സാധാരണ കുട്ടികള്‍ തെറ്റ് ചെയ്താല്‍ അമ്മമാര്‍ തിരുത്തി കൊടുക്കാറാണ് പതിവ് ,
എന്നാല്‍ അങ്ങ് ഇറ്റലിയിലൊക്കെ മക്കളുടെ തെറ്റ് മറ്റൊരു രീതിയിലാണത്രേ പരിഹരിക്കുന്നത് .ഉദാഹരണത്തിന് കുട്ടി ഒരു കുട്ടി പ്രാവിനെ കണ്ടു കഴുകന്‍ എന്നോ മറ്റോ പറഞ്ഞാല്‍ ഉടനെ അമ്മയും കൂട്ടരും പ്രാവിനെ കഴുനക്കാന്‍ വേണ്ടി ശ്രമിക്കും .!കേട്ടറിഞ്ഞ വസ്തുതയാണ് 'അരൂപി' ഇറ്റലിയില്‍ പോയിട്ടില്ല. ഇറ്റലിക്കാരെ കണ്ടിട്ടും ഇല്ല
ഇത് സത്യമാണോ എന്ന് സംശയം തുടങ്ങിയിട്ട് കുറെ നാളായി ഇപ്പോളാണ് ഒരമ്മയെയും മോനെയും ഒത്തുകിട്ടിയത്.
ഷെര്‍ലക് ഹോംസ് മുതല്‍ സേതുരാമന്‍ സിബിഐ വരെ നടുങ്ങിപ്പോയ ഒരു കണ്ടു പിടുത്തമാണ് കഥയിലെ സുന്ദരനായ നായകന്‍ നടത്തിയത് .പണ്ട് രാമര്‍ പചിലയില്‍ നിന്നുംപെട്രോളിയം ഉത്പാദിപ്പിക്കാം എന്ന് കണ്ടുപിടിച്ചതുപോലെ . ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം ഹിന്ദു ഭീകരവാദം ആണെന്ന് കണ്ടുപിടിച്ചു . കണ്ടു പിടിച്ചത് അപ്പോള്‍ തന്നെ അമേരിക്ക ക്കാരെ അറീക്കാനും മറന്നില്ല (അവരാണല്ലോ ഈ കണ്ടുപിടുത്തങ്ങല്‍ക്കൊക്കെ നല്ല പ്രോത്സാഹനം നല്‍കുന്നത് ).ഒരു കൊച്ചുപയ്യന്റെ നിഷ്കളങ്ക ബുദ്ധിയില്‍ നിന്നും ഇത്രയും ഒക്കെ അല്ലെ പ്രതീക്ഷിക്കാന്‍ പറ്റു.സാരമില്ല പോട്ടെ എന്ന് എല്ലാരും വിചാരിച്ചപ്പോളാണ് എന്റെ മോന്‍ മണ്ടതരമോന്നും പറയില്ലേ അവനും എന്നെപ്പോലെ വയങ്കര ബുദ്ദിയാ എന്ന് പറഞ്ഞുകൊണ്ട് അമ്മയും കൂടെയുള്ള ഒരായിരം ഏറാന്മുളികളും രംഗത്തുവന്നത് .
രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭൂരിപക്ഷ തീവ്രവാദം ആണെന്നും ,RSS പോലുള്ള സംഘടനകള്‍ ആണ് ഈ സാധനം വളര്ത്തുന്നതെന്നുമാണ് 'മോന്റെ അമ്മ '
പറയുന്നത് ദിഗ്വിജയനും 'മോന്റെ അമ്മ 'യും ഒന്നും കാക്കതൊള്ളായിരം ഇസ്ലാം ഭീകര സംഘടനകളുടെ പ്രവര്‍ത്തനം കാണുന്നില്ലേ ?
ഈ മോന്റെയും അമ്മയുടെയും കുടുംബത്തിലെ മുതുമുത്തശ്ശനായ ജവഹര്‍ലാല്‍ നെഹ്‌റു ആണല്ലോ പണ്ട് ഈ RSS നെ ഭാരത സൈന്യത്തിനൊപ്പം റിപബ്ലിക് ദിനത്തില്‍ മാര്ച് ചെയ്യാന്‍ ക്ഷണിച്ചതും അവര്‍ പോയതും , അന്നും ഈ RSS ഭീകരവാദ സംഘടന ആയിരുന്നോ ?
അതോ ഇപ്പോള്‍ ഭരിക്കാന്‍ മതേതര പാര്‍ട്ടിയായ 'മുസ്ലിം'ലീഗിന്റെ സഹായം കിട്ടിയപ്പോള്‍ ആണോ ഇത്യാദി ആശയങ്ങളൊക്കെ തികട്ടി വന്നത്?
അതോ ഇന്ത്യയെ തകര്‍ക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളിലേക്ക് 'ഇര' വാദം കുത്തിനിറക്കുന്ന
പാകിസ്ഥാന്‍- താലിബാന്‍ ശക്തികളുടെ ഇന്ത്യന്‍ ശബ്ദമായി കോണ്‍ഗ്രസ് മാറിയൊ ?
അല്ലെങ്കില്‍ ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ചു തങ്ങളുടെ സാമ്രാജ്യമായി ഭാരതത്തെ മാറ്റാനുള്ള റോമിന്റെ തന്ത്രമോ ?
ഇവര്‍ ചെയ്യുന്നത് രാജ്യദ്രോഹം അല്ലെ ?
വീണ്ടുമൊരു വിഭജനത്തിലേക്ക് പോലും നയിക്കാന്‍ കെല്‍പ്പുള്ള വാദപ്രതിവാദങ്ങളിലേക്ക് ഭാരതത്തെ തള്ളിയിടുന്നവര്‍ക്ക് വേണ്ടി ജയ് വിളിക്കുന്നവര്‍ ഒന്നോര്‍ക്കുക
ഈ നൂറ്റിപ്പത്ത് കോടി ജനങ്ങള്‍ക്ക് ഒരേ ഒരു മാതൃ ഭുമിയെ ഉള്ളു
അതിനെ വീണ്ടും കീറി മുറിക്കാന്‍ നിങ്ങള്‍ കൂട്ട് നില്‍ക്കരുത്.
No comments:
Post a Comment