിയയിലും മറ്റും നേഴ്സുമാര്‍ സമരം നടത്തിയത് നിയമാനുസ്രിതമായ് മാനേജ്മെന്റിനെ മുന്‍കൂട്ടി അറിയിചിട്ടായിരുന്നു, മുത്തൂറ്റും.ചെറുപുഷ്പവും, അങ്ങിനെ എത്ര എത്ര ആശുപത്രികളില്‍ സമരങ്ങള്‍ അരങ്ങേറീ ?
അവിടയൊക്കെ നേഴ്സുമാരുടെ ഒരു പ്രധാന ആവശ്യം രണ്ടു ഷിഫ്റ്റ്‌ എന്നുള്ളത് മൂന്നു ഷിഫ്റ്റ്‌ ആക്കി ഉയര്‍ത്തുക എന്നതായിരുന്നു,എന്നാല്‍ അമൃതയില്‍ സമരത്തിനു മുന്‍പേ തന്നെ മൂന്നു ഷിഫ്റ്റില്‍ ആയിരുന്നു ജോലി.
എങ്കിലും ആ ആവശ്യങ്ങളൊന്നും നമ്മുടെ അഭിനവ ബുദ്ധിജീവി പുരോഗമന ചാനലുകാരുടെ കണ്ണില്‍ കണ്ടില്ല അഥവാ അവ കാണാന്‍ പാടില്ലത്തതായിരുന്നു..
അമൃതാ ഹോസ്പിറ്റലിലെ സംഭവങ്ങള്‍ക്ക് പിന്നാലെ അമൃതാനന്ദമയിയെ വ്യക്തിപരമായ് അപമാനിച്ചുകൊണ്ട്,അവര്‍ ചെയ്ത സേവനങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട, ഒരു സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ ആഭാസകരമായ് ചിത്രീകരിക്കുന്ന പോസ്റ്റുകള്‍ കൊണ്ട് സോഷ്യല്‍ നെറ്റ്വര്‍ക്ക് നിറച്ചവര്‍ ..
ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിനെക്കുറിച്ചോ, അമല ഹോസ്പിറ്റലിനെക്കുറിച്ചോ,മുത്തൂറ്റ് MESനെക്കുറിച്ചോ, അസീസിയെക്കുറിച്ചോ, മുത്തൂറ്റ് ഹോസ്പിറ്റലിനെക്കുറിച്ചോ കേട്ടിട്ടേ ഇല്ല..
മന്ത്രി പുങ്കവന്‍മാരും, അഴകിയരാവണ യൂത്ത്നേതാക്കളും അറിഞ്ഞതെ ഇല്ല ,
നേഴ്സുമാരുടെ ദുഃഖം തന്റെ തൂവാലത്തുമ്പ്‌ കൊണ്ട് ഒപ്പിയെടുക്കുവാന്‍ കൃഷ്ണയ്യന്‍മാരെയും ആ വഴിക്കെങ്ങും കണ്ടത് പോലുമില്ല.
കാര്ട്ടൂണിസ്റ്റ് ബുദ്ധിജീവി മാളത്തില്‍ നിന്നും തലപോലും പുറത്ത്തിടുന്നില്ല

അമൃതാനന്ദ മയിയെ പറഞ്ഞത് പോലെ പാതിരിയെയോ,മോയലിയാരെയോ തൊട്ടു കളിച്ചാല്‍ എന്താകും അനുഭവം എന്നുള്ളതിന് അഭയയും,ചേകന്നൂര്‍ മൌലവിയും രക്ത സാക്ഷികളായും, ടി ജെ ജോസഫിനെപ്പോലുളവര്‍ ജീവിക്കുന്ന രക്തസാക്ഷികലായും ഉള്ളപ്പോള്‍ അതൊന്നും കാണാതിരിക്കുന്നതാ നല്ലത്എന്നത് കൊണ്ടാണോ ?
അതോ വോട്ടും,കാശും പിന്നെ പലതും കയ്യില്‍ തടയണമെങ്കില്‍ ഇങ്ങനെ പലതും കാനാതിരുന്നെ പറ്റൂ എന്നത് കൊണ്ടോ
അറിയില്ല
എന്തായാലും അമൃതയെ ക്കുറിച്ചു നമുക്കിനിയും ചര്‍ച്ചകളും വിശകലനങ്ങളും പ്രതിഷേധങ്ങളും നടത്താം, അമൃതാനന്ദമയിയെ നാല് തെറി വിളിക്കാം, എന്നാല്‍ അമലയെയും ലിറ്റില്‍ ഫ്ലവറിനെയും അസീസിയായെയും കുറിച്ച് ഒരുത്തനും ഒരക്ഷരം  മിണ്ടിപ്പോകരുത്

1 comment:

  1. അരൂപിക്ക് ഒരായിരം അഭിനന്ദനങ്ങള്‍....
    "ഒരക്ഷരം മിണ്ടിപ്പോകരുത്"

    ReplyDelete