Thursday, January 6, 2011

ഒമറിന്റെ പിറുപിറുക്കലുകള്‍


സ്വന്തം ഭുമിയില്‍ ദേശീയ പതാക ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയിലേക്ക് ഭാരതം എത്തിചേര്‍ന്നിരിക്കുന്നു .
സര്‍വ മതസമഭാവന യുടെയും,അമ്തെതരത്വത്തിന്റെയും ശാന്തി ഗീതങ്ങള്‍ മുഴങ്ങുന്ന ഈ നാട്ടില്‍ അതിന്റെ ദേശീയ പതാക ഉയര്‍ത്താന്‍ സാധിക്കാതെ വന്നിരിക്കുന്നു ,
കാശ്മീര്‍  ഭാരത പതാകയെ വെറുക്കുന്നതെന്തേ  ?
ത്യാഗം ,ശാന്തി ,സമൃദ്ധി മുതലായ മഹത്തായ ആശയങ്ങളെ പ്രതിനിധാനം ചെയ്യുന്ന ത്രിവര്‍ണ പതാകയോട് കാശ്മീരിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക്‌ എന്താണ് ഇത്ര വിരോധം ?
രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിനെ അടിച്ചമര്‍ത്തേണ്ട    ഭരണത്തലവന്മാര്‍ , അത്തരം വിഘടന വാദികള്‍ക്ക് ഓശാന പാടുന്നത് ഏത് വികാരത്തിന്റെ പേരിലാണ് ഭയത്തിന്റെയോ ? ,അതോ 'ഞമ്മന്റെ ആള്‍ ' എന്ന സ്നേഹം കൊണ്ടോ ?
        
              B.J.P പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് മാന്യ മുഖ്യന്‍ ഒമര്‍ അബ്ദുള്ള പറയുന്നത് , അതിനീ B.J.P  ക്കാര് അവിടെ ഉയര്‍ത്താന്‍ പോണത് കാവി ക്കൊടിയോന്നുമാല്ലല്ലോ !!   ഇന്ത്യന്‍ ഭരണഘടനാപ്രകാരം അധികാരമേറ്റ മുഖ്യമന്ത്രി കാശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല എന്നാണോ ?
ഒമര്‍ അബ്ദുള്ളക്കു 'ചോറ് ഇവിയും കൂറ്  അവിടയും 'എന്നങ്ങാനും ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ സാധിക്കുമോ ? ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രതീകമാണ്‌ അതിന്റെ പതാക . അത് ആ രാജ്യത്തില്‍ ഉയര്ത്തരുത് എന്ന് പറയുന്നത് കടുത്ത രാജ്യദ്രോഹക്കുറ്റം തന്നെയാണ് .
-ഒമര്‍ അബ്ദുള്ള

കാശ്മീരിലും ,നാഗ ലാന്റിലും ഒക്കെ ഭാരതത്തിന്റെ ദേശീയചിഹ്നങ്ങള്‍  അപമാനിക്കപെടുമ്പോള്‍ ഇവിടെ പ്രതികരിക്കാത്ത്തവര്‍ , പാലസ്തീനിന്റെ പരമാധികാരത്തിന്മേലുള്ള  ഇസ്രായേല്‍ കാന്നുകയറ്റത്തെയും, അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെയും ഓര്‍ത്തു കണ്ണീര്‍ പൊഴിക്കുന്നു  
 
   തുമ്പ് : ഭൂരിപക്ഷവര്‍ഗീയവാദം ആണ് ഇന്ത്യ നേരിടുന്നെതെന്നു പറഞ്ഞ രാഹുല്‍ഗാന്ധിയോട്  ഒരു ചോദ്യം :
ഏതെങ്കിലും ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത്  ദേശിയ ചിഹ്നങ്ങള്‍ ഇത്തരുണത്തില്‍ അപമാനിക്കപ്പെട്ടിട്ടുണ്ടോ ?

10 comments:

  1. ഭാരതം ഒരു മതേതര രാഷ്ട്രമാണെങ്കിലും ഹിന്ദുമതത്തിനും ഹിന്ദുദൈവങ്ങള്‍ക്കും ഹിന്ദുമതാചാരങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും മുന്‍ഗണന മിയ്ക്കപ്പോഴും കിട്ടുന്നുണ്ടെന്ന് വ്യക്തമാണ്. 1984-ല്‍ നടന്ന സിക്കുകൂട്ടക്കുരുതിക്കുറ്റവാളികള്‍ 26 കൊല്ലം കഴിഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ല. മുംബായിലും ഗുജറാത്തിലും നടന്ന കൂട്ടക്കൊലകളിലും പങ്കുണ്ടായിരുന്നവരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ബാബ്രിമസ്ജിദ്‌ പൊളിച്ചു 18 കൊല്ലം കഴിഞ്ഞിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഹിന്ദുക്കള്‍ അന്യമതം സ്വീകരിക്കുന്നതിനെതിരെ പല സംസ്ഥാനങ്ങളിലും അക്രമങ്ങള്‍ ഇടയ്ക്കിടെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. സത്യവും ധര്‍മ്മവും മുറുക്കെപ്പിടിച്ചു കൊണ്ട് ഹിന്ദുക്കള്‍ ന്യൂനമതാനുയായികളെ സ്വന്തം ജീവന്‍ ബലി കഴിച്ചും രക്ഷിക്കാന്‍ ഒന്നടങ്കം മുന്നിട്ടിറങ്ങട്ടെ, കശ്മീരികള്‍ നമ്മെപ്പോലെ തന്നെ ഭാരതഭക്തരാണെന്നു തെളിയും.

    ReplyDelete
  2. 1984-ല്‍ നടന്ന സിക്കുകൂട്ടക്കുരുതിക്കുറ്റവാളികള്‍ 26 കൊല്ലം കഴിഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടിട്ടില്ലത്രേ. ഈ കൂട്ടക്കുരുതി എന്താ നടന്നത് ? എന്തുകൊണ്ടായിരുന്നു ജനങ്ങള്‍ രോഷാകുലരായത് ? ഇതൊക്കെ ഒന്ന് നോക്കുന്ന്നത് നന്നായിരിക്കും. 1970 മുതല്‍ 1980 വരെ നടന്ന ഖലിസ്ഥാന്‍ പ്രക്ഷോഭങ്ങളെ കുറിച്ച് കേട്ടിട്ടില്ലേ ? അവിടെ കുറ്റവാളികള്‍ ആരായിരുന്നു ? സിഖു ജനത നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് തീവ്രവാദ പ്രവര്‍ത്തനം നടത്തുകയും അതിനെ തുടര്‍ന്ന്‍ ഗവേര്‍മെന്റ്റ്‌ നടത്തിയ Operation BlueStar എന്ന സൈനിക നടപടികള്‍ സിഖുകാരെ രോഷകുലരാക്കുകയും അത് ഇന്ദിര ഗാന്ധിയുടെ വധത്തില്‍ കലാശിക്കുകയും ചെയ്തു ( വേണമെങ്ങില്‍ ഇതിനെ രണ്ടു സിഖുകാര്‍ ഒരു ഹിന്ദു വനിതയെ വെടിവച്ചു കൊന്നതായി വ്യാഖാനിക്കാമല്ലോ ). ഇതിന്തേ പരിണിത ഫലമായിരുന്നു 1984 –ലെ ആക്രമനങ്ങള്‍. ഭാരതത്തിനെ വെട്ടിമുറിച്ച് ഖലിസ്ഥാന്‍ എന്ന രാജ്യം ആക്കണമായിരുന്നു എന്നതാണോ ഇതിനുണ്ടായിരുന്ന പരിഹാരം ? അതും ഹിന്ദുക്കള്‍ ആണ് ആക്രമണം ചെയ്തതു എന്ന് പറയുന്നത് സുനില്‍ മാത്രമായിരിക്കും. കാരണം അതിന് നേതൃത്വം കൊടുത്തത് അന്ന് Indian National Congress എന്ന Political Party ആയിരുന്നു. 1966 മുതല്‍ തന്നെ പഞ്ചാബില്‍ ബി ജെ പി യും അകാലി ദലും സഖ്യ കഷികള്‍ ആയിരുന്നു എന്നത് തന്നെ അവിടെ ഹിന്ദു – സിഖ്‌ ജനവിഭാഗം ഒരുമിച്ചായിരുന്നു എന്ന് കാണിക്കുന്നു. 1984 ലെ സംഭവ വികാസങ്ങള്‍ തികച്ചും രാഷ്ട്രീയ – സാമൂഹിക പ്രേരിതമായ ഒരു പ്രശ്നമായിരുന്നു. അതിനെ ഹിന്ദു വല്ക്കരിക്കേണ്ട ആവശ്യമെന്തെന്നു മനസ്സിലാകുന്നില്ല. അങ്ങിനെ നോക്കുകയാനെങ്ങില്‍ ഇപ്പോഴത്തെ തെലങാന വാദവും മതവല്‍ക്കരിക്കാമല്ലോ ? ഇതൊക്കെ ഹിന്ദു വര്‍ഗീയവാദികലാണോ ചെയ്യുന്നത് ?

    ReplyDelete
  3. മുംബൈ, ഗുജറാത്ത്‌, ബാബരി മസ്ജിദ്‌ സംഭവങ്ങളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നാതാണല്ലോ മറ്റൊരു ആവലാതി. 15 വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ മുസ്ലിം ആക്രമികള്‍ നടത്തിയ അഴിഞ്ഞട്ടത്തിന്റെ link
    താഴെ കൊടുക്കുന്നു. ഇതില്‍ എത്ര പ്രതികള്‍ ജയിലില്‍ ഉണ്ടെന്നു ഒന്നു പറയാമോ ?
    http://mysmilesforyou.blogspot.com/2011/01/blog-post.html

    ReplyDelete
  4. ദില്ലി, ബാബ്രി, മുംബൈ, ഗുജറാത്ത്: ഈ സംഭവങ്ങള്‍ക്കൊക്കെ നിരവധിപ്പേര്‍ ദൃക്സാക്ഷികളായിരുന്നിരിയ്ക്കണം. അവരില്‍ നിരവധി പേര്‍ ഹിന്ദുക്കളും ആയിരുന്നിരിയ്ക്കും. കുറ്റകൃത്യങ്ങള്‍ നേരില്‍ക്കണ്ട ഹിന്ദുക്കള്‍ സത്യവും നീതിയും ധര്‍മ്മവും അനുസരിച്ച് മൊഴി കൊടുത്തിരുന്നെങ്കില്‍ കുറ്റവാളികള്‍ പണ്ടേ തന്നെ ശിക്ഷിക്കപ്പെട്ടേനെ. ചെയ്തുപോയ പാപത്തിന് പ്രായശ്ചിത്തം എന്ന നിലക്ക് പുതിയ, മനോഹരമായ ഒരു ബാബ്രി മസ്ജിദ്‌ പണിതു കൊടുക്കുക കൂടി സാമൂഹ്യസ്നേഹികളായ ഹിന്ദുക്കള്‍ ചെയ്തിരുന്നെങ്കില്‍ അത് ഭാരതത്തിന്‍റെ മാത്രമല്ല മുഴുവന്‍ ലോകത്തിന്‍റെ തന്നെ സമാധാനത്തിന്നു ഗുണം ചെയ്തേനെ. കൊല്ലും കൊലയും നടത്തുന്നത് ഈശ്വരഭക്തിയോ മതഭക്തിയോ അല്ല, അക്രമമാണ്.

    ReplyDelete
  5. ദില്ലി സ്ഫോടനം നടത്തിയതാരാനെ ന്നതിനു വ്യക്തമായ തെളിവുണ്ട്. താഴെ കൊടുത്ത ലിങ്ക് നോക്കാന്‍ അപേക്ഷ

    http://bit.ly/h0rnIZ

    http://bit.ly/fzSHzD

    എന്നിട് എന്തുണ്ടായി ? അവരിപ്പോഴും നമുക്കിടയില്‍ വിലസുന്നു

    ഗുജറാത്ത്‌ ആക്രമത്തെക്കുറിച്ച് ഒന്ന് വായിച്ച ശേഷം അഭിപ്രായം പറയുന്നത് നന്നായിരിക്കും. ലിങ്ക് കൊടുക്കുന്നു

    http://bit.ly/RFa56
    http://bit.ly/fN97Y1
    http://bit.ly/ebM4XX

    അവിടെ മരിച്ച 59 ഹിന്ദുക്കളുടെ ജീവന് എണ്ണമില്ലേ ? ഇത്ര മൃഗീയമായി മനുഷ്യരെ കൊല്ലാന്‍ ഇവര്‍ക്ക് എങ്ങിനെ കഴിയുന്നു ? തീ ആളിപടര്‍ന്നപ്പോള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചവരെ കല്ലെറിഞ്ഞ ഇവരെ മനുഷ്യരെന്നു വിളിക്കാമോ ? ഇത്തരം സംഭവങ്ങള്‍ എതൊരു മനുഷ്യനെയാണ്‌ പ്രതികാരദ്ദാഹി ആക്കാത്തത് ? അപ്പോള്‍ അതിനുശേഷം നടന്ന സംഭവങ്ങള്‍ക്ക് യാത്താര്‍ഥത്തില്‍ ഉത്തരവാദ്കള്‍ ആരാണ് ? കുറ്റകൃത്യങ്ങള്‍ നേരില്‍ക്കണ്ട ഹിന്ദുക്കള്‍ സത്യവും നീതിയും ധര്‍മ്മവും അനുസരിച്ച് മൊഴി കൊടുത്തിരുന്നെങ്കില്‍ കുറ്റവാളികള്‍ പണ്ടേ തന്നെ ശിക്ഷിക്കപ്പെട്ടേനെ എന്നിങ്ങു ദൂരെ നിന്ന് പറയാന്‍ എളുപ്പമാണ്. സത്യവും നീതിയും ധര്‍മവും ഒരു മത വിഭാഗത്തിന്റെയും കുത്തകയല്ല. ഇതൊക്കെ അവരും കാണിച്ചിരുന്നെങ്ങില്‍ ഇങ്ങനെയൊരു സംഭവമേ ഉണ്ടാവില്ലായിരുന്നു.

    ReplyDelete
  6. ഒരു ബാബറി മസ്ജിദ് തകര്ന്നതിലാണ് സങ്കടമെങ്ങില്‍, അതിനു ഹിന്ദു പ്രായസ്ചിത്തം ചെയ്യനമെങ്ങില്‍ , 1526 മുതല്‍ ഇങ്ങോട്ട് മുസ്ലിം ഭരണകാരികള്‍ തച്ചുടച്ച അമ്പലങ്ങലോടും (ലിങ്ക് നോക്കുക ) അത് മൂലം തളര്‍ന്ന ഒരു സംസ്കാരത്തിന്റെ സൂക്ഷിപ്പുകാരെന്ന നിലയില്‍ ഹിന്ദുവിനോടും എന്ത് മാത്രം പ്രായസ്ചിത്തം ചെയ്യണം അവര്‍ ? ഒരു നല്ല വാക്കെങ്ങിലും വന്നുവോ അവരില്‍ നിന്നും ?

    http://bit.ly/53V59W

    http://bit.ly/u7FqT

    പിന്നെ നമ്മള്‍ ഒരു പള്ളി നിര്‍മിച്ചാല്‍ തീരുമായിരുന്നോ ഈ പ്രസ്നങ്ങളെല്ലാം ? ബാബറി മസ്ജിദ് സംഭവത്തിനു ശേഷം എത്ര മുസലിം ഭീകരാക്രമണങ്ങള്‍ നടന്നു ഇവിടെ ? അതൊക്കെ ഹിന്ദു പ്രകോപിപ്പിച്ച്ചത് കൊണ്ടാണോ ?

    മത സഹിഷ്ണുതയും, സാഹോദര്യവും എല്ലാം മഹത്തായ സനാതന ധര്‍മം ഹിന്ദുവിനു ജന്മനാ തന്നെ നല്‍കിയതിനാലാണ് ഞാനും നിങ്ങളും എല്ലാം ഇത്തരത്തില്‍ എന്ത് നടന്നാലും മറ്റു മതസ്ഥരെ പഴിചാരാത്തത്. പക്ഷെ ക്ഷമയ്ക്കും അതിരുണ്ട് . ഈക്കാര്യങ്ങളില്‍ നമ്മുടെ മൌനം ഒരിക്കലും ഒരു അനുവാദ്ദമായിക്കൂട. കാര്യങ്ങളെ അതിന്റെ ഗൌരവത്തില്‍ കാണാനും വേണ്ടപ്പോള്‍ പ്രതികരിക്കാനും ( ആയുധം മാത്രമല്ല ) നാം തയ്യാറാകണം. അല്ലാതെ secularism കൊണ്ട് കണ്ണടച്ചു ഇരുട്ടാകരുത് എന്ന്നപെക്ഷിക്കുന്നു

    പാസ്റെര്‍ മാര്‍ട്ടിന്‍ പറഞ്ച വാക്കുകള്‍ ഓര്മ വരികയാണ്‌

    They came first for the Communists, and I didn't speak up because I wasn't a Communist.
    Then they came for the trade unionists,and I didn't speak up because I wasn't a trade unionist.
    Then they came for the Jews,and I didn't speak up because I wasn't a Jew.
    Then they came for me and by that time no one was left to speak up.

    സാഹോടര്യമാനെങ്ങില്‍ അങ്ങനെ, സൌഹൃടമാനെങ്ങില്‍ ആ രീതിയല്‍, പക്ഷെ എങ്ങനെ പാലമിട്ടാലും അങ്ങോട്ടും ഇങ്ങോട്ടും വേണം എന്നല്ലേ പ്രമാണം ?

    ReplyDelete
  7. 2010 സെപ്റ്റംബർ 30 നുണ്ടായ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ,ചരിത്രപ്രധാന വിധിയിൽ . രാമക്ഷേത്രം തകർത്താണ് പള്ളിനിർമ്മിച്ചതെന്നും അതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്നും വ്യക്തമാക്കി

    ReplyDelete
  8. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഭൂരിപക്ഷ സംവരണം എന്നുള്ള േരില്‍ ഒരുപാടു മുന്ഗണന ഹിന്ദു സമൂഹത്തിനു കൊടുക്കുന്നത് എന്നും ാധ്യമങ്ങളില്‍ വായിക്കാറുണ്ട് ....

    സത്യവും ധര്‍മവും അനുസരിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ , ലഷകര്‍-ഇ-തോഇബ പോലെയുള്ള ഒര്പാട് നൂനപക്ഷ കൂട്ടായ്മകള്‍ ഉണ്ടല്ലോ ഭാരതത്തില്‍!!! ...പിന്നെ എന്തിനാണ് ഹിന്ദുക്കളും ഇതിന്റെ പിന്നാലെ പോവുന്നത് !!!....‌ ‌

    ReplyDelete
  9. മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രത്തില്‍ ഒരുമതാനുയായികള്‍ മറ്റൊരു മതാനുയായികളുടെ ആരാധനാലയം നശിപ്പിക്കുകയെന്നത് ഒരു തരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത കാര്യമാണ്. നശിപ്പിക്കപ്പെട്ട ആരാധനാലയം പുനര്‍നിര്‍മ്മിച്ചു കൊടുക്കുകയെന്നത് സര്‍ക്കാറിന്‍റെ മാത്രമല്ല, പ്രത്യുത സമസ്ത ജനതയുടേയും കടമയും ചുമതലയുമാണ്. അയ്യായിരം കൊല്ലത്തെ സംസ്കാര പാരമ്പര്യമുള്ള ഭാരതത്തില്‍ ന്യൂനപക്ഷത്തെ ഭൂരിപക്ഷം സംരക്ഷിച്ചേ തീരു. പ്രതികാരത്തിലൂന്നിയ കണ്ണിനു കണ്ണ് എന്ന ചിന്തയില്‍ നിന്നും വളരെ ദൂരം മുന്നോട്ടു പോകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

    ReplyDelete
  10. സുനിലേ,
    ആദ്യം നമ്മുടെ ഇസ്ലാം സഹോദരന്മാര്‍ നശിപ്പിച്ച ഹിന്ദു ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിച്ചു തരട്ടെ പിന്നെ ആവാം ന്യൂനപക്ഷ സംരക്ഷം.
    കുറഞ്ഞത്‌ അയോധ്യ , മധുരാ, കാശി എന്നിവിടങ്ങളിലുള്ള ക്ഷേതങ്ങളെങ്കിലും ഇവര്‍ ഹിന്ദു സമുദ്ദായത്തിനു തിരിച്ചു നല്‍ഹിക്കുടെ.
    ന്യൂനപക്ഷ സംരക്ഷം എന്തുകൊണ്ട് കാശ്മീരില്‍ നടക്കുന്നില്ല, അവിടെ മുസ്ലിം ഭൂരിപക്ഷം ആണല്ലോ...അവിടെയുള്ള പാവം ഹിന്ദു ജനങ്ങള്‍ക് വേണ്ടി എന്താണ് സര്‍ക്കാര്‍ ഒരു നടപടിയും എടുക്കാത്തത്‌ ...അവിടെ മനുഷ്യാവകാശം ലംഘിക്കപെടുന്നില്ലേ .....?

    ReplyDelete