മരിച്ചു പോയതിനു ശേഷം ചെയ്ത അത്ഭുത പ്രവര്‍ത്തികളുടെ കണക്കെടുത്ത് ആള്‍ക്കാരെ വിശുദ്ധരും വാഴ്ത്ത്തപ്പെട്ടവരും ആക്കി പ്രഖ്യാപിക്കാന്‍ വത്തിക്കാനും പോപ്പും ഉണ്ട്.
എന്നാല്‍ വിപ്ലവ കാരിയാണോ അല്ല്ലയോ എന്നു പ്രഖ്യാപിക്കാന്‍ ഏതെങ്കിലും സ്ഥാപനമോ വ്യക്തിയോ ഇല്ലാതെ ഇരിക്കുകയായിരുന്നു. ആ കുറവ് നികത്തിയത് കേരളാ കമ്മൂണിസ്റ്റ് പാര്‍ട്ടിയാണ്.
ഏറനാളത്തെ നിരീക്ഷണ പരീക്ഷനങ്ങല്‍ക്കോടുവില്‍ "യേശു ക്രിസ്തു" ഒരു വിപ്ലവ കാരിയാണെന്ന് കേരള കമ്മൂണിസം വ്യക്തമാക്കിയിരിക്കുകയാണ്.
വിശുദ്ധന്‍ ആയി ഒരാള്‍ മാറുമ്പോള്‍ ഉയരുന്നത് രൂപക്കൂടുകളും നിറയുന്നത് ഭാണ്ടാരങ്ങളും ആണെങ്കില്‍ ഒരാളെ വിപ്ലവകാരി ആക്കുമ്പോള്‍ ഉയരുന്നത് പുതിയ രാഷ്ട്രീയ സമവാക്യങ്ങളും നിറയുന്നത് ബാലറ്റ് പെട്ടികളുമാണ്.
ക്രിസ്തു മതവും കമ്മൂണിസവും പല കാര്യത്തിലും വളരെ സാമ്യതയുള്ള രണ്ടു ചിന്താ ധാരകള്‍ ആണ്. ഈ മാര്‍ഗം ആണ് വിമോചനത്തിന്റെ മാര്‍ഗം എന്നാണ് രണ്ടിന്റെയും മുദ്രാവാക്യം, എല്ലാകാര്യത്തിലും കര്‍ക്കശ നിലപാടെടുക്കുകയും കുറച്ചു കാലം കഴിയുമ്പോള്‍ അത് തെറ്റായിപ്പോയി എന്നു പരിതപിക്കുയും ചെയ്യല്‍ സഭയുടെയും പാര്‍ട്ടിയുടെയും മുഖ മുദ്രയാനല്ലോ സമാനതകള്‍ ഒരു പാടുന്ടെങ്കിലും വിപ്ലവകാരി ആകാന്‍ ഈ സമാനതകള്‍ സഹായിക്കില്ല.സാമ്രാജ്യത്ത്വത്തിനെതിരെ വിരല്‍ ചൂണ്ടുന്നവരത്രേ വിപ്ലവകാരി, പച്ച ചോര മണക്കുന്ന സാമ്രാജ്യങ്ങളുടെ പട്ടു മെത്തയില്‍ വിരാജിക്കുന്ന പ്രഭു വര്‍ഗത്തെ പുച്ഛത്തോടെ നോക്കുന്നവനത്രെ വിപ്ലവകാരി .
ക്രിസ്തു ദേവന്‍ വിപ്ലവകാരിയായിരുന്നോ ?
ആരാധനാലയത്തിലെ കച്ചവടക്കാര്‍ക്ക് നേരെ ചാട്ട ചുഴറ്റിച്ചെന്ന ക്രിസ്തു വിപ്ലവകാരി ആയിരുന്നില്ലേ ?
നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞ ക്രിസ്തു കമ്മൂണിസ്റ്റ് ആയിരുന്നില്ലേ ?
അതെ ക്രിസ്തു വിപ്ലവകാരി തന്നെ.വിപ്ലവകാരികളിലെ ദൈവമോ ദൈവങ്ങളിലെ വിപ്ലവകാരിയോ എന്നു മാത്രമാണ് സംശയം.
കന്യകയില്‍ പിറന്നതും, വെള്ളത്തിനു മീതെ നടന്നതും, കുഷ്ടരോഗിയെ സുഖപ്പെടുത്തിയതും, വെള്ളം വീഞാക്കിയതും ഉയര്ത്തെഴുന്നേറ്റതും അങ്ങിനെ അങ്ങിനെ പലതും പാര്‍ട്ടി യുക്തി 'ചിന്ത' യുടെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ ഇനി പുനര്‍നിര്‍ണയിക്കപ്പെടും എന്തായാലും കാത്തിരുന്നു കാണാം വിപ്ലവം വരാന്‍ കുര്‍ബാന ചൊല്ലിയാല്‍ മതി എന്നു പറയുന്ന കാലവും വിദൂരം ആയിരിക്കില്ല.
ഇതൊക്കെ കാണുമ്പോള്‍ മനസ്സില്‍ തോന്നുന്ന ചോദ്യം ദൈവത്തിന്റെ സാമ്രാജ്യത്ത്വത്തിനെതിരെ പ്രതികരിച്ച സാത്താന്‍ വിപ്ലവകാരി അല്ലേ ? സാമ്രാജ്യത്ത്വം വിലക്കിയ കനി തിന്ന 'ഹവ്വ' വിപ്ലവകാരി അല്ലേ ?
അറിയില്ല, അല്ലെങ്കിലും ഈ വിശുദ്ധന്‍മാരും വിപ്ലവകാരികളും തിരഞ്ഞെടുക്കപ്പെടുന്നത് മനുഷ്യ യുക്തിയുടെ പരിമിതികള്‍ക്ക് അപ്പുറം ഉള്ള പല പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്, പിറവവും, മാണിസാറും, കേവല ഭൂരി പക്ഷവും അങ്ങിനെ അങ്ങിനെ ചില ഗഹനമായ പ്രതിഭാസങ്ങള്‍......
No comments:
Post a Comment