Wednesday, December 22, 2010

സ്വാമിയുടെ ദുഃഖം


ഇപ്രാവശ്യവും  വൃശ്ചിക പുലരി കടന്നു  വന്നത് കോടി കളുടെ കണ്‌ഠത്തില്‍ നിന്നും വന്ന ശരണമന്ത്രങ്ങള്‍ കേട്ടുകൊണ്ടാണ് .സത്യസ്വരൂപനായ അയ്യപ്പനെ വന്ദിക്കാന്‍  ലോകത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ വരുന്നു .ഓരോ വര്‍ഷവും ശബരിമലയില്‍ വരുന്ന ഭക്ത ജനങളുടെ എണ്ണത്തില്‍ വന്പിച്ച വര്‍ധനയാണ്  ഉണ്ടാവുന്നത് .
ലോകത്തില്‍ തന്നെ നട വരവിന്റെ കാര്യത്തില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ക്ഷേത്രം .
ഇന്ന് കേരള സര്‍ക്കാരിന്റെ കറവ പശു ആയി മാറിയിരിക്കുന്നു എന്ന് മാത്രമല്ല
അയ്യപ്പ ഭക്തന്മാര്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപെടുന്നു


 പലപ്പോഴും അയ്യപ്പദര്‍ശനത്തിനായി  മണിക്കൂറുകളാണ് ക്യു നില്‍കേണ്ടി വരാറ്.ക്യുവിനുള്ളില്‍ തിങ്ങി ഞെരങ്ങി പത്തും പതിനാറും മണിക്കൂര്‍ ഒന്ന് മൂത്രമൊഴിക്കാന്‍ പോലും ആവാതെ നില്‍ക്കുന്ന സ്വാമി ഭക്തരില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും എരുമേലി വഴിയുള്ള കാനന പാതയിലുടെ 43 കിലോമീറ്റര്‍ നടന്നു തളര്‍ന്നു വരുന്നവരാണ് .അവരില്‍ വൃദ്ധരും രോഗികളും പിഞ്ചു കുഞ്ഞുങ്ങളും ഉണ്ട് .
ഇസ്ലാം മത വിശ്വാസികള്‍ക്ക് ഹജ്ജിനു പോകാന്‍ ധനസഹായം പൊതു ഘജനാവില്‍ നിന്നും നല്‍കുന്ന ഈ നാട്ടില്‍ ,ശബരിമലയില്‍ പോകുന്നവര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പോലും കിട്ടുന്നില്ല  . വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇടതന്മാരും വലതന്മാരും പലവട്ടം മാറിമാറി ഭരിച്ചിട്ടും ഈ തിരക്ക് നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല .
സാധാരണ ടിക്കറ്റ്‌ ചാര്‍ജിനേക്കാള്‍ കൂടുതല്‍ പണം വാങ്ങി KSRTC യും
ഭക്ഷണശാലകളും അയ്യപ്പഭക്തരെ ഉപദ്രവിക്കുന്നു, ഇത്രയും അധികം വില ഈടാക്കുന്ന ഭക്ഷണ ശാലകളിലെ ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ പോലും സര്‍ക്കാര്‍ മുതിരുന്നില്ല .
ഓരോ വര്‍ഷവും ശബരിമല സീസന്‍ കഴിഞ്ഞാല്‍ പമ്പാ നദിയുടെ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പല പകര്‍ച്ചവ്യാധികളും പിടിപെടാറുള്ളത്   പതിവാണ് .
പമ്പാ നദിയെ ശുദ്ധിയായി സംരക്ഷിക്കാനോ രോഗങ്ങള്‍ തടയാനോ നമ്മുടെ സര്‍ക്കാരിനു കഴിയുന്നില്ല
16 രൂപ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന അരവണപ്പായസം 50 രൂപയ്ക്കു വില്‍ക്കുന്ന (ഇടനിലക്കാരില്ലാതെ നേരിട്ടാണ് വില്‍ക്കുന്നത് എന്നോര്‍ക്കുക ) ദേവസ്വം ബോഡ് അരവണയുടെ ഗുണനിലവാരം ഓരോ വര്‍ഷവും കുറച്ചു കുറച്ചു കൊണ്ടുവരുന്നു  
പറഞ്ഞാല്‍ തീരാത്ത ഒരുപാട് കാര്യങ്ങള്‍ ഇനിയും ഉണ്ട്, എങ്കിലും നിര്‍ത്തുന്നു ഒന്ന് മാത്രം പറയട്ടെ
ഇങ്ങനെ എല്ലാം ശബരിമലയെ  ഒരു സാമ്പത്തിക സ്രോതസ്സായി കണ്ടുകൊണ്ടു പെരുമാറുമ്പോള്‍ . അവിടെ വരുന്ന തീര്‍ത്ഥാടകരും  മനുഷ്യരാണെന്ന്  ഓര്‍മിക്കുക .

No comments:

Post a Comment