Monday, March 12, 2012

പൊങ്കാലയടുപ്പുകളിലെ തീ..

സദാചാരപ്പോലീസിന്‍റെ പീഡനങ്ങളും, സുരക്ഷിതമല്ലാത്ത നിരത്തുകളും, മലയാളി മങ്കമാര്‍ക്ക് സുപരിചിതമാണല്ലോ ഇപ്പോളിതാ സാക്ഷാല്‍ പോലീസിന്റെ കേസേടുക്കള്‍ പീഡനവും,  ഇറ്റലിക്കാരായ നാവികര്‍ക്ക് ചാമരം വീശി കൈ കഴച്ചപ്പോഴാണ് കേരളാ പോലീസിനു തോന്നിയത് നിയമം നടപ്പാക്കുന്നതില്‍ കുറച്ചു കൂടി ശുഷ്ക്കാന്തി കാണിക്കണം.എങ്കില്‍ പിന്നെ  തുടക്കം തലസ്ഥാന നഗരിയില്‍ നിന്ന് തന്നെയാകട്ടെ എന്നും കരുതി ആറ്റുകാലമ്മച്ചിക്ക് നാഴിയരി വേവിച്ചു പൊങ്കാലയിട്ട കൊറേ പെണ്ണുങ്ങല്‍ക്കെതിരെ കേസേടുത്തുകൊണ്ട് തങ്ങളുടെ നിയമ പാലന പാടവം കേരള പോലീസ് തെളീച്ചിരിക്കുകയാണ്. ഗതാഗത തടസം സൃഷ്ടിച്ച് പൌരന്റെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞവര്‍ക്കെതിരെ പോലീസ് സ്വമേധയാല്‍ ആണത്രേ കേസെടുത്തത്..
വിശ്വാസത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ പാടില്ല എന്നത് ശെരി തന്നെ എന്നാല്‍ അവിടെ വന്ന സ്ത്രീകള്‍ പെട്ടെന്ന് കൂടിച്ചേര്‍ന്നു പൊങ്കാലയിടാന്‍ തീരുമാനിച്ച്ചതല്ലല്ലോ ? എത്രയോ വര്‍ഷങ്ങളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായ് പോലീസിന്റെയും, സര്‍ക്കാരിന്റെയും ഒക്കെ അറിവോട് കൂടി തന്നെയല്ലേ ഈ വര്‍ഷവും പൊങ്കാല നടന്നത് ?
പൊങ്കാല വഴി തടസ്സപ്പെടുത്തുകയും അത് നിയമ ലന്ഖനം ആവുകയും ചെയ്യും എന്ന് അന്നൊന്നും ചാണ്ടിച്ച്ചന്റെ പോലീസ് ഓര്‍ത്തില്ലേ ? എന്ത് കൊണ്ട് അന്നേ ബദല്‍ സംവിധാനങ്ങള്‍ ഉണ്ടാക്കി ഗതാഗതം തടസ്സപ്പെടുന്നതിനു പരിഹാരം കാണാന്‍ ശ്രമിച്ചില്ല ? അല്ലെങ്കില്‍ പൊങ്കാല ഇടാന്‍ വന്ന സ്ത്രീകളോട് വേറെ സ്ഥലത്തേക്ക് മാറാന്‍ ആവശ്യപ്പെട്ടില്ല ?

പിറവത്തെ ഹിന്ദുവിന്റെ ഒട്ടു മുഴുവന്‍ രണ്ടു സമുദായ നേതാക്കളുടെ കാലുതിരുമ്മി കൊടുത്തും മറ്റും കുപ്പിയിലാക്കി കഴിഞ്ഞല്ലോ ഇനി ചിലവരുടെ വോട്ട് കിട്ടണമെങ്കില്‍ ഇങ്ങനെ ചില കാര്യം ചെയ്താലേ നിവര്‍ത്തി ഉള്ളൂ അല്ലേ ചാണ്ടിച്ചാ ?പിന്നെ എല്ലാം കഴിഞ്ഞപ്പോള്‍ പോലീസ്കാര്‍ക്ക് മാത്രം കുറ്റം ചാര്‍ത്തിയാല്‍ 'നമ്മള്‍' സേഫ് സോണിലും ആകും   "അടി ഒക്കെ  ചെണ്ടക്ക് കാശ് ഒക്കെ  മാരാര്‍ക്ക് " ഒള്ള തെമ്മാടിത്തരം മുഴുവന്‍ ചെയ്യുകയും എന്നിട്ട് ഇതൊന്നും തന്‍റെ അറിവോട് കൂടി അല്ല എന്ന് പറയുകയും ചെയ്യുന്ന 'കേന്ദ്ര' മനമോഹന ബുദ്ധി ഇങ്ങു കേരളത്തില്‍ പയറ്റുകയാണോ സര്‍ ? 

തുമ്പ്: പൊങ്കാല ഇട്ട അമ്മമാരെ അവഹേളിച്ചതിന്‍റെ  ഫലം പിറവത്തെ അമ്മമാര്‍ ചാണ്ടിച്ചന്  മനസ്സിലാക്കി കൊടുക്കും എന്ന് പ്രത്യാശിക്കാം.

No comments:

Post a Comment