"12 മുതല്‍ 24 മണിക്കൂര്‍ വരെ ഇരിക്കാന്‍ സ്ഥലമോ കുടിക്കാന്‍ വെള്ളമോ പോയിട്ട്
ഒന്ന് മൂത്രമൊഴിക്കാന്‍ പോലും പറ്റാത്ത അവസ്ഥ(ശ്വാസം കിട്ടിയാല്‍ ഫ്രീ ആയി ശ്വസിക്കാം ) ,കൂടെ പലയിടങ്ങളിലായി മൂത്രത്തിന്റെയും മലത്തിന്റെയും അഴുകിയ ഭക്ഷണത്തിന്റെയും ക്ലോറിന്റെയും ചേര്‍ന്ന 'സുഗന്ധം', തിക്കിയും തിരക്കിയും മുന്നോട്ടു പതുക്കെ നീങ്ങാം ഇടയ്ക്കിടക്ക് വഴിമുടക്കികളായി വടമോ, ചങ്ങലയോ കുറുകെ കെട്ടിയിട്ടുണ്ടാകും നിശ്ചിത ഇടവേളകളില്‍ ഈ ബന്ധനം പോലിസ് ഏമാന്മാര്‍ അഴിച്ച്മാറ്റും പിന്നെ വരുന്നത് ഒരു തള്ളാണ് അതില്‍ ചിലപ്പോള്‍ സര്‍വ അസ്ഥികളും ഒടിഞ്ഞു നുറുങ്ങാം, തട്ടി വീണാല്‍ മുകളിലൂടെ നൂറുകണക്കിന് ജനങ്ങള്‍ ചവിട്ടി അരക്കാം ,അവിടെ കിടന്നു വിളിച്ചു കൂവിയാലും കേള്‍ക്കാന്‍ ആരും ഉണ്ടാവില്ല ."
വിവരണം കേട്ടിട്ട് കൂട്ടമായി കൊല്ലാന്‍ കൊണ്ടുപോകുന്ന പോത്തുകലെക്കുരിച്ചാണ് എന്ന് കരുതിയെങ്കില്‍ തെറ്റി .ശബരിമാലയെന്ന കേരളസര്‍ക്കാരിന്റെ കറവപശുവായ ശബരിമല ക്ഷേത്രത്തിലെ ഭക്തര്‍ നേരിടുന്ന സുന്ദരമായ അനുഭവങ്ങളാണിത്.
പരിമിതികള്‍ വളരെ ഏറെയുണ്ട് എന്നതിനെ മറക്കുന്നില്ല ,അര്‍ത്ഥ ശൂന്യമായി ആരെയും പഴിചാരുന്നുമില്ല എന്നാലും ശബരിമലയില്‍ നാം ഓരോ വര്‍ഷവും ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലങ്ഘനം ആണെന്നതില്‍ സംശയം ഇല്ല .ഓരോ വര്‍ഷവും കോടികള്‍ ലാഭം കൊയ്യുന്ന ശബരിമലയില്‍
അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ല എന്നത് ഒരു വട്ടം എങ്കിലും ശബരിമലയില്‍ പോയവര്‍ക്ക് വ്യക്തമാണ് .അടിസ്ഥാന സൗകര്യം എന്ന് പറഞ്ഞാല്‍ കാട് വെട്ടി തെളിച്ചു അവിടെ 3 സ്റ്റാര്‍ ബാറും ,റിസോര്‍ട്ടും ഹേലിപാഡും വേണം എന്നല്ല ,അവിടെ പോകുന്ന അയ്യപ്പന്മാര്‍ക്ക് നേരാംവണ്ണം 'വെളിക്കിരിക്കാന്‍' സൗകര്യം എങ്കിലും ചെയ്തുകൊടുക്കണം
"പമ്പയില്‍ ഒഴിച്ചാല്‍ പിന്നെ സന്നിധാനത് " എന്ന മട്ടിലുള്ള സൌകര്യങ്ങളാണ് ഇപ്പോള്‍ ഉള്ളത് . പമ്പ മുതല്‍ സന്നിധാനം വരെ സര്‍വ മരത്തിലും ആണിയടിച്ചു "അയ്യപ്പന്‍റെ പൂങ്കാവനം വൃത്തിയായി സൂക്ഷിക്കൂ" എന്നെഴുതിയ പലക കേട്ടിത്തൂക്കിയത് കൊണ്ടൊന്നും പൂങ്കാവനം വൃത്തിയാവില്ല .കോടിക്കണക്കിനു ജനം വരുന്ന ഈ വഴിയില്‍ താത്കാലികമായെങ്കിലും ബാത്ത്റൂം-ടോയലെറ്റ് സൌകര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാകണം ."പ്ലാസ്റിക് ഭീകരനാണ് " എന്ന് കിടന്നു കാരിയിട്ടും ഫലമില്ല കുറഞ്ഞ പക്ഷം കാനന പാതയിലെങ്കിലും പ്ലാസ്റിക് കുപ്പികളുടെ നിരോധനം നടപ്പാക്കണം (റീ സൈക്കിളബില്‍ ആയാലും അതും വനഭൂമിയില്‍ മാലിന്യം നിറയ്ക്കും ) അയ്യപ്പന്മാര്‍ക്ക് എപ്പോളും കുടിവെള്ളം ലഭ്യമാകണം .
മകര ജ്യോതി തട്ടിപ്പായാലും വെട്ടിപ്പായാലും അത് കാണുന്നവര്‍ അതിനെ അയ്യപ്പന്‍റെ പ്രതീകമായി കാണുന്നു , അള്ളാഹു അല്ലാതെ മറ്റു ദൈവങ്ങളെ അംഗീകരിക്കില്ലെന്നും ,മുഹമ്മദിനുശേഷം പ്രവാചകന്‍മാര്‍ ഉണ്ടാവില്ലെന്നും (അയ്യപ്പന്‍ ദൈവമോ ,പ്രവാചകനോ അല്ല എന്ന് ചുരുക്കം )5 നേരം ഉച്ചത്തില്‍ വിളിച്ചു പറയുന്ന പള്ളിയില്‍ ,അയ്യപ്പനെ തൊഴുന്ന അതേ ഭക്തിയോടെ തന്നെ വാവര്‍ എന്ന അയ്യപ്പ സ്നേഹിതനെ വണങ്ങുന്ന ഭക്തന്‍ അതിന്റെ ചരിത്രമോ ഉദ്ദേശശുദ്ധിയെയോ ചിന്തിക്കുന്നില്ല അതിനെ മതസൌഹാര്‍ദ്ദമായി വാഴ്തുന്നവര്‍ മകര ജ്യോതിയെക്കുരിച്ച്ചു പരിഭ്രാന്തര്‍ ആകുന്നതിലെ യുക്തി മനസ്സിലാകുന്നില്ല .വിശ്വാസങ്ങള്‍ എല്ലാം അന്ധം തന്നെയാണ് അത് യേശു കന്യകാപുത്രന്‍ ആണെന്ന് പറയുന്നതായാലും ,മുഹമ്മദിന് ദൈവം വെളിപാട് കൊടുത്തു എന്ന് പറയുന്നതായാലും അഴിക്കോട് മാഷ് 'ബുദ്ധി'ജീവി ആണെന്ന് പറയുന്നതായാലും . എന്നാല്‍ ഒരുവന്റെ വിശ്വാസം അവനു സന്തോഷം കൊടുക്കുകയും മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാതിരിക്കുകയും ചെയ്‌താല്‍ അതിനെ നിന്ദിക്കേണ്ട ആവശ്യം എന്താണ് ?
അയ്യപ്പന്‍ ചരിത്ര പുരുഷന്‍ ആയാലും അല്ലെങ്കിലും, മകരജ്യോതി കള്ളത്തീ ആയാലും കാട്ടുതീ ആയാലും അത് കാണാന്‍ എത്തുന്നവര്‍ക്ക് വേണ്ട സൌകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്
വാവര്‍ മസ്ജിത് എരുമേലി
ഈശ്വരന്‍ ഉണ്ട് എന്നത് യുക്തിരഹിതം ആണെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ടായിരിക്കാം , ദൈവത്തെ വിഗ്രഹങ്ങളിലൂടെ ആരാധിക്കുന്നത് തെറ്റെന്നു വിശ്വസിക്കുന്നവരുണ്ടാകം എന്നാല്‍ ശബരിമലയില്‍ വര്‍ഷാവര്‍ഷം വന്നു പോകുന്നത് ഇന്നാട്ടിലെ പൌരന്മാരും സര്‍വോപരി മനുഷ്യരും ആണെന്നത് മറക്കാതിരിക്കുക